വീണ്ടും ഫ്ലോപ്പായി റിഷാബ് പന്ത് : നാണക്കേടിന്റെ റെക്കോർഡും സ്വന്തം

0
2

ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർ ഏവരും എന്താണോ ഭയന്നത് അതാണ്‌ ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. ലീഡ്സ് ക്രിക്കറ്റ്‌ ടെസ്റ്റിൽ നാലാം ദിനം ഇന്ത്യൻ ബാറ്റിങ് നിരയുടെ പോരാട്ടം പ്രതീക്ഷിച്ചവർക്ക് എല്ലാം കനത്ത തിരിച്ചടി നൽകി സ്വിങ്ങ് ബൗളിംഗ് മികവിൽ ഇംഗ്ലണ്ട് ടീം 76 റൺസിനും ഒരു ഇന്നിങ്സിനും ഇന്ത്യൻ ടീമിനെ തോൽപ്പിച്ച് ലീഡ്സിലെ ഏറെ നാണംകെട്ട തോൽവിക്ക് മധുരകരമായ പ്രതികാരം സമ്മാനിച്ചു. നാലാം ദിനം ടീം ഇന്ത്യയുടെ ബാറ്റിങ് നിര ഒന്നാം ദിനം സംഭവിച്ചതിന് സമാനമായ മോശം പ്രകടനം ആവർത്തിച്ചപ്പോൾ പിറന്നത് മറ്റൊരു നാണംകെട്ട തോൽവി കൂടി. വിരാട് കോഹ്ലിയുടെ നായകത്വത്തിൽ അപൂർവമായി തോൽക്കാറുള്ള ഇന്ത്യൻ ടീം ഇന്ത്യൻ ടീമിന് ഇന്നിങ്സ് തോൽവി ഒരിക്കലും മറക്കുവാൻ സാധിക്കില്ല

എന്നാൽ ഇന്ത്യൻ ടീമിന്റെ തോൽവിക്ക് ഒപ്പം വളരെ അധികം ചർച്ചാവിഷയമായി മാറുന്നത് ലീഡ്സിലും പാളിയ ഇന്ത്യൻ ബാറ്റിങ് നിരയുടെ പ്രകടനമാണ്.വീണ്ടും ഒരിക്കൽ കൂടി രണ്ട് ഇന്നിങ്സിലും ടീം ഇന്ത്യയുടെ മിഡിൽ ഓർഡർ ബാറ്റിങ് മോശം പ്രകടനം കാഴ്ചവെച്ചപ്പോൾ ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷാബ് പന്ത് മോശം ഫോം സജീവ ചർച്ചയായി മാറി കഴിഞ്ഞിരിക്കുകയാണ് ഇപ്പോൾ. മൂന്നാം ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ രണ്ട് റൺസ് മാത്രം നേടിയ റിഷാബ് പന്ത് രണ്ടാം ഇന്നിങ്സിൽ ഒരു റൺസ് നേടി വിക്കറ്റ് നഷ്ടമാക്കി. ഇതോടെ നാണക്കേടിന്റെ മറ്റൊരു റെക്കോർഡും റിഷാബ് പന്ത് സ്വന്തമാക്കി.

ഇംഗ്ലണ്ട് മണ്ണിലെ ടെസ്റ്റ് മത്സരത്തിൽ ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പർ നേടിയ ഏറ്റവും കുറഞ്ഞ റൺസ് എന്നൊരു പട്ടികയിൽ റിഷാബ് പന്ത് ഇന്നത്തെ മത്സരത്തോടെ മൂന്നാമതായി.ദിനേശ് കാർത്തിക് (1,0) അജയ് രാത്ര (1,1)  റിഷാബ് പന്ത് (2,1) എംഎസ് ധോണി (5,0 ) എന്നിവരാണ് നാണക്കേടിന്റെ ഈ ലിസ്റ്റിൽ ഇടം നേടിയ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാന്മാർ. ഈ ടെസ്റ്റ്‌ പരമ്പരയിലെ 5 ഇന്നിങ്സിൽ നിന്നായി റിഷാബ് പന്ത് നേടിയത് വെറും 87 റൺസ് മാത്രമാണ്. താരം ഓഫ് സ്റ്റമ്പിന് പുറത്ത് കൂടെ പോകുന്ന പന്തുകളിൽ ബാറ്റ്‌ വെച്ച് അനാവശ്യമായി വിക്കറ്റ് കളയുന്നുണ്ട് എന്നും ക്രിക്കറ്റ്‌ നിരീക്ഷകർ പലരും വിലയിരുത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here