ഈ ടീമില്‍ മാറ്റങ്ങളുണ്ടാകും. തുറന്ന് പറഞ്ഞ് വീരാട് കോഹ്ലി.

Indian Team

ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ടെസ്റ്റില്‍ തോല്‍വി നേരിട്ടത്തോടെ ടീമില്‍ മാറ്റങ്ങളുണ്ടാകുമെന്ന് ക്യാപ്‌റ്റന്‍ വീരാട് കോഹ്ലി അറിയിച്ചു. മത്സരത്തില്‍ നാലു പേസര്‍മാരുമായാണ് ഇന്ത്യ കളിച്ചത്. ഇനി അവശേഷിക്കുന്ന മത്സരങ്ങളില്‍ ബൗളര്‍മാരുടെ വര്‍ക്ക്ലോഡ് കുറയ്ക്കുമെന്നും വീരാട് കോഹ്ലി അറിയിച്ചു.

എല്ലാവരും പറയുന്നതുപോലെ ഒരു അധിക ബാറ്റസ്മാനെ കളിപ്പിക്കുകയെന്ന അഭിപ്രായത്തോട് വീരാട് കോഹ്ലിക്ക് യോജിപ്പില്ലാ. ” ഞാന്‍ അത്തരൊമൊരു ബാലന്‍സിങ്ങില്‍ വിശ്വസിക്കുന്നില്ലാ. ഞാന്‍ ഇത്തരം ബാലന്‍സിങ്ങില്‍ ഒരുക്കാലത്തും വിശ്വസിച്ചിരുന്നില്ലാ. ഒന്നുകില്‍ പരാജയം ഒഴിവാക്കാനായി കളിക്കാം. അല്ലെങ്കില്‍ മത്സരം വിജയിക്കാന്‍ ശ്രമിക്കാം. പണ്ട് ഇത്രയും ബാറ്റസ്മാന്‍മാരെ വച്ച് കളി സമനിലയിലാക്കിയട്ടുണ്ട്. ” വീരാട് കോഹ്ലി പറഞ്ഞു. ടോപ്പ് 6 ബാറ്റസ്മാന്‍മാര്‍ ചെയ്യാത്തത് ഒരു എക്സ്ട്രാ ബാറ്റസ്മാന്‍ ചെയ്യുമെന്നതിനു ഒരു ഗ്യാരന്‍റി ഇല്ലെന്ന് വീരാട് കോഹ്ലി പറഞ്ഞു.

Virat Kohli training

ചെറിയ ഇടവേളയ്ക്കിടെ തുടര്‍ച്ചയായി നാലു ടെസ്റ്റുകളില്‍ കളിക്കുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നും കോഹ്ലി കൂട്ടിചേര്‍ത്തു. ശേഷിച്ച ടെസ്റ്റുകളില്‍ അതുകൊണ്ടു തന്നെ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ഫാസ്റ്റ് ബൗളര്‍മാരുടെ ജോലി ഭാരം കുറയ്ക്കുകയെന്നതാണ് ഏറ്റവും പ്രധാനമെന്നും കോഹ്ലി വ്യക്തമാക്കി.

See also  സഞ്ജു ധമാക്ക 🔥🔥 ക്യാപ്റ്റന്‍ മുന്നില്‍ നിന്നും നയിച്ചു 🔥🔥 തകര്‍പ്പന്‍ പ്രകടനം

സെപ്തംമ്പര്‍ 2 മുതലാണ് നാലാം ടെസ്റ്റ് ആരംഭിക്കുന്നത്. കോഹ്ലിയുടെ വാക്കുകള്‍ പ്രകാരം ഈഷാന്ത് ശര്‍മ്മ, ജസ്പ്രീത് ബൂംറ, മുഹമ്മദ് ഷാമി എന്നിവരില്‍ ആര്‍ക്കെങ്കിലും വിശ്രമം അനുവദിക്കും.

ശാരീരികമായി ഏതെങ്കിലും തരത്തിലുള്ള വിഷമതകള്‍ അവര്‍ക്കുണ്ടോയെന്നും അന്വേഷിക്കും. അതിനു ശേഷമായിരിക്കും അവരെ നാലാം ടെസ്റ്റില്‍ കളിപ്പിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നത്. ചെറിയൊരു കാലയളവില്‍ തുടര്‍ച്ചയായി നാലു ടെസ്റ്റുകളില്‍ കളിക്കുകയെന്നത് ഒരിക്കലും എളുപ്പമല്ല. ഇതു പരിക്കേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും. താരങ്ങളില്‍ ചിലര്‍ പൂര്‍ണ ഫിറ്റല്ലെങ്കില്‍ അത് വീണ്ടെടുക്കാന്‍ എത്ര സമയം വേണ്ടിവരുമെന്ന് കണ്ടെത്തുമെന്നും അതിനു ശേഷമായിരിക്കും പ്ലെയിങ് ഇലവനെ തിരഞ്ഞെടുക്കുകയെന്നും കോഹ്ലി കൂട്ടിച്ചേര്‍ത്തു

.

Jaspprit Bumrah

ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇനി വരാനിരിക്കുന്നത് വിശ്രമമില്ലാത്ത നാളുകളാണ്. ഇംഗ്ലണ്ട് പരമ്പരക്ക് ശേഷം ഐപിഎല്ലിന്‍റെ അവശേഷിക്കുന്ന മത്സരങ്ങള്‍ കളിക്കും. അതിനു ശേഷമാണ് ടി20 ലോകകപ്പ്

Scroll to Top