ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസണിനായുള്ള കാത്തിരിപ്പ് തുടരുകയാണ്. കൂടാതെ വരുന്ന സീസൺ മുന്നോടിയായുള്ള മെഗാ താരലേലം നടക്കാനിരിക്കെ ഏതൊക്കെ താരങ്ങളെ ടീമുകൾ നിലനിർത്തുമെന്ന കാര്യവും സസ്പെൻസായി മാറുകയാണ്. നിലവിലെ എട്ട് ഐപിൽ ടീമുകൾക്ക് പുറമേ പുതിയതായി എത്തിയ രണ്ട് ടീമുകളും മികച്ച ഒരു സ്‌ക്വാഡിനെ തന്നെ നേടാനുള്ള തയ്യാറെടുപ്പിലാണ്.
എന്നാൽ ക്രിക്കറ്റ് ലോകത്ത് ഞെട്ടൽ സൃഷ്ടിച്ച ഒരു വാർത്തയാണിപ്പോൾ ഏതാനും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യൻ ടീം ഓപ്പണർ ലോകേഷ് രാഹുൽ, അഫ്‌ഘാൻ സ്പിന്നർ റാഷിദ് ഖാൻ എന്നിവർക്ക് എതിരെയാണ് ഒരു ആരോപണം നിലവിൽ വരുന്നത്.
ഇക്കഴിഞ്ഞ ടൂർണമെന്റ് വരെ പഞ്ചാബ് കിങ്‌സ് ടീമിനെ നയിച്ച രാഹുലിനും ഹൈദരാബാദ് ടീം സ്റ്റാർ ബൗളറായ റാഷിദ് ഖാനുമാണ് ഒരു വർഷത്തെ വിലക്ക് ലഭിക്കാനുള്ള സാധ്യതകൾ തെളിയുന്നത്. ഐപിൽ ടീമുകൾ ഏതൊക്കെ താരങ്ങളെയാണ് വരുന്ന ഐപിൽ മുന്നോടിയായി സ്‌ക്വാഡിൽ നിലനിർത്തിയതെന്നുള്ള വിശദമായ പട്ടിക പുറത്തുവരും മുൻപേ ഇരുവരും പുതിയ ഫ്രാഞ്ചൈസിയായ ലക്നവുമായി ബന്ധപെട്ടുവെന്നതാണ് ഉയരുന്ന പ്രധാന ആരോപണം.ഈ ഒരു പ്രശ്നത്തിൽ ഇരുവർക്കും ഒരു വർഷത്തെ എങ്കിലും വിലക്ക് ലഭിക്കാനാണ് സാധ്യതകളെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പുതിയ ഐപിൽ ടീമായ ലക്ക്നൗ ടീം ഉടമസ്ഥരായ ആര്‍പിഎസ്‌ജി ഗ്രൂപ്പ് ഇതിനകം ഇരു താരങ്ങളുമായി ചില ചർച്ചകൾ പൂർത്തിയാക്കിയെന്നാണ് സൂചനകൾ. കൂടാതെ നിലനിർത്തുന്ന താരങ്ങൾ ആരൊക്കെയെന്ന് ടീമുകൾ പറയുന്നതിന് മുൻപായിട്ടുള്ള ഈ ഒരു നീക്കം അതീവ ഗൗരവത്തോടെയാണ് ബിസിസിഐ നോക്കിക്കാണുന്നത്. ഈ വിഷയത്തിൽ ടീമുകൾ പരാതികൾ നൽകിയെന്നും റിപ്പോർട്ടുകളുണ്ട്. ഈ കാര്യങ്ങൾ പരിശോധിക്കണമെന്ന നിലപാടിലാണ് ബിസിസിഐ.രാഹുൽ 20 കോടി രൂപക്ക് കരാറിലേക്ക് എത്തിയെന്ന വാർത്തകളും സജീവമായിരുന്നു.