ഇന്ത്യൻ മണ്ടത്തരം :സമനിലക്കുള്ള കാരണം ഇതാണ്

331070

ഇന്ത്യ :ന്യൂസിലാൻഡ് ഒന്നാം ക്രിക്കറ്റ്‌ ടെസ്റ്റ്‌ മത്സരം കാൻപൂരിൽ അവസാനിച്ചപ്പോൾ ക്രിക്കറ്റ്‌ ആരാധകർക്ക്‌ എല്ലാം ലഭിച്ചത് എക്കാലവും ഓർത്തിരിക്കാൻ കഴിയുന്ന ഒരു ത്രില്ലർ പോരാട്ടം. തുല്യ ശക്തികളുടെ പോരാട്ടത്തിൽ ഇരു ടീമുകളും മികച്ച പ്രകടനം പുറത്തെടുപ്പോൾ അഞ്ചാം ദിനം ഹീറോകളായി മാറിയത് പത്താം വിക്കറ്റിൽ കിവീസിന് സമനില നൽകിയ അജാസ് പട്ടേൽ, രചിൻ രവീന്ദ്ര എന്നിവരാണ്.

ഇന്ത്യൻ ടീമിന്റെ ഈ സമനില ഒരുവേള വിമർശനങ്ങൾക്കും കൂടി കാരണമായി മാറി കഴിഞ്ഞു. അഞ്ചാം ദിനം ആദ്യത്തെ സെക്ഷനിൽ ഒരു വിക്കറ്റ് പോലും വീഴ്ത്താൻ ഇന്ത്യൻ ബൗളർമാർ ആഞ്ഞുശ്രമിച്ചിട്ടും സാധിച്ചില്ല. കൂടാതെ ഇന്ത്യൻ ഫീൽഡർമാർ പിഴവുകളും രഹാനെ ക്യാപ്റ്റൻസി പാളിച്ചകളും ചില ആരാധകർ ചൂണ്ടികാണിക്കുന്നു. ഈ വിഷയത്തിൽ ശ്രദ്ധേയമായ അഭിപ്രായം പങ്കുവെക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.

ഇന്ത്യൻ ടീം കാൻപൂരിൽ കാണിച്ച ഒരു പ്രധാന മണ്ടത്തരത്തെ കുറിച്ചാണ് ചോപ്രയുടെ വാക്കുകൾ. ഇന്ത്യൻ ക്രിക്കറ്റ്‌ ടീം രണ്ടാം ഇന്നിങ്സില്‍ ഡിക്ലയർ ചെയ്യുവാൻ വളരെ താമസിച്ചെന്ന് പറഞ്ഞ ആകാശ് ചോപ്ര കിവീസിന്റെ അഞ്ചാം ദിവസത്തിലെ പ്രകടനത്തെ വാനോളം പുഴ്ത്തി.നാലാം ദിനത്തിൽ അവസാനം ഇന്ത്യൻ ടീം കുറച്ച് കൂടി നേരത്തെ ഡിക്ലറേഷൻ ചെയ്യണമായിരുന്നുവെന്നും പറഞ്ഞ അദ്ദേഹം രണ്ടാം ഇന്നിങ്സിൽ ലീഡ് 200 കടന്നിട്ടും വേഗത്തിൽ ഇന്ത്യ സ്കോർ ബോർഡ്‌ ഉയർത്തുവാൻ ശ്രമിച്ചില്ലെന്നും കുറ്റപ്പെടുത്തി.

See also  "250 റൺസെങ്കിലും നേടിയാലേ ഞങ്ങൾക്ക് ജയിക്കാൻ പറ്റൂ". ബോളിംഗ് നിര ദുർബലമെന്ന് ഡുപ്ലസിസ്.

“അഞ്ചാം ദിനം ജയം നമ്മൾ നേടാതെ പോയത് ഒരു വിക്കറ്റ് അകലെ മാത്രമാണ്. നമുക്ക് പക്കൽ ആവശ്യമായ റൺസ്‌ ഉണ്ടായിരുന്നു. എന്നാൽ ഓവറുകൾ നമുക്ക് ലഭിക്കാതെ പോയി. നാലാം ദിനത്തിൽ അൽപ്പം കൂടി നേരത്തെ ഡിക്ലയർ ചെയ്യാമെന്ന് തോന്നി. കൂടാതെ ഈ ഒരു സമനില ഇന്ത്യൻ ടീമിന്റെ ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് പോയിന്റ് ടേബിളിനെ ബാധിക്കാനാണ് സാധ്യകൾ. കോവിഡ് ഭീഷണി കാരണം പരമ്പരകൾ ചിലത് എങ്കിലും ഉപേക്ഷിക്കേണ്ടി വന്നേക്കാം. അതിനാൽ ഓരോ ടെസ്റ്റും പ്രധാനമാണ് “ആകാശ് ചോപ്ര വിശദമാക്കി

Scroll to Top