ജഡേജയെ എന്തുകൊണ്ട് ആ ലിസ്റ്റിൽ ഉൾപ്പെടുത്തിയില്ല : ബിസിസിഐക്ക് കടുത്ത വിമർശനവുമായി മുൻ താരങ്ങൾ – നാണക്കേടെന്ന് മൈക്കൽ വോൺ

ബിസിസിഐയുടെ പുതുക്കിയ വാർഷിക കരാർ വ്യാഴാഴ്ച പ്രഖ്യാപിച്ചപ്പോൾ മൂന്ന് ഫോർമാറ്റിലും ഒരുപോലെ തിളങ്ങുന്ന രവീന്ദ്ര ജഡേജയെ ഉയർന്ന പ്രതിഫലം ലഭിക്കുന്ന എ പ്ലസ് ​ഗ്രേഡിലേക്ക് പരി​ഗണിക്കാതിരുന്നത് വലിയ വിമർശനം ക്ഷണിച്ചുവരുത്തിയിരുന്നു .ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലവുമായി   ബന്ധപ്പെട്ട വാർഷിക കരാറുകളാണ് ബിസിസിഐ പ്രഖ്യാപിച്ചത് .

ആകെ 28 കളിക്കാർക്കാണ് ഇപ്പോൾ  ബിസിസിഐ വാർഷിക കരാറുകൾ നൽകിയത്.അതിൽ മൂന്ന് ഫോർമാറ്റിലും ഇന്ത്യയ്ക്കായി സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കുന്ന ക്യാപ്റ്റൻ വിരാട് കോലി ജസ്പ്രീത് ബുമ്ര രോഹിത് ശർമ എന്നിവർ മാത്രമാണ് ഏഴ് കോടി രൂപ വാർഷിക പ്രതിഫലം ലഭിക്കുന്ന എ പ്ലസ് ​ഗ്രേഡിലുള്ളത്.  രവീന്ദ്ര ജഡേജയും മൂന്ന് ഫോർമാറ്റിലും തിളങ്ങുന്ന ഇന്ത്യൻ  താരമാണെങ്കിലും അഞ്ച് കോടി രൂപ വാർഷിക പ്രതിഫലമുള്ള എ ​ഗ്രേഡിലാണ് ഇടം പിടിച്ചത് .സോഷ്യൽ മീഡിയയിൽ അടക്കം ഇതിനെതിരെ അതിരൂക്ഷ വിമർശനമാണ് ഉയരുന്നത്  .

ടെസ്റ്റ് ,ഏകദിന ,ടി:20 ഫോർമാറ്റുകളിൽ എല്ലാം ഇന്ത്യക്കായി മികച്ച ആൾറൗണ്ട് പ്രകടനം പുറത്തെടുക്കുന്ന ജഡേജയെ ബിസിസിഐ അവഗണിച്ചു എന്നാണ് മുൻ ക്രിക്കറ്റ് താരങ്ങൾ എല്ലാം തന്നെ  അഭിപ്രായപ്പെടുന്നത് .രവീന്ദ്ര ജഡേജയെ ഉയർന്ന പ്രതിഫലം ലഭിക്കുന്ന എ പ്ലസ് ​ഗ്രേഡിലേക്ക് പരി​ഗണിക്കാതിരുന്നത് വലിയ നാണക്കേടായിപ്പോയെന്നാണ് മുൻ ഇംഗ്ലീഷ് നായകൻ മൈക്കൽ വോൺ അഭിപ്രായപ്പെടുന്നത് .

കഴിഞ്ഞ കുറച്ച് വർഷങ്ങളായി മൂന്ന് ഫോർമാറ്റിലും തിളക്കമാർന്ന പ്രകടനം  കാഴ്ചവെക്കുന്ന ജഡേജയ്ക്ക് എ പ്ലസ് ഗ്രേഡ് നൽകേണ്ടതായിരുന്നു എന്നാണ്  ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ചീഫ് സെലക്ടർ എം എസ് കെ പ്രസാദും കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത് .”മൂന്ന് ഫോർമാറ്റിലും ഇപ്പോൾ ഒരുപോലെ തിളങ്ങുന്ന റിഷഭ് പന്തിനെ വൈകാതെ എ പ്ലസിൽ  കാണാം നിങ്ങൾക്ക് .പന്തിനൊപ്പം ജഡേജയും അധികെ വൈകാതെ എ പ്ലസിൽ എത്തുമെന്നാണ് ഞാൻ കരുതുന്നത്” പ്രസാദ് തന്റെ അഭിപ്രായം വിശദമാക്കി .

Previous articleഡിവില്ലേഴ്‌സ് വീണ്ടും ദക്ഷിണാഫ്രിക്കൻ ജേഴ്സിയണിയുമോ : ആകാംഷ വർദ്ധിപ്പിച്ച് പരിശീലകൻ മാർക്ക് ബൗച്ചർ
Next articleഎന്താ ഗെയ്ൽ അണ്ണാ ഇന്ത്യക്കാരനാകുവാനാണോ താല്പര്യം :രസകരമായ സംഭവം വെളിപ്പെടുത്തി മുഹമ്മദ് ഷമി -അമ്പരന്ന് ക്രിക്കറ്റ് ലോകം