ഡിവില്ലേഴ്‌സ് വീണ്ടും ദക്ഷിണാഫ്രിക്കൻ ജേഴ്സിയണിയുമോ : ആകാംഷ വർദ്ധിപ്പിച്ച് പരിശീലകൻ മാർക്ക് ബൗച്ചർ

images 2021 04 17T171356.880

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ഇതിഹാസ താരം എബി ഡിവില്ലിയേഴ്‌സ്  വിരമിച്ചിട്ട് 3 വർഷത്തിലേറെയായി.
അവിചാരിതമായിട്ടുള്ള താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം ക്രിക്കറ്റ് പ്രേമികളെ  നിരാശപെടുത്തിയിരുന്നു .
താരവും ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ്‌ തമ്മിൽ പ്രശ്നങ്ങളുണ്ട് എന്നാണ് അക്കാലത്ത് അറിയപ്പെട്ടത് .
വിരമിച്ച ശേഷം  വിവിധ രാജ്യങ്ങളിലെ  ടി20 ലീഗുകളില്‍ പ്രധാന സാനിധ്യമാണ്  താരം.  വന്‍  ബാറ്റിംഗ് പ്രകടനങ്ങള്‍ ഡിവില്ലേഴ്‌സ് കാഴ്ചവെക്കാറുണ്ട്   . ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമാണ് ഡിവില്ലിയേഴ്‌സ്. 2011ല്‍ ബാഗ്ലൂരിനൊപ്പം എത്തിയതാണ് ഡിവില്ലിയേഴ്‌സ്. പിന്നീട് എല്ലാ  ഐപിൽ  സീസണിലും താരം നായകൻ  വിരാട് കോഹ്ലിക്കൊപ്പം റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ സ്‌ക്വാഡിലുണ്ട് .

വിരമിക്കൽ തീരുമാനം വൈകാതെ പിൻവലിച്ച് താരം സൗത്താഫ്രിക്കൻ  ദേശിയ ടീമിലേക്ക് തിരികെ എത്തും എന്ന തരത്തിൽ വാർത്തകൾ പരന്നിരുന്നു .
കഴിഞ്ഞ വര്‍ഷം നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമില്‍ എ .ബി    ഡിവില്ലിയേഴ്‌സ്  ഉറപ്പായും  ഉണ്ടാകുമെന്നായിരുന്നു ചില ചർച്ചകൾ .എന്നാൽ താരം ഇതേക്കുറിച്ച്‌ യാതൊരു പരാമർശവും നടത്തിയിട്ടില്ല .

എന്നാൽ ഇപ്പോൾ ഡിവില്ലിയേഴ്‌സിന്റെ തിരിച്ചുവരവുമായി ബന്ധപ്പെട്ട്  വലിയ  സൂചന നല്‍കിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ ടീം പരിശീലകനായ മാര്‍ക്ക് ബൗച്ചര്‍. താരം ദേശിയ ടീമിലേക്ക് തിരികെ എത്തുവാനുള്ള സാധ്യത ഇപ്പോഴുമുണ്ട് എന്നാണ് ബൗച്ചറുടെ അഭിപ്രായം  .”ഐപിഎല്‍ ആരംഭിക്കുന്നതിന് മുമ്പ് ഞാന്‍ ഡിവില്ലിയേഴ്‌സുമായി സംസാരിച്ചിരുന്നു. തിരിച്ചുവരവുമായി ബന്ധപ്പെട്ട ചര്‍ച്ച സജീവമാണ്. അദ്ദേഹം ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുക്കേണ്ടത് ഞങ്ങളുടെ ആവശ്യമാണ്. ഇപ്പോഴും ലോക ക്രിക്കറ്റിലെ മികച്ച താരമാണ് ഡിവില്ലിയേഴ്‌സ്. ലോക ക്രിക്കറ്റില്‍ ആധിപത്യം സ്ഥാപിക്കാനുള്ള കഴിവ് അദ്ദേഹത്തില്‍ ബാക്കിയുണ്ട് .താരം വൈകാതെ ദേശിയ ടീമിലും മിന്നും പ്രകടനങ്ങളോടെ തിരികെ എത്തും ” ദക്ഷിണാഫ്രിക്കൻ കോച്ച്  പ്രതീക്ഷകൾ പങ്കുവെച്ചു .

See also  പരാജയത്തിന് പിന്നാലെ സഞ്ജുവിന് ബിസിസിഐയുടെ പൂട്ട്. വമ്പൻ പിഴ ചുമത്തി.
Scroll to Top