ഫോം തുടർന്നുകൊണ്ടുപോകാൻ ബുദ്ധിമുട്ടുന്നത് മൂലം ഇന്ത്യ കളികുന്ന പല വമ്പൻ പരമ്പരയിലും സഞ്ജുവിന് ഇതുവരെ കളിക്കാൻ അവസരം ലഭിച്ചിട്ടില്ല. ഇപ്പോഴിതാ താരത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ കോച്ച് രവിശാസ്ത്രി. താരത്തിനോട് ഈ സീസണിൽ മികച്ച കളി പുറത്തെടുക്കാനും രവിശാസ്ത്രി ആവശ്യപ്പെട്ടു.
രവിശാസ്ത്രിയുടെ വാക്കുകളിലൂടെ.. “ഈ സീസണിൽ അവനിൽ നന്നായി മാറ്റം വരുന്നുണ്ട് എന്ന് എനിക്ക് തോന്നുന്നു. അവന് ഈ സീസൺ നന്നായിരിക്കും എന്നും എനിക്ക് തോന്നുന്നുണ്ട്. ഈ സീസണിൽ അവൻ കൺസിസ്റ്റൻ്റ് ആയിരിക്കും. അവന് ചുറ്റും മികച്ച ആളുകളാണ്, അതുകൊണ്ടുതന്നെ അവന് നന്നായി കളിക്കുവാനും റൺസ് നേടുവാനും സാധിക്കും.
എനിക്ക് അവനിൽ തോന്നുന്ന പ്രശ്നം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ, ഒരുപാട് ഷോട്ടുകൾ കളിക്കാൻ അറിയുന്ന ഒരു കളിക്കാരൻ്റെ പ്രധാന പ്രശ്നമാണ് ആ ഷോട്ടുകളെല്ലാം ആദ്യ അഞ്ച് ഓവറിൽ കളിക്കുന്നത്. ആ പ്രശ്നം ആണ് അവൻ ഉള്ളത്. അവൻ കുറച്ചു കാലമായി ഇവിടെ തന്നെയുണ്ട്. ” രവി ശാസ്ത്രി പറഞ്ഞു.
ഇന്ത്യക്കുവേണ്ടി 13 ടീ-20 മത്സരങ്ങളും ഒരു ഏകദിന മത്സരവുമാണ് സഞ്ജു ഇതുവരെ കളിച്ചിട്ടുള്ളത്.
കോഹ്‌ലിയുടെ മാതൃക പിന്തുടരാനാണ് ശാസ്ത്രിയുടെ ഉപദേശം. “എതിരാളികളെ മനസ്സിലാക്കി നല്ല ഷോട്ട് തിരഞ്ഞെടുക്കുന്ന സാംസണെ കാണാനാണ് ആഗ്രഹിക്കുന്നത്. ഏതൊക്കെ ഷോട്ടുകളാണ് കൂടുതൽ നല്ലത്, ആ പ്രത്യേക ബൗളറിൽ നിന്ന് നിങ്ങൾ അത് പ്രതീക്ഷിക്കുന്നു എന്ന് ശ്രദ്ധിക്കണം ,” ശാസ്ത്രി പറഞ്ഞു.
“ഇവിടെയാണ് കോഹ്‌ലി കൂടുതൽ പക്വതയും അച്ചടക്കവും നിയന്ത്രണവും ഉള്ളത്, അതിനാൽ വലിയ സ്‌കോറുകൾ നേടാന്‍ കഴിയുന്നു. എതിരാളികളെ മനസ്സിലാക്കിയാല്‍ അദ്ദേഹത്തിന് പറന്നുയരാൻ കഴിയും, ” ശാസ്ത്രി കൂട്ടിച്ചേർത്തു.
അച്ചടക്കവും നിയന്ത്രണവും കളിയില്‍ ആവശ്യമാണ്. അതിലൂടെ വലിയ സ്‌കോറുകള്‍ കണ്ടെത്താനാവും. സഞ്ജു ആ രീതിയിലേക്ക് ഉയരുകയും, എതിരാളികളെ കൃത്യമായി മനസ്സിലാക്കി അടിച്ചുപറത്താന്‍ ശ്രമിച്ചാല്‍ അത് വലിയ ഫലമുണ്ടാക്കും. അത്തരമൊരു തുടക്കം കിട്ടിയാല്‍ സഞ്ജുവിന് അത് വലിയ സ്‌കോറിലെത്തിക്കാന്‍ സാധിക്കുമെന്നും രവി ശാസ്ത്രി വ്യക്തമാക്കി