കോഹ്ലിയെ കണ്ടു പഠിക്കൂ. സഞ്ജുവിന് ഉപദേശവുമായി രവിശാസ്ത്രി.

Kohli and sanju scaled

ഫോം തുടർന്നുകൊണ്ടുപോകാൻ ബുദ്ധിമുട്ടുന്നത് മൂലം ഇന്ത്യ കളികുന്ന പല വമ്പൻ പരമ്പരയിലും സഞ്ജുവിന് ഇതുവരെ കളിക്കാൻ അവസരം ലഭിച്ചിട്ടില്ല. ഇപ്പോഴിതാ താരത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ കോച്ച് രവിശാസ്ത്രി. താരത്തിനോട് ഈ സീസണിൽ മികച്ച കളി പുറത്തെടുക്കാനും രവിശാസ്ത്രി ആവശ്യപ്പെട്ടു.

images 26


രവിശാസ്ത്രിയുടെ വാക്കുകളിലൂടെ.. “ഈ സീസണിൽ അവനിൽ നന്നായി മാറ്റം വരുന്നുണ്ട് എന്ന് എനിക്ക് തോന്നുന്നു. അവന് ഈ സീസൺ നന്നായിരിക്കും എന്നും എനിക്ക് തോന്നുന്നുണ്ട്. ഈ സീസണിൽ അവൻ കൺസിസ്റ്റൻ്റ് ആയിരിക്കും. അവന് ചുറ്റും മികച്ച ആളുകളാണ്, അതുകൊണ്ടുതന്നെ അവന് നന്നായി കളിക്കുവാനും റൺസ് നേടുവാനും സാധിക്കും.

images 18

എനിക്ക് അവനിൽ തോന്നുന്ന പ്രശ്നം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ, ഒരുപാട് ഷോട്ടുകൾ കളിക്കാൻ അറിയുന്ന ഒരു കളിക്കാരൻ്റെ പ്രധാന പ്രശ്നമാണ് ആ ഷോട്ടുകളെല്ലാം ആദ്യ അഞ്ച് ഓവറിൽ കളിക്കുന്നത്. ആ പ്രശ്നം ആണ് അവൻ ഉള്ളത്. അവൻ കുറച്ചു കാലമായി ഇവിടെ തന്നെയുണ്ട്. ” രവി ശാസ്ത്രി പറഞ്ഞു.
ഇന്ത്യക്കുവേണ്ടി 13 ടീ-20 മത്സരങ്ങളും ഒരു ഏകദിന മത്സരവുമാണ് സഞ്ജു ഇതുവരെ കളിച്ചിട്ടുള്ളത്.

See also  "ഇവിടെ ആരോടും ഒന്നും പറഞ്ഞു കൊടുക്കേണ്ടതില്ല. ഇത് ചെന്നൈ ടീമാണ്". വിജയത്തിന് ശേഷം ഋതുരാജ്.
images 19

കോഹ്‌ലിയുടെ മാതൃക പിന്തുടരാനാണ് ശാസ്ത്രിയുടെ ഉപദേശം. “എതിരാളികളെ മനസ്സിലാക്കി നല്ല ഷോട്ട് തിരഞ്ഞെടുക്കുന്ന സാംസണെ കാണാനാണ് ആഗ്രഹിക്കുന്നത്. ഏതൊക്കെ ഷോട്ടുകളാണ് കൂടുതൽ നല്ലത്, ആ പ്രത്യേക ബൗളറിൽ നിന്ന് നിങ്ങൾ അത് പ്രതീക്ഷിക്കുന്നു എന്ന് ശ്രദ്ധിക്കണം ,” ശാസ്ത്രി പറഞ്ഞു.

“ഇവിടെയാണ് കോഹ്‌ലി കൂടുതൽ പക്വതയും അച്ചടക്കവും നിയന്ത്രണവും ഉള്ളത്, അതിനാൽ വലിയ സ്‌കോറുകൾ നേടാന്‍ കഴിയുന്നു. എതിരാളികളെ മനസ്സിലാക്കിയാല്‍ അദ്ദേഹത്തിന് പറന്നുയരാൻ കഴിയും, ” ശാസ്ത്രി കൂട്ടിച്ചേർത്തു.

അച്ചടക്കവും നിയന്ത്രണവും കളിയില്‍ ആവശ്യമാണ്. അതിലൂടെ വലിയ സ്‌കോറുകള്‍ കണ്ടെത്താനാവും. സഞ്ജു ആ രീതിയിലേക്ക് ഉയരുകയും, എതിരാളികളെ കൃത്യമായി മനസ്സിലാക്കി അടിച്ചുപറത്താന്‍ ശ്രമിച്ചാല്‍ അത് വലിയ ഫലമുണ്ടാക്കും. അത്തരമൊരു തുടക്കം കിട്ടിയാല്‍ സഞ്ജുവിന് അത് വലിയ സ്‌കോറിലെത്തിക്കാന്‍ സാധിക്കുമെന്നും രവി ശാസ്ത്രി വ്യക്തമാക്കി

Scroll to Top