ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ബെൻ സ്റ്റോക്സ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു. ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന താരം, മൂന്ന് ഫോർമാറ്റുകളിലും കളിക്കുന്നത് തുടരുന്നത് തനിക്ക് താങ്ങാനാകാത്തതായി മാറിയെന്ന് പറഞ്ഞാണ് സ്റ്റോക്ക്സ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.
അന്താരാഷ്ട്ര കലണ്ടറിൽ വലിയ മാറ്റങ്ങൾ ആവശ്യമാണെന്ന് സ്റ്റോക്സ് ഊന്നിപ്പറഞ്ഞിരുന്നു. സ്റ്റോക്ക്സിന്‍റെ വിരമിക്കലിനേ തുടര്‍ന്ന് നിരവധി ക്രിക്കറ്റ് വിദഗ്ധർ മൂന്ന് ഫോർമാറ്റുകളും നിലനിൽക്കുമോയെന്നും ചർച്ച ചെയ്തിരുന്നു. ഏകദിന ക്രിക്കറ്റാണ് അപകടകരമായി തുടരുന്നതെന്നാണ് എല്ലാവരുടേയും വാദം.
രവി ശാസ്ത്രിയും ഈ കാഴ്ചപ്പാടാണ് പങ്കുവച്ചത്. സാഹചര്യത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, കളിക്കാർ ഉടൻ തന്നെ സ്റ്റോക്‌സിന്റെ പാത പിന്തുടരുമെന്നും ഫോർമാറ്റുകൾ തിരഞ്ഞെടുക്കാൻ തുടങ്ങുമെന്നും ശാസ്ത്രി അവകാശപ്പെട്ടു. 2023-ൽ ഇന്ത്യയിൽ നടക്കാനിരിക്കുന്ന ക്രിക്കറ്റ് ലോകത്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്ന് ഒരു പ്രവചനവും മുന്‍ ഇന്ത്യന്‍ ഹെഡ് കോച്ച് അവകാശപ്പെട്ടു.
ഹാർദിക് പാണ്ഡ്യയുടെ കാര്യം എടുക്കൂ. അയാൾക്ക് ടി20 ക്രിക്കറ്റ് കളിക്കാൻ ആഗ്രഹമുണ്ട്, അടുത്ത വർഷം ഇന്ത്യയിൽ ഒരു ലോകകപ്പ് ഉള്ളതിനാൽ അവൻ 50 ഓവർ ക്രിക്കറ്റ് കളിക്കും. അതിനുശേഷം, അവൻ ഏകദിനത്തില്‍ നിന്നും പോകുന്നത് നിങ്ങൾ കണ്ടേക്കാം. മറ്റ് കളിക്കാർക്കും സമാനമായ ഒരു കാര്യം സംഭവിക്കുന്നത് നിങ്ങൾ കാണും, അവർ ഫോർമാറ്റുകൾ തിരഞ്ഞെടുക്കാൻ തുടങ്ങും, അവർക്ക് എല്ലാ അവകാശവുമുണ്ട്,” മുൻ ഇന്ത്യൻ ഹെഡ് കോച്ച് കൂട്ടിച്ചേർത്തു.