എന്തിനാണ് ശിഖാര്‍ ധവാന്‍ ടീമില്‍ ? ചോദ്യവുമായി ജഡേജ

2019 പകുതി വരെ, ഇന്ത്യയുടെ പ്രധാന ബാറ്റർമാരില്‍ ഒരാളായിരുന്നു ശിഖാര്‍ ധവാന്‍. പതിയെ ടെസ്റ്റ് ടീമില്‍ നിന്നും ഒഴിവാക്കിയ താരത്തെ ലിമിറ്റഡ് ഓവറിലും പിന്നീട് പരിഗണിച്ചില്ലാ. ഇപ്പോഴിതാ ക്യാപ്റ്റനായി തിരിച്ചെത്തിയിരിക്കുകയാണ് ശിഖാര്‍ ധവാന്‍. ആദ്യ ഏകദിനത്തില്‍ 97 റണ്‍സ് നേടി ക്യാപ്റ്റന്‍ ഇന്നിംഗ്സ് കളിക്കുകയും ചെയ്തു.

മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയട്ടും ധവാന്‍റെ സമീപനത്തെ വിമര്‍ശിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജ. ഏകദിന ടീമിലെ ക്യാപ്റ്റന്‍ സ്ഥാനത്തെയും തിരഞ്ഞെടുപ്പിനെയും അദ്ദേഹം ചോദ്യം ചെയ്തു. സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയതോടെയാണ് ശിഖാര്‍ ധവാന് ക്യാപ്റ്റന്‍ സ്ഥാനം ലഭിച്ചത്.

FYUZdF1aMAAzV7O

ധവാനില്‍ നിന്ന് കെഎൽ രാഹുലിലേക്കും മറ്റ് യുവ ഓപ്ഷനുകളിലേക്കും ഇന്ത്യ മാറിയതിനാൽ, ധവാനെ ടീമിലെടുത്തതിൽ തനിക്ക് ആശയക്കുഴപ്പമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രോഹിത്തിന്റെ “അഗ്രസീവ് ബ്രാൻഡ് ക്രിക്കറ്റിന്റെ” ഭാഗമല്ലാ, ധവാന്റെ ബാറ്റിംഗ് തെളിയിച്ചതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

FYUZdF9acAIAKMr

“ശിഖർ ധവാനെ സംബന്ധിച്ച് ഞാൻ ആകെ ആശയക്കുഴപ്പത്തിലാണ്. അവൻ ഇവിടെ എന്താണ് ചെയ്യുന്നത്? 6 മാസം മുമ്പ് അദ്ദേഹത്തെ ഒഴിവാക്കി. കെഎൽ രാഹുലിലേക്കും ചില യുവ താരങ്ങളിലേക്കും ഇന്ത്യ നീങ്ങി. കഴിഞ്ഞ വർഷം ശ്രീലങ്കൻ പര്യടനത്തിൽ പെട്ടെന്ന് അദ്ദേഹത്തെ നായകനാക്കി. പിന്നീട് വീണ്ടും അദ്ദേഹത്തെ ഒഴിവാക്കി, തുടർന്ന് ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോയി. അപ്പോൾ അവർ എന്താണ് ചിന്തിക്കുന്നത്? ” ജഡേജ ചോദ്യങ്ങള്‍ ഉന്നയിച്ചു.

” രോഹിത് ശര്‍മ്മയുടെ ആക്രമണാത്മക ബ്രാൻഡില്‍ അവൻ തീർച്ചയായും അതിന്റെ ഭാഗമല്ല. ”അജയ് ജഡേജ പറഞ്ഞു നിര്‍ത്തി. ഒന്നാം ഇന്നിംഗ്‌സിൽ 99 പന്തിൽ 97 റൺസെടുത്ത ധവാനാണ് പ്ലെയർ ഓഫ് ദ മാച്ച്. ശ്രേയസ് അയ്യരുമൊത്ത് രണ്ടാം വിക്കറ്റിൽ 94 റൺസ് കൂട്ടിച്ചേർക്കുന്നതിന് മുമ്പ് അദ്ദേഹം ശുഭ്മാൻ ഗില്ലുമായി 119 റൺസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടുണ്ടാക്കി