തകര്‍പ്പന്‍ ക്യാച്ചുമായി രാഹുല്‍ ത്രിപാഠി. ഹൈദരബാദിനു തകര്‍പ്പന്‍ തുടക്കം

Rahul tripathi one handed stunner scaled

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ ഗുജറാത്തിനെതിരെയുള്ള മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരബാദിനു മികച്ച തുടക്കം. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഹൈദരബാദിനു രാഹുല്‍ ത്രിപാഠിയുടെ തകര്‍പ്പന്‍ ക്യാച്ചിലൂടെയാണ് മികച്ച തുടക്കം ലഭിച്ചത്. ഭുവനേശ്വര്‍ കുമാറിന്‍റെ പന്തില്‍ ബൗണ്ടറി നേടാനുള്ള ശ്രമത്തിനിടെ ഒറ്റ കയ്യ്കൊണ്ടാണ് രാഹുല്‍ ത്രിപാഠി ക്യാച്ച് നേടിയത്.

മാര്‍ക്കോ ജാന്‍സനെ ഫോറടിച്ച് തുടങ്ങിയ ശുഭ്മാന്‍ ഗില്‍ മൂന്നാം ഓവറില്‍ ഭുവനേശ്വര്‍ കുമാറിനെതിരെയുള്ള ബൗണ്ടറി ശ്രമത്തിനിടെ വിക്കറ്റ് നഷ്ടപ്പെടുകയായിരുന്നു. ഷോട്ട് എക്സ്ട്രാ കവറില്‍ നിന്ന ത്രിപാഠി ഇടത്തേക്ക് ചാടിയാണ് ക്യാച്ച് കൈയ്യിലൊതുക്കിയത്. 9 പന്തില്‍ 7 റണ്ണാണ് ഗില്‍ നേടിയത്.

സീസണില്‍ ഒരു മത്സരവും തോല്‍ക്കാതെയാണ് ഗുജറാത്തിന്‍റെ വരവ്. മറുവശത്ത് ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെയുള്ള വിജയത്തോടെയാണ് ഹൈദരബാദിന്‍റെ വരവ്.

0bdd9ae9 1c44 461d 8c4e f6d06b7204f1

Gujarat Titans (Playing XI): Matthew Wade(w), Shubman Gill, Sai Sudharsan, Hardik Pandya(c), David Miller, Rahul Tewatia, Abhinav Manohar, Rashid Khan, Lockie Ferguson, Mohammed Shami, Darshan Nalkande.

Read Also -  ദുലീപ് ട്രോഫിയിൽ സഞ്ജുവിന്റെ വെടിക്കെട്ട്. 83 പന്തിൽ 89* റൺസ്. ഇന്ത്യ ഡി മികച്ച നിലയിലേക്ക്

Sunrisers Hyderabad (Playing XI): Abhishek Sharma, Kane Williamson(c), Rahul Tripathi, Nicholas Pooran(w), Aiden Markram, Shashank Singh, Washington Sundar, Bhuvneshwar Kumar, Marco Jansen, Umran Malik, T Natarajan.

Scroll to Top