ഇന്ത്യ – പാകിസ്ഥാൻ ഉൾപ്പെടെയുള്ള നാല് രാജ്യങ്ങളുടെ ട്വൻറി-ട്വൻറി ടൂർണമെൻ്റ് എന്ന റമീസ് രാജയുടെ നിർദ്ദേശം ഐസിസി നിരസിച്ചു.

images 2022 04 11T141356.620

ഇന്നലെയായിരുന്നു ദുബായിൽ വച്ച് ഇന്‍റര്‍നാഷണൽ ക്രിക്കറ്റ് കൗൺസിലിൻ്റെ വാർഷിക യോഗം നടന്നത്. യോഗത്തിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജയുടെ നിർദ്ദേശം ഐസിസി നിരസിച്ചു. റമീസ് രാജയുടെ നിർദ്ദേശപ്രകാരം ഇന്ത്യ പാകിസ്ഥാൻ ഓസ്‌ട്രേലിയ ഇംഗ്ലണ്ട് ഉൾപ്പെടുന്ന 4 രാജ്യങ്ങളുടെ വാർഷിക ടി-20 പരമ്പര കളിക്കും,ഇത് നടത്തുന്നത് ഐസിസി തന്നെ ആയിരിക്കും. ഇന്ത്യ പാകിസ്ഥാൻ ടീമുകൾ ഐസിസി, ഏഷ്യാ കപ്പ് മത്സരങ്ങളിൽ മാത്രമേ ഏറ്റുമുട്ടാറുള്ളു.

എന്തുതന്നെയായാലും റമീസ് രാജയുടെ ഈ നിർദ്ദേശം ബിസിസിഐ അംഗങ്ങളടങ്ങിയ ഐസിസി നിരസിച്ചു. ഐ സി സിക്ക് അവർ നടത്തുന്ന ടൂർണമെൻറ്കളുടെ വാല്യു കുറയ്ക്കാൻ താൽപര്യമില്ല. അവർ ഉദ്ദേശിക്കുന്നത് എല്ലാ കൊല്ലവും ഒരു ഐസിസി ടൂർണമെൻറ് നടത്തുവാൻ ആണ് ആണ്.

images 2022 04 11T141426.570

ഇന്ത്യ ഈ ടൂർണമെൻറ് പങ്കെടുക്കില്ല എന്ന് തുടക്കം മുതലേ വ്യക്തമായിരുന്നു. ഈ ടൂർണ്ണമെൻറിൽ പങ്കെടുത്തു കഴിഞ്ഞാൽ മറ്റു രാജ്യാന്തര പരമ്പരകൾ ഇന്ത്യക്ക് നഷ്ടമാകും.

images 2022 04 11T141437.888

5 വര്‍ഷത്തേക്കായി 750 മില്യണ്‍ ഡോളറിന്‍റെ വരുമാനമാണ് ടൂര്‍ണമെന്‍റ് വഴി കിട്ടും എന്ന് കണക്കാകിയിരുന്നത്. ഇത് ഐസിസി അംഗങ്ങള്‍ക്ക് വീതിച്ചു നല്‍കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ഐസിസി ഇത് തള്ളിയതോടെ ഈ ടൂര്‍ണമെന്‍റ് സ്വപ്നങ്ങളില്‍ മാത്രമായി ഒതുങ്ങി.

See also  ഇത് പഴയ പരാഗല്ല, ഇന്ത്യൻ സെലക്ടർമാർ ഒന്ന് ശ്രദ്ധിച്ചോളൂ. അവിശ്വസനീയ പ്രകടനമെന്ന് ഗവാസ്കർ.
Scroll to Top