മെൽബൺ ഗ്രൗണ്ട് തന്നെയാണ് തിരിച്ചുവരവിന് വേദി എന്ന് അയാൾക്ക് ഉറപ്പുണ്ടായിരുന്നു. ബഹളങ്ങളില്ലാതെ ചെറുപുഞ്ചിരിയോടെ ഒരു ചെറിയ മനുഷ്യൻ ഗ്രൗണ്ടിലേക്ക് ഇറങ്ങി. പലപ്പോഴും അർഹിച്ച അംഗീകാരങ്ങൾ ലഭിക്കാത്ത ആ ചെറിയ മനുഷ്യൻ ഇന്ത്യയുടെ ഹീറോ ആയ കഥ ക്രിക്കറ്റ് ആരാധകർ മറക്കാനിടയില്ല. ഇന്ത്യയും ഓസ്ട്രേലിയയും രണ്ടാം ടെസ്റ്റ് മത്സരത്തിന് ഇറങ്ങുമ്പോൾ ഇന്ത്യയുടെ തോൽവി ആയിരുന്നു ക്രിക്കറ്റ് ലോകം പ്രതീക്ഷിച്ചിരുന്നത്.
വെറുതെ തോറ്റു കൊണ്ട് നാണം കെടാതെ പരമ്പര മതിയാക്കി തിരിച്ചു വരുന്നതാണ് നല്ലത് എന്ന് പറഞ്ഞവർക്കിടയിലൂടെ ഇന്ത്യയുടെ താൽക്കാലിക ക്യാപ്റ്റൻ അജിങ്ക്യ രഹാനെയുടെ കൂടെ ഇന്ത്യൻ ടീം കളിക്കാനിറങ്ങി. കൃത്യമായ ഫീൽഡിംഗ് തന്ത്രത്തിലൂടെയും, വ്യക്തമായ ബൗളിംഗ് പദ്ധതിയിലൂടെയും ടെസ്റ്റ് മത്സരങ്ങൾ വരിഞ്ഞുമുറുക്കിയപ്പോൾ ഇന്ത്യ പരമ്പരയിൽ തകർപ്പൻ വിജയം നേടി. കോഹ്ലി, ഷമി എന്നിവർ ഒന്നും ഇല്ലാതെ നേടിയ വിജയത്തിൻ്റെയും ഓർമ്മകളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് രഹാന ഇപ്പോൾ.
“നാലാം ദിവസം, തലേദിവസം അപമാനിക്കപ്പെട്ടതിന് ശേഷം സിറാജ് വീണ്ടും എന്റെ അടുത്ത് വന്നപ്പോൾ,അവർ നടപടിയെടുക്കേണ്ടതുണ്ടെന്നും അതുവരെ ഞങ്ങൾ കളിക്കില്ലെന്നും ഞാൻ അമ്പയർമാരോട് പറഞ്ഞു,. അത്രക്ക് മോശം രീതിയിലാണ് അവർ സിറാജിനോട് പ്രതികരിച്ചത്.നിങ്ങൾക്ക് ഗെയിം നിർത്തിവയ്ക്കാൻ കഴിയില്ലെന്നും നിങ്ങൾക്ക് വേണമെങ്കിൽ പുറത്തുപോകാമെന്നും അമ്പയർമാർ പറഞ്ഞു. ഞങ്ങൾ ഇവിടെ കളിക്കാനാണെന്നും ഡ്രസ്സിംഗ് റൂമിൽ ഇരിക്കാനല്ലെന്നും ഞാൻ പറഞ്ഞു, അധിക്ഷേപിക്കുന്നവരെ ഗ്രൗണ്ടിൽ നിന്ന് പുറത്താക്കണമെന്ന് ഞങ്ങൾ നിർബന്ധിച്ചു. ഇത് പ്രധാനമാണ്. ഞങ്ങളുടെ സഹപ്രവർത്തകൻ കടന്നുപോയ സാഹചര്യം കണക്കിലെടുത്ത് പിന്തുണയ്‌ക്കുക. സിഡ്‌നിയിൽ സംഭവിച്ചത് പൂർണ്ണമായും തെറ്റാണ്.
പുറത്താക്കപ്പെട്ട കാണികൾക്ക് ക്രിക്കറ്റ് ഓസ്‌ട്രേലിയ എന്തെങ്കിലും ശിക്ഷ കൊടുത്തിട്ടുണ്ടെങ്കിലും അനുഭവിച്ചത് ഞങ്ങൾ ആണ്.വ്യക്തിപരമായി എനിക്ക് തോന്നുന്നു അഡ്‌ലെയ്ഡും മെൽബണും അത്ര മോശമായിരുന്നില്ല. എന്നാൽ സിഡ്‌നിയിൽ ഇത് തുടർച്ചയായ ഒരു കാര്യമാണ്. ഞാനും ഇത് അനുഭവിച്ചിട്ടുണ്ട്. അവർ മോശമായി പെരുമാറുന്നു.ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ടെസ്റ്റ് പരമ്പരകളിൽ ഒന്നാണ് നടന്നത്.”- രഹാനെ പറഞ്ഞു.