❝ഫോളോവേഴ്സ് കൂടിയട്ടുണ്ടാവുമല്ലേ❞ ; ആകാശ് ചോപ്രയെ പരിഹസിച്ച് കീറോണ്‍ പൊള്ളാര്‍ഡ്

pollard ad chopra

മുംബൈ ഇന്ത്യന്‍സിന്‍റെ വിന്‍ഡീസ് ഓള്‍റൗണ്ടര്‍ കീറോണ്‍ പൊള്ളാര്‍ഡ് ട്വിറ്ററിലൂടെ ആകാശ് ചോപ്രക്കെതിരെ പരിഹാസവുമായി രംഗത്ത് എത്തി. നിങ്ങളുടെ ഫാന്‍ബേസും ഫോളോവേഴ്സും കൂടിയട്ടുണ്ടാവുമല്ലേ എന്ന് ചോദിച്ചാണ് ആകാശ് ചോപ്രക്കെതിരെ കീറോണ്‍ പൊള്ളാര്‍ഡ് രംഗത്ത് എത്തിയത്. എന്നാല്‍ മിനിറ്റുകള്‍ക്കകം പൊള്ളാര്‍ഡ് ട്വീറ്റ് കളയുകയും ചെയ്തു.

നേരത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മോശം പ്രകടനത്തിനെ തുടര്‍ന്ന് കീറോണ്‍ പൊള്ളാര്‍ഡിനെ ആകാശ് ചോപ്ര വിമര്‍ശിച്ചിരുന്നു. സീസണിലെ മോശം പ്രകടനത്തിനെ തുടര്‍ന്ന് പൊള്ളാര്‍ഡിനെ മുംബൈ ഇന്ത്യന്‍സ് പ്ലേയിങ്ങ് ഇലവനില്‍ നിന്നും ഒഴിവാക്കിയിരുന്നു. 107 സ്ട്രൈക്ക് റേറ്റില്‍ 144 റണ്‍സ് മാത്രമാണ് വിന്‍ഡീസ് താരം നേടിയത്.

സീസണിനിടെ കീറോണ്‍ പൊള്ളാര്‍ഡിന്‍റെ അവസാനമാണ് ഇത് എന്ന് ആകാശ് ചോപ്ര പറഞ്ഞിരുന്നു. മുംബൈ നിലനിര്‍ത്താതിരുന്നാല്‍ 6 കോടിയോളം രൂപ ലഭിക്കുമെന്നും ആകാശ് ചോപ്ര പറഞ്ഞു. പൊള്ളാര്‍ഡിനോട് ബൈ പറയാന്‍ സമയമായി എന്നും ആകാശ് ചോപ്ര തന്‍റെ യൂട്യൂബ് ഷോയിലൂടേ പറഞ്ഞിരുന്നു.

pollard bat

ഇതിനെതിരെയാണ് പൊള്ളാര്‍ഡ് ട്വീറ്റ് ചെയ്തത് എന്നാണ് ആരാധകര്‍ കരുതുന്നത് .

pollard tweet

സീസണില്‍ അവസാന സ്ഥാനത്താണ് മുംബൈ ഇന്ത്യന്‍സ് ഫിനിഷ് ചെയ്തത്. സീസണില്‍ 14 മത്സരങ്ങളില്‍ നിന്നും 4 വിജയം മാത്രമാണ് രോഹിത് ശര്‍മ്മക്കും സംഘത്തിനും നേടാന്‍ കഴിഞ്ഞത്.

See also  കൊൽക്കത്തയുടെ പരാജയം, ബോൾ നിർമാതാക്കൾക്കെതിരെ ഗംഭീർ രംഗത്ത്.
Scroll to Top