ചാമ്പ്യൻസ് ലീഗിലെ ഏറ്റവും മികച്ച ടീം റയൽമാഡ്രിഡ് അല്ല; ലയണൽ മെസ്സി.

images 80

ഇത്തവണത്തെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലിവർപൂളിനെ കീഴടക്കി പതിനാലാം കിരീടം ആയിരുന്നു റയൽ മാഡ്രിഡ് സ്വന്തമാക്കിയത്. ഈ സീസണിലെ ചാംപ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയെങ്കിലും റയൽമാഡ്രിഡ് മികച്ച ടീം അല്ല എന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് ലയണൽ മെസ്സി. ചാമ്പ്യൻസ് ലീഗ് മത്സരഫലം നിർണയിക്കുന്നത് ഓരോ സന്ദർഭങ്ങളാണ് എന്നും മെസ്സി വ്യക്തമാക്കി.


സ്വപ്നതുല്യമായ ചാമ്പ്യൻസ് ലീഗ് യാത്രയായിരുന്നു ഇത്തവണ റയൽമാഡ്രിഡിൻ്റെത്. കിരീടത്തിലേക്ക് ഉള്ള യാത്രയിൽ ലയണൽ മെസ്സി അംഗമായ പി എസ് ജി, ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മൂന്നാം സ്ഥാനക്കാരായ ചെൽസി, ഇത്തവണത്തെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി, ഫൈനലിൽ പ്രീമിയർലീഗിലെ രണ്ടാം സ്ഥാനക്കാരായ ലിവർപൂൾ എന്നിവരെല്ലാം കീഴടക്കിയാണ് റയൽ മാഡ്രിഡ് ഇത്തവണ കിരീടം കരസ്ഥമാക്കിയത്. ഇത്തവണത്തെ പല മത്സരങ്ങളും തോൽവിയുടെ വക്കിൽ എത്തിയശേഷമാണ് റയൽമാഡ്രിഡ് തിരിച്ചുവന്ന് വിജയം നേടിയത്.പ്രീക്വാർട്ടറിൽ റയലിനോട് ഏറ്റുവാങ്ങിയ തോൽവി തങ്ങളെ ബാധിച്ചുവെന്നും മെസ്സി പറഞ്ഞു.

“റയൽ മാഡ്രിഡുമായുള്ള മത്സരം ഞങ്ങളെ ഇല്ലാതാക്കി. ഏറ്റവും മികച്ച ടീം എല്ലായിപ്പോഴും വിജയിക്കണമെന്നില്ല. റയൽ മാഡ്രിഡ് യൂറോപ്പിലെ ജേതാക്കളാണ്, എല്ലായിപ്പോഴും അവർ അവിടെയുണ്ട്, അവർക്കുള്ള ഗുണങ്ങൾ മറച്ചു വെക്കാതെ തന്നെ പറയുന്നു, ചാമ്പ്യൻസ് ലീഗിലെ മികച്ച ടീം അവരായിരുന്നില്ല.

images 81

ചാമ്പ്യൻസ് ലീഗ് സാഹചര്യങ്ങൾ, നിർണായക നിമിഷങ്ങൾ, ഒരു ടീം മാനസികപരമായി സന്ദർഭങ്ങളെ സ്വീകരിക്കുന്ന രീതി എന്നിവയെല്ലാം ഉൾപ്പെടുന്നതാണ്. അവിടെ ചെറിയൊരു പിഴവു പോലും നമ്മളെ പുറത്താക്കും. ഇതുപോലെയുള്ള സാഹചര്യങ്ങളെ മറികടക്കാൻ ഏറ്റവും നല്ല രീതിയിൽ തയ്യാറെടുത്ത ടീമുകൾ വിജയിക്കുകയും ഫൈനലിൽ എത്തുകയും ചെയ്യും.”- മെസ്സി പറഞു.

Scroll to Top