രണ്ട് തവണയാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ ബൗൾ ഔട്ടിലൂടെ വിജയികളെ നിശ്ചയിച്ചിട്ടുള്ളത്. ഇതിൽ ഏറ്റവും ആവേശകരമായതും പ്രശസ്തമായതും ഇന്ത്യയും പാക്കിസ്ഥാനും ലോകകപ്പിൽ നടന്ന ബോൾ ഔട്ട് പോരാട്ടം തന്നെയാണ്. അന്ന് ഇന്ത്യക്ക് വേണ്ടി ആദ്യം സേവാഗ് ആയിരുന്നു ബൗൾ ഔട്ടിൽ പന്ത് എറിഞ്ഞത്.
ഇപ്പോൾ ഇതാ എന്തുകൊണ്ടാണ് സേവാഗിനെ ആദ്യ പന്ത് എറിയുവാൻ ഏൽപ്പിച്ചത് എന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യൻ പേസർ ആർ.പി സിംഗ്. സേവാഗിന്റെ കൂടെ ഇന്ത്യക്ക് വേണ്ടി ഹർഭജൻ സിങ്, റോബിൻ ഉത്തപ്പ എന്നിവർ ആയിരുന്നു അന്ന് പന്ത് എറിഞ്ഞത്. ഇന്ത്യക്ക് വേണ്ടി ഇവർ മൂന്നു പേരും ലക്ഷ്യം കണ്ടപ്പോൾ പാക്കിസ്ഥാന് പിഴച്ചു. ആവേശകരമായ വിജയം ഇന്ത്യ സ്വന്തമാക്കി.
“കാര്യമായ ശ്രദ്ധ അതിൽ ഞങ്ങൾ പാക്കിസ്ഥാനിതിരായ മത്സരത്തിന് മുൻപ് കൊടുത്തിരുന്നില്ല. പക്ഷേ ഓരോ പരിശീലന സെക്ഷനുകളിലും 6 പന്തുകൾ വീതം തന്ന് സ്റ്റമ്പിൽ കൊള്ളിക്കാൻ എം എസ് ധോണിയും ലാൽചന്ദ് രാജ്പൂതും ആവശ്യപ്പെട്ടു. അവർ ആരൊക്കെയാണ് കൂടുതൽ തവണ സ്റ്റമ്പിൽ കൊള്ളിക്കുന്നതെന്ന് കുറിച്ചു വച്ചിരുന്നു.
100% സ്ട്രൈക്ക് റേറ്റ് സേവാഗിന് അതിലുണ്ടായിരുന്നു. ആ പന്ത് അതുകൊണ്ടാണ് അവന് നൽകിയത്. ഞങ്ങൾ തുടക്കത്തിൽ തന്നെ സമ്മർദ്ദം ചെലുത്താൻ ശ്രമിച്ചു. ഇർഫാനെയും ശ്രീശാന്തിനെയും ആയിരുന്നു അവർക്ക് മൂന്നു പേരെയും കൂടാതെ ധോണി തിരഞ്ഞെടുത്തിരുന്ന മറ്റ് ബൗളർമാർ.”- ആർ. പി സിങ് പറഞ്ഞു.