മെസ്സിയാണ് റൊണാൾഡോയെക്കാൾ മികച്ചവൻ; തുറന്നു പറഞ്ഞ് റാമോസ്.

4e5d9c14bf9d3084

പോർച്ചുഗീസ് ഇതിഹാസ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കൂടെയും അർജൻ്റീന ഇതിഹാസ താരമായ ലയണൽ മെസ്സിയുടെ കൂടെയും പന്ത് തട്ടിയിട്ടുള്ള താരമാണ് സെർജിയോ റാമോസ്. റയൽ മാഡ്രിഡിൽ ആയിരുന്നു റൊണാൾഡോയും റാമോസും ഒന്നിച്ച് പന്ത് തട്ടിയത്. മെസ്സിയും റാമോസും നിലവിൽ പി.എസ്.ജിയിലെ സഹതാരങ്ങളാണ്. റയൽ മാഡ്രിഡിൽ റാമോസ് കളിക്കുമ്പോൾ താരത്തിന്റെ ഏറ്റവും വലിയ എതിരാളി ആയിരുന്നു മെസ്സി.


എന്നാൽ ഇപ്പോൾ ഒന്നിച്ച് ഒരു ക്ലബ്ബിൽ കളിക്കുന്ന ഇരുവർക്കിടയിലും മികച്ച രീതിയിൽ ഉള്ള സൗഹൃദം ആണ് ഉള്ളത്. ഇപ്പോഴിതാ മെസ്സിയെ പ്രകീർത്തിച്ച് സംസാരിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് റാമോസ്. മെസ്സിയാണ് റൊണാൾഡോയെക്കാൾ മികച്ച താരം എന്നാണ് റാമോസ് പറഞ്ഞത്. “മെസ്സി തന്നെയാണ് റൊണാൾഡോയെക്കാൾ മികച്ച താരം.

GettyImages 1127866284

ഫുട്ബോളിലെ ചരിത്രത്തിലെ എക്കാലത്തെ മികച്ച താരമാണ് മെസ്സി. മെസ്സിക്കെതിരെ കളിച്ചപ്പോൾ വളരെയധികം പ്രയാസപ്പെട്ടിട്ടുണ്ട്. ആ വെല്ലുവിളി ഒഴിവായത് പി.എസ്.ജിയിൽ സഹതാരങ്ങൾ ആയതോടെയാണ്. ഭാഗ്യമാണ് ചരിത്രത്തിലെ ഏറ്റവും മികച്ച താരത്തിനൊപ്പം എന്നും കളിക്കാൻ കഴിയുന്നത്.”-റാമോസ് പറഞ്ഞു.

3071f6ae49794d2a810223e31873f841

നിമിഷ നേരം കൊണ്ടാണ് മുൻ സ്പാനിഷ് നായകൻ്റെ ഈ വാക്കുകൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായത്. റൊണാൾഡോയുടെ അടുത്ത കൂട്ടുകാരൻ ആയിട്ടും എങ്ങനെയാണ് ഇത്തരത്തിൽ പറയാൻ തോന്നിയത് എന്നാണ് റൊണാൾഡോ ആരാധകർ റാമോസിനോട് ചോദിക്കുന്നത്. അതേസമയം റാമോസിന്റെ ഈ വാക്കുകൾ ഏറ്റെടുത്ത് ആഘോഷിക്കുകയാണ് മെസ്സി ആരാധകർ.

Scroll to Top