ഫെബ്രുവരിയിലെ മികച്ച താരമായി അശ്വിൻ : റിഷാബ് പന്തിന് ശേഷം വീണ്ടും നേട്ടം സ്വന്തമാക്കി ഇന്ത്യൻ ഓഫ്‌ സ്പിന്നർ

ഇന്ത്യൻ  ആൾറൗണ്ട്ർ  രവിചന്ദ്രൻ അശ്വിനെ ഫെബ്രുവരിയിലെ ഏറ്റവും മികച്ച താരമായി ഐസിസി ഇന്നലെ  തെരഞ്ഞെടുത്തു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ബാറ്റ് കൊണ്ടും ബോൾ കൊണ്ടും പുറത്തെടുത്ത മിന്നും  പ്രകടനമാണ് അശ്വിന് പുരസ്കാരം നേടിക്കൊടുത്തത്. ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിനെയും വെസ്റ്റ് ഇന്‍ഡീസ് ബാറ്റ്സ്മാന്‍  കെയ്ല്‍ മയേഴ്സിനെയും പിന്തള്ളിയാണ് അശ്വിന്‍റെ ഈ അതുല്യ  നേട്ടം.നേരത്തെ ജനുവരിയിലെ മികച്ച താരമായത് റിഷാബ് പന്തായിരുന്നു .

ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ നാല് ടെസ്റ്റ്  മത്സരങ്ങൾ കളിച്ച അശ്വിൻ പരമ്പരയിൽ 32 വിക്കറ്റും 189 റൺസുമാണ് സ്വന്തം പേരിലാക്കിയത്. മാൻ ഓഫ് ദി സീരീസ് പുരസ്‌ക്കാരവും താരം നേരത്തെ നേടിയിരുന്നു .  ടെസ്റ്റ് ക്രിക്കറ്റില്‍ 400 വിക്കറ്റെന്ന  അപൂർവ്വ നാഴികക്കല്ലും പരമ്പരക്കിടെ അശ്വിന്‍ സ്വന്തമാക്കിയിരുന്നു. ഫെബ്രുവരി മാസം കളിച്ച മൂന്ന് ടെസറ്റില്‍ 24 വിക്കറ്റും ഒരു സെഞ്ചുറിയുള്‍പ്പെടെ 176 റണ്‍സും അശ്വിന്‍ സ്വന്തമാക്കി.ഈ ആൾറൗണ്ട് മികവാണ് ഇപ്പോൾ താരത്തിന് ഐസിസി പുരസ്ക്കാരം നേടുവാൻ തുണയായത് .

ജനുവരി മാസം  മുതലാണ് ഐസിസി ഓരോ മാസത്തെയും മികച്ച താരത്തെ തെരഞ്ഞെടുക്കാന്‍ തുടങ്ങിയത്. ജനുവരിയിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ റിഷഭ് പന്തായിരുന്നു.അശ്വിന് പുറമെ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്, വെസ്റ്റ് ഇന്‍ഡീസ് ബാറ്റ്സ്മാന്‍  കെയ്ല്‍ മയേഴ്സ് എന്നിവരാണ് ഫെബ്രുവരി മാസത്തെ  മികച്ച താരമാകാനുള്ള അന്തിമ പട്ടികയിലുണ്ടായിരുന്നത്. ഇവരെയെല്ലാം പിന്തള്ളിയാണ് അശ്വിൻ ഒടുവിൽ പുരസ്ക്കാരം നേടിയത് .വനിതാ ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന്‍റെ ടാമി ബ്യൂമൗണ്ടാണ് ഫെബ്രുവരിയിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പട്ടത്.

Previous articleടീമിലെ യുവതാരങ്ങളെ വളർത്തിയത് അയാൾ : കൊഹ്‍ലിയെയും രഹാനെയെയും പുകഴ്ത്തുമ്പോൾ ദ്രാവിഡിനെ മറക്കരുത് – വാനോളം പുകഴ്ത്തി സൗരവ് ഗാംഗുലി
Next articleഫിറ്റ്നസ് ടെസ്റ്റിൽ പരാജയപ്പെട്ട് വരുൺ ചക്രവർത്തിയും രാഹുൽ തെവാട്ടിയയും : ടീമിനൊപ്പം ചേർന്ന് രാഹുൽ ചഹാർ – ടി:20 പരമ്പരക്കായി തയ്യാറെടുത്ത് ടീം ഇന്ത്യ