ഫിറ്റ്നസ് ടെസ്റ്റിൽ പരാജയപ്പെട്ട് വരുൺ ചക്രവർത്തിയും രാഹുൽ തെവാട്ടിയയും : ടീമിനൊപ്പം ചേർന്ന് രാഹുൽ ചഹാർ – ടി:20 പരമ്പരക്കായി തയ്യാറെടുത്ത് ടീം ഇന്ത്യ

images 2021 03 10T091130.867

ഇന്ത്യൻ ടി:20 സ്‌ക്വാഡിൽ വീണ്ടും അഴിച്ചുപണി .ഇംഗ്ലണ്ട് എതിരായ 5 ടി:20 മത്സരങ്ങൾ അടങ്ങുന്ന പരമ്പരക്കായി  വമ്പൻ തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ .
ഇന്ത്യൻ താരങ്ങൾ ഏവരും കഠിന പരിശീലനത്തിലാണ് .മാർച്ച് ഒന്നിന് തന്നെ ടീമിനൊപ്പം ചേർന്ന താരങ്ങൾ ഏവരും ക്വാറന്റൈൻ പൂർത്തിയാക്കി  കഴിഞ്ഞു .മാർച്ച് 12ന്  മൊട്ടേറയിലാണ് ആദ്യ ടി:20

എന്നാൽ പരമ്പരക്ക് മുന്നോടിയായി നടന്ന ഫിറ്റ്നസ് ടെസ്റ്റിൽ ഓഫ്‌ സ്പിന്നർ വരുൺ ചക്രവർത്തിയും ആൾറൗണ്ടർ രാഹുൽ  തെവാട്ടിയായും വിജയിച്ചില്ല എന്നാണ്  ഏറ്റവും പുതിയതായി ലഭിക്കുന്ന  സൂചനകൾ .പരമ്പരയിൽ
ഇരുവർക്കും  പകരം ലെഗ് സ്പിൻ രാഹുൽ ചഹാറിനോട് സ്‌ക്വാഡിനൊപ്പം തുടരുവാൻ ബിസിസിഐ ആവശ്യപെട്ടിട്ടുണ്ട് . നേരത്തെ ഇംഗ്ലണ്ട് എതിരായ ടെസ്റ്റ് പരമ്പര സ്‌ക്വാഡിലെ രാഹുൽ ചഹാർ തുടർന്നിരുന്നു .ബയോ ബബ്ബിളിൽ  തുടരുന്ന രാഹുൽ ചഹാർ ഇരുവരും ഫിറ്റ്നസ് ടെസ്റ്റ് തോറ്റ സാഹചര്യത്തിൽ ടി:20   ടീമിനൊപ്പം ചേരട്ടെ എന്ന് ടീം മാനേജ്‌മന്റ് തീരുമാനിക്കുകയായിരുന്നു .

2019 ൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച രാഹുൽ ചഹാർ നേരത്തെ  വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന മത്സരത്തിൽ കളിച്ചു. അതിനുശേഷം അദ്ദേഹം ഒരു മത്സരം പോലും കളിച്ചിട്ടില്ല. കഴിഞ്ഞ രണ്ട് സീസണുകളിൽ ഐ‌പി‌എല്ലിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി  കളിക്കുന്ന അദ്ദേഹം മിന്നും ബൗളിംഗ് പ്രകടനമാണ്   കാഴ്ചവെക്കുന്നത് .

See also  ഫിനിഷിങ്ങുമായി റാഷിദ് ഖാന്റെ ഹീറോയിസം. സഞ്ജുപ്പടയെ തകർത്ത് ഗില്ലിന്റെ ഗുജറാത്ത്.

അതേസമയം ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ടി 20 ടീമിൽ നേരത്തെ  തുടക്കത്തിൽ തിരഞ്ഞെടുക്കപ്പെട്ട 29 കാരനായ ചക്രവർത്തിക്ക് ഇതിപ്പോൾ  രണ്ടാം  തവണയാണ്  ഇന്ത്യൻ ടീമിൽ  അരങ്ങേറ്റം കുറിക്കാനുള്ള അവസരം നഷ്ടമാകുന്നത് . ഓസീസ് എതിരായ പരമ്പരയിൽ കളിക്കുവാൻ ഇടം നേടിയെങ്കിലും തോളിന് പരിക്കേറ്റതിനെ തുടർന്ന് പിന്മാറി. ഐ‌പി‌എൽ 2020 ലെ മിന്നും ബൗളിംഗ് പ്രകടനമാണ് മിസ്‌ട്രി സ്പിന്നർ എന്ന വിശേഷണമുള്ള വരുൺ ചക്രവർത്തിയെ ഇന്ത്യൻ ടീമിലെത്തിച്ചത് .

India T20 squad: Virat Kohli (Captain), Rohit Sharma (vice-captain), KL Rahul, Shikhar Dhawan, Shreyas Iyer, Suryakumar Yadav, Hardik, Rishabh Pant (wk), Ishan Kishan (wk), Yuzvendra Chahal, Axar Patel, Washington Sundar, Rahul Chahar, T Natarajan, Bhuvneshwar Kumar, Deepak Chahar, Navdeep Saini, Shardul Thakur.

Scroll to Top