ടീമിലെ യുവതാരങ്ങളെ വളർത്തിയത് അയാൾ : കൊഹ്‍ലിയെയും രഹാനെയെയും പുകഴ്ത്തുമ്പോൾ ദ്രാവിഡിനെ മറക്കരുത് – വാനോളം പുകഴ്ത്തി സൗരവ് ഗാംഗുലി

IMG 20210310 084012

പ്രമുഖ താരങ്ങൾ പരിക്കേറ്റ് മടങ്ങിയിട്ടും യുവനിരയുടെ  കരുത്തിൽ ഇന്ത്യൻ ടീം  ഓസ്‌ട്രേലിയയിലെ ടെസ്റ്റ് പരമ്പര നേടിയതിന് പിന്നാലെ  അജിന്‍ക്യ രഹാനെ, വിരാട് കോലി എന്നിവരെ പ്രശംസിക്കുമ്പോഴും  ഏവരും മറക്കാതെ നന്ദി പറയേണ്ടത് രാഹുല്‍ ദ്രാവിഡിനോട് കൂടിയാണെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഇന്ത്യയുടെ ബെഞ്ച് സ്‌ട്രെങ്തിനെ കുറിച്ച് പറുയമ്പോഴാണ് ഗാംഗുലി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര നേട്ടത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകായിയുരുന്നു മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ ഗാംഗുലി. ടെസ്റ്റ് പരമ്പര  ഇന്ത്യ  3-1 നേടിയിരുന്നു .

ഇന്ത്യയുടെ ബെഞ്ച് സ്ട്രെങ്തിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഗാംഗുലി നൽകിയ മറുപടി  ഇപ്രകാരമാണ് “ഇന്ത്യന്‍ ക്രിക്കറ്റ് ബെഞ്ച് സ്‌ട്രെങ്ത് മികവുറ്റതാക്കാന്‍  എപ്പോഴും രാഹുൽ ദ്രാവിഡിന് സാധിച്ചിട്ടുണ്ട്   .അതാണ് അദ്ധേഹത്തിന്റെ കടമയും . ഇന്ത്യന്‍ ടീമിലെ യുവതാരങ്ങളുടെ മികച്ച പ്രകടനത്തിന് നന്ദി പറയേണ്ടത് ദ്രാവിഡിനോടാണ്. ഇക്കഴിഞ്ഞ  ഓസ്ട്രേലിയന്‍ പര്യടനത്തില്‍ മുതിര്‍ന്ന താരങ്ങളുടെ  എല്ലാം അഭാവത്തില്‍ പകരക്കാരായി എത്തിയ മുഹമ്മദ്  സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ മിന്നും  പ്രകടനമാണ് പുറത്തെടുത്തത്. അതിനെല്ലാം പിന്നില്‍ ദ്രാവിഡിന് വലിയ പങ്കുണ്ട്. ക്യാപ്റ്റന്മാരായിരുന്ന കോലി, രഹാനെ എന്നിവരെ എല്ലാം നിങ്ങൾ  പ്രശംസിക്കുന്നതോടൊപ്പം ദ്രാവിഡും നല്ല വാക്കുകള്‍ക്ക് അര്‍ഹനാണ്. മിക്ക താരങ്ങളും ദ്രാവിഡിന്റെ ഒപ്പമാണ് കരിയറിൽ മുന്നോട്ട് കുതിച്ചത് “ഗാംഗുലി തന്റെ അഭിപ്രായം വിശദമാക്കി .

See also  ഇത് പഴയ പരാഗല്ല, ഇന്ത്യൻ സെലക്ടർമാർ ഒന്ന് ശ്രദ്ധിച്ചോളൂ. അവിശ്വസനീയ പ്രകടനമെന്ന് ഗവാസ്കർ.

“നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയില്‍ ദ്രാവിഡിന് വളരെയേറെ  ജോലിയുണ്ട്. ഇക്കാര്യം ഞാന്‍ പലപ്പോഴും എല്ലാവരോടും പറഞ്ഞിട്ടുള്ളതാണ് .  മുഹമ്മദ് സിറാജ്, താക്കൂര്‍, നടരാജന്‍ എന്നിവരെല്ലാം വളരെ കഴിവുള്ള താരങ്ങളാണ്. എപ്പോഴെല്ലാം അവസരം ലഭിച്ചുവോ അപ്പോഴെല്ലാം അവർ എല്ലാം  മികച്ച പ്രകടനം അവര്‍ പുറത്തെടുത്തു. ഇവരെ തയ്യാറാക്കി നിര്‍ത്തിയത് ദ്രാവിഡാണ്. ഇനിയും ഇന്ത്യക്ക് മികച്ച ടാലന്റുകളെ സമ്മാനിക്കുവാൻ ദ്രാവിഡിന് കഴിയും ” ദാദ പറഞ്ഞുനിർത്തി .

Scroll to Top