സൗത്താഫ്രിക്കക്കെതിരെയുള്ള രണ്ടാം ടി20 മത്സരത്തിനു മുന്നോടിയായി ഏകദിന ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. ടി20 പരമ്പരക്ക് ശേഷം 3 ഏകദിന മത്സരങ്ങള്‍ അടങ്ങിയ പരമ്പരയും ഇന്ത്യ കളിക്കുന്നുണ്ട്. സീനിയര്‍ താരങ്ങള്‍ ലോകകപ്പ് കളിക്കാന്‍ പോകുന്നതിനാല്‍ രണ്ടാം നിര സ്ക്വാഡിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്.
ശിഖാര്‍ ധവാന്‍ നായകനായ സ്ക്വാഡില്‍ ആഭ്യന്തര മത്സരങ്ങളില്‍ മികവ് പുലര്‍ത്തിയ രജത് പഠിതാര്‍, മുകേഷ് കുമാര്‍ എന്നിവര്‍ക്ക് സ്ക്വാഡില്‍ അവസരം ലഭിച്ചു. സ്ക്വാഡില്‍ നിന്നുമുള്ള പ്രധാന അഭാവം യുവ താരം പൃഥി ഷായുടേതായിരുന്നു. ഏറ്റവും മികച്ച ഓപ്പണിംഗ് താരങ്ങളില്‍ ഒരാളായ പൃഥി ഷായെ ഒഴിവാക്കിയത് ഏറെ വിമര്‍ശനത്തിനു വിധേയമായിരുന്നു.
ന്യൂസിലന്‍റെ A ക്കെതിരെ തകര്‍പ്പന്‍ പ്രകടനമായിരുന്നു പൃഥി ഷാ നടത്തിയത്. എന്നാല്‍ സൗത്താഫ്രിക്കന്‍ ഏകദിന പരമ്പരയില്‍ താരത്തെ തിരഞ്ഞെടുത്തില്ലാ. ഇതിനു പിന്നാലെ പൃഥി ഷാ തന്‍റെ സമൂഹമാധ്യമത്തില്‍ ഒരു പോസ്റ്റ് ഷെയര്‍ ചെയ്തു. ” അവരുടെ വാക്കുകൾ വിശ്വസിക്കരുത്. അവരുടെ പ്രവർത്തനങ്ങളെ വിശ്വസിക്കുക, കാരണം വാക്കുകൾ അർത്ഥശൂന്യമായിരിക്കുന്നത് എന്തുകൊണ്ടെന്ന് പ്രവൃത്തി തെളിയിക്കും ” സെലക്ടര്‍മാരെ ലക്ഷ്യം വച്ച് പൃഥി പോസ്റ്റ് ചെയ്തു.
രാജ്യാന്തര ക്രിക്കറ്റില്‍ സെഞ്ചുറിയോടെയാണ് പൃഥി ഷാ, രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയത്. എന്നാല്‍ പരിക്കുകളും ഫിറ്റ്നെസ് പ്രശ്നങ്ങളും താരത്തെ ഇന്ത്യന്‍ ടീമില്‍ നിന്നും അകറ്റി. 5 ടെസ്റ്റ്, 6 ഏകദിനം, 1 ടി20 മത്സരമാണ് പൃഥി ഷാ, ഇന്ത്യന്‍ ജേഴ്സിയില്‍ കളിച്ചത്.