ക്രിക്കറ്റ് ആരാധകർ ഏവരും വളരെ അധികം ആവേശപൂർവ്വം കാത്തിരിക്കുന്ന ഐപിൽ പതിനാലാം സീസണിലെ ബാക്കി മത്സരങ്ങൾക്കായുള്ള ടൂർണമെന്റ് ആരംഭിക്കുവാനിരിക്കെ നാല് ടീമുകൾ കൂടി അവരുടെ രണ്ടാംപാദ സീസണിന് മുന്നോടിയായുള്ള പകരക്കാരായ എല്ലാ താരങ്ങളെയും പ്രഖ്യാപിച്ചു. ഐപിൽ രണ്ടാം പാദ സീസണിന് വേണ്ടിയുള്ള അന്തിമ താരങ്ങൾ ലിസ്റ്റാണ് ഇപ്പോൾ ഓദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. രാജസ്ഥാൻ റോയൽസ്,കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്,പഞ്ചാബ് കിങ്‌സ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ തുടങ്ങി നാല് ടീമുകളാണ് പകരക്കാരായി വന്ന് താരങ്ങളുടെ ലിസ്റ്റ് ഇപ്പോൾ തുറന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇത്തവണ ഐപിഎല്ലിൽ കിരീടസാധ്യത ഏറെ കൽപ്പിക്കപ്പെടുന്ന ബാംഗ്ലൂർ ടീം ചില സർപ്രൈസ് താരങ്ങളെ കൂടി ടീമിൽ ഉൾപെടുത്തിയാണ് ആരാധകരെ എല്ലാം ഞെട്ടിക്കുന്നത്. ഓസ്ട്രേലിയൻ താരം ആദം സാംപക്ക് പകരമായി ശ്രീലങ്കൻ ലെഗ് സ്പിന്നർ ഹസരംഗയെ സ്‌ക്വാഡിൽ എത്തിച്ച ബാംഗ്ലൂർ ടീം ചമീര, ജോർജ് ഗാർട്ടൻ, ടിം ഡേവിഡ് എന്നിവരെയും വരാനിരിക്കുന്ന മത്സരങ്ങൾക്കായി സ്‌ക്വാഡിൽ എത്തിച്ചു. നിലവിൽ പല താരങ്ങൾക്കും പരിക്ക് സ്ഥിതീകരിച്ച രാജസ്ഥാൻ റോയൽസ് ടീമിനും ചില പ്രധാന താരങ്ങളെ കൂടി സ്‌ക്വാഡിലേക്ക് എത്തിക്കുവാൻ സാധിച്ചു. മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ ടീമിൽ ഗ്ലെൻ ഫിലിപ്പ്സിനെ പകരക്കാരൻ താരമായി എത്തിച്ചപ്പോൾ ഐസിസി ടി :20 ബൗളിംഗ് റാങ്കിങ്ങിൽ ഒന്നാമതുള്ള ഷംസിയെ സ്‌ക്വാഡിൽ എത്തിച്ചാണ് എല്ലാവരെയും രാജസ്ഥാൻ ഞെട്ടിച്ചത്
ഇത്തവണ ഐപിഎല്ലിൽ വമ്പൻ ടീമിനെ പുറത്തിറക്കിയ പഞ്ചാബ് കിങ്‌സ് ടീം ഓസ്ട്രേലിയൻ യുവ ഫാസ്റ്റ് ബൗളറായ നതാൻ എലിസിനെ കൂടി സ്‌ക്വാഡിലേക്ക് എത്തിച്ചപ്പോൾ ഇംഗ്ലണ്ട് ലെഗ് സ്പിന്നർ ആദിൽ റഷീദ് ഇത്തവണ പഞ്ചാബ് ടീമിൽ കളിക്കും. കൂടാതെ ഐപില്ലിലെ ഏറ്റവും വിലയേറിയ താരമായ പാറ്റ് കമ്മിൻസ് വരാനിരിക്കുന്ന മത്സരങ്ങൾ കളിക്കില്ല എന്നറിയിച്ചതോടെ പകരം ന്യൂസിലാൻഡ് സീനിയർ ബൗളർ ടിം സൗത്തീയെ കൂടി കൊൽക്കത്ത സ്‌ക്വാഡിലേക്ക് എത്തിച്ചു