ബേബി മലിംഗയുടെ യോർക്കർ ഷോ 🔥 ഓരോവറിൽ തന്നെ മാർഷും സ്റ്റബ്സും ക്ലീൻ ബൗൾഡ്.

pathirana

ഫാസ്റ്റ് ബോളിങ്ങിൽ തീ പടർത്തി പതിരാന എന്ന ബേബി മലിംഗ. ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ഒരു ഓവറിൽ തന്നെ 2 വിക്കറ്റുകൾ സ്വന്തമാക്കിയാണ് പതിരാന എല്ലാവരെയും ഞെട്ടിച്ചത്.

തന്റെ ബോളിംഗ് സ്പീഡ് കൊണ്ട് വിപ്ലവം സൃഷ്ടിച്ച പതിരാന ഓവറിൽ മിച്ചൽ മാർഷിനെ ക്ലീൻ ബോൾഡ് ആക്കിയാണ് തുടങ്ങിയത്. ശേഷം അപകടകാരിയായ ട്രിസ്റ്റൻ സ്റ്റബ്സിനെയും ബോൾഡാക്കി പതിരാന ചെന്നൈക്ക് കൂടുതൽ പ്രതീക്ഷ നൽകുകയായിരുന്നു. മത്സരത്തിലെ ബാറ്റിംഗിന് അനുകൂലമായ വിക്കറ്റിൽ വളരെ മികച്ച പ്രകടനമാണ് പതിരാന കാഴ്ചവച്ചത്.

മത്സരത്തിലെ തന്റെ ആദ്യ ഓവറിൽ കേവലം 4 റൺസ് മാത്രമായിരുന്നു പതിരാനെ വിട്ടു നൽകിയത്. ശേഷം പതിനഞ്ചാം ഓവറിലാണ് പതിരാന ബോളിംഗ് ക്രീസിലേക്ക് എത്തിയത്. ആദ്യ പന്തുളിൽ വലിയ അത്ഭുതം സൃഷ്ടിക്കാൻ പതിരാനയ്ക്ക് സാധിച്ചിരുന്നില്ല.

ഓവറിലെ മൂന്നാം പന്തിൽ മിച്ചൽ മാർഷ് പതിരാനക്കെതിരെ ഒരു ബൗണ്ടറി നേടി. എന്നാൽ ശേഷം അടുത്ത പന്തിൽ തന്നെ മാർഷിനെ പുറത്താക്കിയാണ് പതിരാന ആരംഭിച്ചത്. 150 സ്പീഡിൽ വന്ന പന്തിന്റെ ഗതി നിർണയിക്കുന്നതിൽ മാർഷ് പരാജയപ്പെടുകയായിരുന്നു. മാർഷിന്റെ മിഡിൽ സ്റ്റമ്പ്‌ തെറിപ്പിച്ചാണ് പതിരാനയുടെ പന്ത് കടന്നുപോയത്.

See also  100% പരാജയപ്പെട്ട മത്സരം തിരിച്ചുപിടിച്ച് ലക്നൗ. പഞ്ചാബിനെതിരെ 21 റൺസിന്റെ ആവേശ വിജയം.

മത്സരത്തിൽ 12 പന്തുകൾ നേരിട്ട മാർഷ് 18 റൺസാണ് നേടിയത്. ശേഷം ഓവറിലെ അവസാന പന്തിൽ അപകടകാരിയായ സ്റ്റബ്സിനെ പുറത്താക്കാനും പതിരാനയ്ക്ക് സാധിച്ചു. ഒരു തകർപ്പൻ യോർക്കർ പന്തിലായിരുന്നു പതിരാന സ്റ്റബ്സിന്റെ കുറ്റി പിഴുതെറിഞ്ഞത്.

ഇതോടെ മത്സരത്തിന്റെ ഗതി തന്നെ മാറിമറിയുകയായിരുന്നു. രണ്ടു പന്തുകൾ നേരിട്ട് സ്റ്റബ്സ് പൂജ്യനായാണ് മടങ്ങിയത്. മത്സരത്തിലേക്ക് ചെന്നൈ സൂപ്പർ കിങ്സിനെ ശക്തമായി തിരിച്ചു കൊണ്ടുവരാൻ പതിരാനയുടെ ഈ ഓവറിന് സാധിച്ചു.

മത്സരത്തിൽ ടോസ് നേടിയ ഡൽഹി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. വളരെ മികച്ച തുടക്കം തന്നെയാണ് ഡൽഹിക്ക് ഓപ്പണർമാരായ പൃഥ്വി ഷായും ഡേവിഡ് വാർണറും നൽകിയത്. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 93 റൺസിന്റെ കൂട്ടുകെട്ട് കെട്ടിപ്പടുത്തു.

വാർണർ മത്സരത്തിൽ 35 പന്തുകളിൽ 52 റൺസ് നേടിയപ്പോൾ, പൃഥ്വി ഷാ 27 പന്തുകളിൽ 43 റൺസ് ആണ് നേടിയത്. എന്നാൽ ഇവരുടെ വിക്കറ്റുകൾ നഷ്ടമായതോടെ ചെന്നൈ മത്സരത്തിലേക്ക് തിരികെ വന്നു. പിന്നാലെയാണ് പതിരാനയുടെ ഈ വെടിക്കെട്ട് ബോളിംഗ് പ്രകടനം.

Scroll to Top