പറക്കും പതിരാന🔥🔥 ഒറ്റക്കയ്യിൽ ഡൈവ് ചെയ്ത് കിടിലൻ ക്യാച്ച്. അത്ഭുതത്തോടെ വാർണർ നോക്കി നിന്നു പോയി

pathirana catch

ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനായി ഒരു ഇടിവെട്ട് ക്യാച്ച് സ്വന്തമാക്കി മതിഷ പതിരാന. നിർണായകമായ മത്സരത്തിൽ ഡേവിഡ് വാർണറുടെ വിക്കറ്റ് സ്വന്തമാക്കാനാണ് പതിരാന ഈ പറക്കും ക്യാച്ച് സ്വന്തമാക്കിയത്.

മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഡൽഹിക്ക് വളരെ മികച്ച തുടക്കം തന്നെയായിരുന്നു വാർണറും പൃഥ്വി ഷായും ചേർന്നു നൽകിയത്. ഇതിന് ശേഷമാണ് ഒരു വെടിക്കെട്ട് ക്യാച്ചിലൂടെ പതിരാന വാർണറെ പുറത്താക്കിയത്. മുസ്തഫിസുറിന്റെ പന്തിൽ ഒറ്റകൈയിലാണ് ഈ ക്യാച്ച് പതിരാന സ്വന്തമാക്കിയത്. നിമിഷങ്ങൾക്കകം തന്നെ ഈ ക്യാച്ച് സാമൂഹ്യ മാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധ നേടിയിട്ടുണ്ട്.

മത്സരത്തിൽ ഡൽഹി ഇന്നിംഗ്സിന്റെ പത്താം ഓവറിലാണ് സംഭവം നടന്നത്. പത്താം ഓവർ എറിഞ്ഞത് മുസ്തഫിസൂർ റഹ്മാൻ ആയിരുന്നു. ഓവറിലെ മൂന്നാം പന്തിൽ ഒരു സ്ലോ ബോളാണ് മുസ്തഫിസുർ എറിഞ്ഞത്. വാർണർ ഈ പന്തിനെതിരെ റിവേഴ്സ് സ്വീപ്പ് കളിക്കാൻ ശ്രമിക്കുകയായിരുന്നു.

Read Also -  ഐപിഎൽ നിയമലംഘനം. കൊൽക്കത്ത പേസറെ പുറത്താക്കി ബിസിസിഐ. കടുത്ത ശിക്ഷ.

അതു നന്നായി കണക്ട് ചെയ്യാനും വാർണർക്ക് സാധിച്ചു. എന്നാൽ വാർണറുടെ പ്ലേസ്മെന്റ് അത്ര നന്നായിരുന്നില്ല. വിക്കറ്റിന് പിന്നിൽ നിന്ന പതിരാന ഈ പന്ത് തന്റെ വലതുവശത്തേക്ക് ചാടി കൈപ്പിടിയിൽ ഒതുക്കുകയാണ് ഉണ്ടായത്. പന്ത് പതിരാനയുടെ കയ്യിൽ സ്റ്റക്കായി ഇരുന്നു.

ഒരു നിമിഷം പോലും വാർണർക്ക് ഇത് വിശ്വസിക്കാൻ സാധിച്ചില്ല. ഇത്ര മികച്ച ഷോട്ട് എങ്ങനെയാണ് ഇത്ര അനായാസമായി പതിരാന സ്വന്തമാക്കിയത് എന്നത് വാർണറെ ഞെട്ടിച്ചു. മത്സരത്തിൽ വാർണർ 35 പന്തുകളിൽ 52 റൺസ് ആണ് നേടിയത്. ഇന്നിംഗ്സിൽ 5 ബൗണ്ടറികളും 3 പടുകൂറ്റൻ സിക്സറുകളും ഉൾപ്പെട്ടു.

മത്സരത്തിൽ ടോസ് നേടിയ ഡൽഹി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തെല്ലും പതർച്ച ഇല്ലാതെയാണ് ഷായും ഡേവിഡ് വാർണറും ആരംഭിച്ചത്.

ആദ്യ വിക്കറ്റിൽ ഡൽഹിക്കായി 93 റൺസ് കൂട്ടിച്ചേർക്കാൻ ഇരു ബാറ്റർമാർക്കും സാധിച്ചു. വാർണർ പവർപ്ലേ ഓവറിൽ തന്നെ ചെന്നൈയെ വരിഞ്ഞു മുറുകുകയായിരുന്നു. പൃഥ്വി 27 പന്തുകളിൽ 4 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 43 റൺസാണ് നേടിയത്.

എന്നാൽ വാർണറുടെ വിക്കറ്റോട് കൂടി ചെന്നൈ സൂപ്പർ കിങ്സ് മത്സരത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുകയും ചെയ്തിട്ടുണ്ട്. എന്തായാലും ചെന്നൈ പോലെ ഒരു വമ്പൻ ടീമിനെ തകർക്കാൻ വലിയ രീതിയിലുള്ള പ്രകടനം തന്നെ ഡൽഹിയുടെ ഭാഗത്തുനിന്ന് ആവശ്യമാണ്.

Scroll to Top