റിഷഭ് പന്ത് പ്ലേയിങ്ങ് ഇലവനില്‍ തുടരണമോ ? രവി ശാസ്ത്രിക്ക് പറയാനുള്ളത്.

rishab on bench

ഇംഗ്ലണ്ടിനെതിരെയുള്ള ടി20 ലോകകപ്പില്‍ റിഷബ് പന്തിനെ പ്ലേയിങ്ങ് ഇലവനില്‍ നിന്നും ഒഴിവാക്കരുതെന്ന് മുന്‍ ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി. അഡലെയ്ഡിലെ ഷോര്‍ട്ട് ബൗണ്ടറികളില്‍ റിഷഭ് പന്ത് എക്സ് ഫാക്ടറാകുമെന്നാണ് മുന്‍ താരത്തിന്‍റെ അഭിപ്രായം. റിഷഭ് ഒരു മാച്ച് വിന്നറാണെന്നും ഫിനിഷര്‍ റോള്‍ നിര്‍വഹിക്കാന്‍ കഴിയുമെന്നും മുന്‍ ഇന്ത്യന്‍ താരം പറയുന്നുണ്ട്.

ടൂര്‍ണമെന്‍റിലെ ആദ്യ മത്സരം കളിച്ച റിഷഭ് പന്ത് 3 റണ്‍സ് മാത്രമാണ് നേടിയത്. ” ദിനേശ് കാര്‍ത്തിക് ഒരു ടീം പ്ലെയറാണ്. പക്ഷേ ഇംഗ്ലണ്ടിനെതിരെയോ ന്യൂസിലന്‍റിനെതിരെയോ മത്സരം വരുമ്പോള്‍ ഒരു മാച്ച് വിന്നറായ ഇടം കൈയ്യന്‍ ടീമില്‍ വേണം.

Dravid along with Rishabh Pant and Shreyas Iyer leave for 696x522 1

ഇംഗ്ലണ്ടിനെതിരെ നന്നായി കളിച്ചു എന്നു ചൂണ്ടികാട്ടിയ രവി ശാസ്ത്രി, അഡലെയ്ഡില്‍ നടക്കുന്ന മത്സരത്തില്‍ ടീമിന്‍റെ എക്സ് ഫാക്ടര്‍ എങ്ങനെയാകാന്‍ കഴിയുമെന്ന് അദ്ദേഹം ചൂണ്ടികാട്ടി.

” നിങ്ങള്‍ അഡലെയ്ഡിലാണ് കളിക്കുന്നത്. അവിടെ സ്ക്വയര്‍ ഷോര്‍ട്ട് ബൗണ്ടറീസാണ്. കൂടാതെ ഇംഗ്ലണ്ടിന്‍റെ വൈവിധ്യമാര്‍ന്ന ആക്രമണത്തെ നേരിടാന്‍ ഒരു ലെഫ്റ്റ് ഹാന്‍ഡര്‍ ടീമില്‍ വേണം. ടോപ്പ് ഓഡറില്‍ മൂന്ന് നാല് വിക്കറ്റുകള്‍ വീണാലും വിജയിപ്പിക്കാന്‍ കഴിയുന്ന ഒരു ഇടം കൈയ്യന്‍ വേണം ” ശാസ്ത്രി കൂട്ടിചേര്‍ത്തു.

See also  "250 റൺസെങ്കിലും നേടിയാലേ ഞങ്ങൾക്ക് ജയിക്കാൻ പറ്റൂ". ബോളിംഗ് നിര ദുർബലമെന്ന് ഡുപ്ലസിസ്.
Scroll to Top