“അധികം ആലോചിക്കേണ്ട. സഞ്ജുവും പന്തും ലോകകപ്പിൽ വേണം”. നിർദ്ദേശവുമായി ഗില്‍ക്രിസ്റ്റ്.

ezgif 7 8b321e8c40

വളരെക്കാലം ക്രിക്കറ്റിൽ നിന്ന് മാറി നിന്ന ശേഷം തിരികെ മൈതാനത്ത് എത്തിയ ഋഷഭ് പന്തിന്റെ തകർപ്പൻ പ്രകടനങ്ങളാണ് ഇത്തവണത്തെ ഐപിഎല്ലിൽ കാണാൻ സാധിക്കുന്നത്. ഡൽഹിയുടെ ലക്നൗവിനെതിരായ മത്സരത്തിലും വെടിക്കെട്ട് ബാറ്റിംഗ് ആയിരുന്നു പന്ത് കാഴ്ചവച്ചത്.

മത്സരത്തിൽ ഡൽഹിയെ വിജയത്തിലെത്തിക്കാനായി വമ്പൻ പ്രകടനം തന്നെ പന്ത് പുറത്തെടുത്തു. മത്സരത്തിൽ 24 പന്തുകൾ നേരിട്ട് ഋഷഭ് 41 റൺസ് ആണ് നേടിയത്. 4 ബൗണ്ടറികളും 2 സിക്സറുകളും പന്തിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. ശേഷം പന്തിനെ 2024 ട്വന്റി20 ലോകകപ്പിനുള്ള ടീമിൽ ഇന്ത്യ ഉൾപ്പെടുത്തണമെന്ന നിർദ്ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ താരം ആദം ഗില്‍ക്രിസ്റ്റ്.

പന്തിനെ മാത്രമല്ല മറ്റൊരു വിക്കറ്റ് കീപ്പരായ സഞ്ജു സാംസനെയും ഇന്ത്യ പരിഗണിക്കേണ്ടതുണ്ട് എന്ന് ഗില്ലി പറയുകയുണ്ടായി. 2024 ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിക്കുന്നതിന് മുമ്പ് ഇന്ത്യയുടെ ട്വന്റി20 ടീമിൽ സ്ഥാനം നേടാൻ സാധ്യത ഇല്ലാതിരുന്ന താരമാണ് പന്ത്. എന്നാൽ ഐപിഎല്ലിന്റെ ആദ്യ പകുതിയിൽ എല്ലാവരെയും ഞെട്ടിക്കാൻ പന്തിന് സാധിച്ചു. ശേഷമാണ് ഗില്‍ക്രിസ്റ്റിന്റെ പ്രസ്താവന

“ലോകകപ്പിൽ പന്ത് കളിക്കുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുകയാണ്. മാത്രമല്ല സഞ്ജു സാംസനെയും ഇന്ത്യ തങ്ങളുടെ സ്ക്വാഡിലേക്ക് പരിഗണിക്കണം. കിഷനും നന്നായി കളിക്കുന്നുണ്ട്. അക്കാര്യത്തിൽ സംശയം ഒന്നുമില്ല. എന്നിരുന്നാലും പന്ത് തീർച്ചയായും ഇന്ത്യൻ ടീമിൽ വേണം. അതേ സംബന്ധിച്ച് ഒരു തീരുമാനമെടുത്തില്ലെങ്കിൽ ഇപ്പോൾ തന്നെ അത് എടുക്കേണ്ടതുണ്ട്.”- ഗില്ലി പറഞ്ഞു.

See also  ഹർദിക് ഇന്ത്യയുടെ വൈറ്റ് ബോൾ നായകൻ. ബുമ്ര ടെസ്റ്റ്‌ നായകൻ. ടീമിന്റെ ഭാവി പ്രവചിച്ച് മുൻ താരം.

നിലവിൽ 150ന് മുകളിൽ സ്ട്രൈക്ക് റേറ്റിലാണ് പന്ത് ഈ ഐപിഎല്ലിൽ കളിക്കുന്നത്. എന്നാൽ പന്തിന്റെയൊപ്പം വെടിക്കെട്ടിൽ പിടിച്ചു നിൽക്കാൻ ഇന്ത്യയുടെ മറ്റു വിക്കറ്റ് കീപ്പർമാരായ ജിതേഷ് ശർമയ്ക്കോ രാഹുലിനോ സാധിച്ചിട്ടില്ല. അതിനാൽ തന്നെ 2024 ഐപിഎല്ലിൽ ഇപ്പോൾ മത്സരം നടക്കുന്നത് പന്തും സഞ്ജു സാംസനും തമ്മിലാണ്. ഇരുവരും ഇന്ത്യയുടെ ലോകകപ്പിലെ വിക്കറ്റ് കീപ്പർ തസ്തികയിലേക്ക് പരസ്പരം മത്സരിക്കുകയാണ്. ഏപ്രിൽ അവസാന വാരത്തോടുകൂടി ഇന്ത്യയുടെ 2024 ട്വന്റി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കും എന്നാണ് ബിസിസിഐ അറിയിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ ഇരു താരങ്ങൾക്കും പ്രകടനങ്ങൾ ആവർത്തിക്കേണ്ടത് അത്യാവശ്യമാണ്.

“ഏപ്രിൽ മാസം അവസാന വാരത്തിൽ തന്നെ ഇന്ത്യയുടെ ലോകകപ്പിനുള്ള ടീമിനെ തിരഞ്ഞെടുക്കും. ആ സമയത്ത് ഐപിഎൽ പകുതി അവസാനിച്ചിട്ടുണ്ടാവും. അതിനാൽ തന്നെ താരങ്ങളുടെ ഫോമും ഫിറ്റ്നസും അടക്കമുള്ള കാര്യങ്ങൾ ഈ സമയത്തിനോടകം വ്യക്തമാവും. മാത്രമല്ല ലോകകപ്പിനുള്ള ആദ്യ താരങ്ങൾ മെയ് 19ന് ഐപിഎല്ലിന്റെ ആദ്യ ലീഗ് സ്റ്റേജ് അവസാനിച്ചശേഷം ന്യൂയോർക്കിലേക്ക് പോകുന്നതാണ്. നോക്കൗട്ടിലേക്ക് യോഗ്യത നേടാത്ത ടീമുകളുടെ അംഗങ്ങളാവും ആദ്യം ന്യൂയോർക്ക് എത്തുക.”- ബിസിസിഐ വൃത്തം അറിയിച്ചു.

Scroll to Top