എന്റെ കയ്യിൽ അനേകം വിക്കറ്റ് കീപ്പർമാരുണ്ട് : മുന്നറിയിപ്പ് നൽകി കോഹ്ലി

PicsArt 10 15 12.05.25 1 scaled

ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം വളരെ ഏറെ ആവേശപൂർവ്വം കാത്തിരിക്കുന്നത് വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ്‌ ലോകകപ്പ് മത്സരങ്ങൾക്കായിട്ടാണ്. നിലവിലെ ഈ ഐപിൽ ആവേശം ഇന്നത്തെ ഫൈനൽ മത്സരത്തോടെ അവസാനിക്കുമ്പോൾ എല്ലാ കണ്ണികളും ലോകകപ്പിലേക്കാണ്. കൂടാതെ ആരാകും ഇത്തവണ ലോക ടി :20 ചാമ്പ്യനാവുക എന്നതും നിർണായക സംശയമാണ്. കരുത്തരുടെ പോരാട്ടം പ്രതീക്ഷിക്കപ്പെടുന്ന ലോകകപ്പിൽ എല്ലാ ക്രിക്കറ്റ് പ്രേമികളും മുൻ താരങ്ങളും വളരെ അധികം സാധ്യത കൽപ്പിക്കുന്ന ഒരു ടീമാണ് ഇന്ത്യൻ ടീം.

വിരാട് കോഹ്ലി നയിക്കുന്ന ഇന്ത്യൻ ടീം ബാറ്റിംഗിന് പുറമേ ബൗളിങ്ങിലും ശക്തരാണ്. കൂടാതെ വിരാട് കോഹ്ലി ഈ ടൂർണമെന്റിന് ശേഷം ടി :20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും ഒഴിയുന്നുവെന്നതും ശ്രദ്ധേയമാണ്. ടി :20 ലോകകപ്പിന് മുന്നോടിയായി വിക്കെറ്റ് കീപ്പർ ബാറ്റ്‌സ്മാൻ റിഷാബ് പന്തിനോട് നായകൻ കോഹ്ലി പറയുന്ന വാക്കുകൾ ഏറ്റെടുക്കുകയാണ് ആരാധകർ ഇപ്പോൾ.

‘സ്റ്റാർ സ്പോർട്സ് ഇന്ത്യ’ പുറത്തുവിട്ട ഏറ്റവും പുതിയ വിഡിയോയിലാണ് ടീമിന്റെ വിക്കറ്റ് കീപ്പറായ ഋഷഭ് പന്തിന് ക്യാപ്റ്റൻ വിരാട് കോലി ‘മുന്നറിയിപ്പു’ നൽകിയത്. വീഡിയോയിൽ റിഷാബ് പന്തിനോട് മുന്നറിയിപ്പുകൾ നൽകുന്നതും നമുക്ക് ഈ വീഡിയോയിൽ കാണാം.എന്റെ കൈവശം അനേകം വിക്കെറ്റ് കീപ്പർമാരുണ്ട് എന്നും പറഞ്ഞ കോഹ്ലി ആരാണ്‌ വരാനിരിക്കുന്നതായ പരിശീലന മത്സരങ്ങളിൽ തിളങ്ങുക എന്നറത് നോക്കാമെന്നും വിരാട് കോഹ്ലി തുറന്നുപറയുന്നുണ്ട്. കൂടാതെ പരിശീലന മത്സരങ്ങൾ പ്രകടനം പരിശോധിച്ചാകും അന്തിമ ഇലവനിൽ വിക്കറ്റ് കീപ്പറെ താൻ ഉൾപെടുത്തുക എന്നുള്ള മുന്നറിയിപ്പും നായകൻ നൽകുന്നു

See also  "സ്ട്രൈക്ക് റേറ്റ് നോക്കണ്ട, കോഹ്ലിയെ ലോകകപ്പിൽ കളിപ്പിക്കണം". പിന്തുണയുമായി ലാറ രംഗത്ത്.

“റിഷാബ് നമുക്ക് ടി :20യിൽ അനേകം സിക്സുകളാണ്‌ വേണ്ടത് “എന്നുള്ള കോഹ്ലിയുടെ വാക്കിന് പേടിക്കേണ്ട ക്യാപ്റ്റൻ ഞാൻ എന്നും സിക്സ് കളിച്ച് പ്രാക്ടിസ് ചെയ്യുന്നുണ്ട് എന്നും തുറന്ന് പറയുന്ന റിഷാബ് പന്ത് മുൻപ് ഒരു ലോകകപ്പിൽ ഒരു വിക്കറ്റ് കീപ്പർ സിക്സ് അടിച്ചാണ് കിരീടം നേടിതന്നത് എന്നത് മറക്കരുത് എന്നും സൂചിപ്പിക്കുന്നു. ഒപ്പം റിഷാബ് പന്തിന് മുന്നറിയിപ്പ് നൽകുന്ന നായകൻ കോഹ്ലിയെയും നമുക്ക് ഈ ഒരു വീഡിയോയിൽ കാണാം.താൻ ആരാണോ പരിശീലന മത്സരത്തിൽ തിളങ്ങുന്നത് അവരെ വിക്കെറ്റ് കീപ്പർ റോളിലേക്ക് സെലക്ട് ചെയ്യമെന്നുള്ള കോഹ്ലിയുടെ വാക്കിന് നിരാശയോടെ നിൽക്കുന്ന റിഷാബ് പന്തിനെയും നമുക്ക് ഈ ഒരു വീഡിയോയിൽ കാണാം.

Scroll to Top