“സ്ട്രൈക്ക് റേറ്റ് നോക്കണ്ട, കോഹ്ലിയെ ലോകകപ്പിൽ കളിപ്പിക്കണം”. പിന്തുണയുമായി ലാറ രംഗത്ത്.

vk vs rr

വരാനിരിക്കുന്ന ട്വന്റി20 ലോകകപ്പിൽ വിരാട് കോഹ്ലിയെ ഇന്ത്യ സ്ക്വാഡിൽ ഉൾപ്പെടുത്തണമെന്നും കൂടുതൽ പ്രാധാന്യം നൽകണമെന്നും മുന്നറിയിപ്പ് നൽകി ക്രിക്കറ്റ് ഇതിഹാസം ബ്രയാൻ ലാറ. നിലവിലെ സ്ട്രൈക്ക് റേറ്റ് വിരാട് കോഹ്ലിയുടെ കാര്യത്തിൽ കാര്യമാക്കേണ്ടതില്ല എന്നാണ് ലാറ അഭിപ്രായപ്പെടുന്നത്.

രാജസ്ഥാൻ റോയൽസിനെതിരായ ഐപിഎൽ മത്സരത്തിൽ 67 പന്തുകളിലായിരുന്നു കോഹ്ലി തന്റെ സെഞ്ച്വറി പൂർത്തിയാക്കിയത്. ഐപിഎല്ലിലെ ഏറ്റവും വേഗത കുറഞ്ഞ സെഞ്ച്വറിയാണ് മത്സരത്തിൽ കോഹ്ലി നേടിയത്. ശേഷം കോഹ്ലിയെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തുന്നതിനെതിരെ വിമർശനങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. പിന്നീടാണ് ലാറ ഇപ്പോൾ തന്റെ അഭിപ്രായം പ്രകടിപ്പിച്ച് രംഗത്ത് വന്നത്.

സ്ട്രൈക്ക് റേറ്റ് എന്നത് ഓരോ ബാറ്റിംഗ് പൊസിഷനെയും ആശ്രയിച്ചിരിക്കുന്നു എന്നാണ് ലാറ പറയുന്നത്. “സ്ട്രൈക്ക് റേറ്റ് എല്ലായിപ്പോഴും പൊസിഷനെ ആശ്രയിച്ചിരിക്കും. ഒരു ഓപ്പണർക്ക് 130-140 സ്ട്രൈക്ക് റേറ്റ് എന്നത് വളരെ മികച്ചതാണ്. എന്നാൽ നിങ്ങൾ ഒരു മധ്യനിര ബാറ്റർ ആണെങ്കിൽ നിങ്ങൾ 150-160 സ്ട്രൈക്ക് റേറ്റിൽ റൺസ് കണ്ടെത്തണം.”

“ഈ ഐപിഎല്ലിൽ നമ്മൾ കാണുന്നതുപോലെ തന്നെ ഇന്നിംഗ്സിന്റെ അവസാന ഭാഗങ്ങളിൽ ബാറ്റർമാർ 200ലധികം സ്ട്രൈക്ക് റേറ്റിൽ വെടിക്കെട്ട് തീർക്കാറുണ്ട്. പക്ഷേ കോഹ്ലിയെ പോലെ ഒരു ഓപ്പണർ 130 സ്ട്രൈക്ക് റേറ്റിലാണ് ആരംഭിക്കേണ്ടത്. ശേഷം ഓവറുകൾ മുൻപോട്ടു പോകുമ്പോൾ ഇത് വർദ്ധിക്കുകയും 160 സ്ട്രൈക്ക് റേറ്റിൽ ഫിനിഷ് ചെയ്യുകയും ചെയ്യണം.”- ലാറ പറയുന്നു.

See also  "ജയസ്വാൾ, നീ എന്താണ് കാണിക്കുന്നത്?" ഒരേ രീതിയിൽ പുറത്താകൽ. വിമർശിച്ച് മുൻ ഇന്ത്യൻ താരം.

“ലോകകപ്പിലെ ഇന്ത്യയുടെ മുൻനിര ബാറ്റർമാരെ സംബന്ധിച്ചാണ് ഇപ്പോൾ ചർച്ചകൾ നടക്കുന്നത്. രോഹിത് ശർമ, വിരാട് കോഹ്ലി, ശുഭ്മാൻ ഗിൽ എന്നിവർ ഇന്ത്യയുടെ മുൻനിരയിൽ എത്തണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. രോഹിത്തും വിരാട്ടും ഓപ്പണർമാരായി വെസ്റ്റിൻഡീസ് ഇറങ്ങുകയാണെങ്കിൽ ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കുമെന്നാണ് ഇപ്പോഴും ഞാൻ കരുതുന്നത്. എന്നിരുന്നാലും ഓപ്പണിങ്ങിൽ ഒരു യുവതാരത്തിന്റെ സാന്നിധ്യം ആവശ്യമാണ് എന്നും എനിക്ക് തോന്നുന്നുണ്ട്. ഒരു യുവതാരവും ഒരു അനുഭവസമ്പത്തുള്ള താരവും ഇന്ത്യക്കായി ഓപ്പണിങ് ഇറങ്ങണം.”- ലാറ കൂട്ടിച്ചേർക്കുന്നു.

ഇതുവരെയുള്ള ജയസ്വാളിന്റെ പ്രകടനത്തെ പറ്റിക്കും ലാറ വിശകലനം ചെയ്തു. “ഈ വർഷത്തിന്റെ തുടക്കത്തിൽ ഇന്ത്യയ്ക്കായി വളരെ സ്പെഷ്യലായ ഒരു ടെസ്റ്റ് പരമ്പര കളിക്കാൻ ജയസ്വാളിന് സാധിച്ചിരുന്നു. എന്നാൽ അവന് ഇപ്പോൾ കൂടുതൽ ഉത്ക്കണ്ഠ ഉണ്ടായിട്ടുണ്ട് എന്ന് എനിക്ക് തോന്നുന്നു. അത് അവന്റെ ബാറ്റിംഗിൽ ഇപ്പോൾ കാണാൻ സാധിക്കും. കൂടുതലായി ശരീരമോ പാദമോ ചലിപ്പിച്ചു കളിക്കാൻ അവന് സാധിക്കുന്നില്ല. അവൻ എല്ലാത്തരം കഴിവുകളുള്ള ബാറ്ററാണ്. പക്ഷേ കൃത്യമായി ഷോട്ടുകൾ കളിക്കുന്നതിൽ പരാജയപ്പെടുന്നു.”- ലാറ പറഞ്ഞു വെക്കുന്നു.

Scroll to Top