കൊടുങ്കാറ്റായി സഞ്ജു. 38 പന്തുകളിൽ 68 റൺസ്. ഗുജറാത്തിനെതിരെ ക്യാപ്റ്റന്റെ ഇന്നിങ്സ്.

20240410 211633 1

2024 ഇന്ത്യൻ പ്രീമിയർ ലീഗിലെ രാജസ്ഥാന്റെ ഗുജറാത്തിനെതിരായ മത്സരത്തിലും തകർപ്പൻ ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത് മലയാളി താരം സഞ്ജു സാംസൺ. മത്സരത്തിൽ ഒരു വെടിക്കെട്ട് അർത്ഥ സെഞ്ച്വറിയോടെ ഒരു ക്യാപ്റ്റന്റെ ഇന്നിംഗ്സാണ് സഞ്ജു മത്സരത്തിൽ കാഴ്ചവച്ചത്.

മത്സരത്തിൽ 38 പന്തുകൾ നേരിട്ട സഞ്ജു 68 റൺസാണ് നേടിയത്m മാത്രമല്ല റിയാൻ പരഗുമൊത്ത് രാജസ്ഥാനായി മൂന്നാം വിക്കറ്റിൽ ഒരു തകർപ്പൻ കൂട്ടുകെട്ട് കെട്ടിപ്പടുക്കാനും സഞ്ജുവിന് സാധിച്ചു. മത്സരത്തിൽ ഇരുവരുടെയും മികവാർന്ന ബാറ്റിംഗിന്റെ ബലത്തിൽ നിശ്ചിത 20 ഓവറുകളിൽ 196 റൺസ് സ്വന്തമാക്കാൻ രാജസ്ഥാന് സാധിച്ചിട്ടുണ്ട്.

മത്സരത്തിൽ രാജസ്ഥാന് മികച്ച തുടക്കമാണ് ജയസ്വാൾ നൽകിയത്. അഞ്ചാം ഓവറിൽ ജയസ്വാളിന്റെ വിക്കറ്റ് നഷ്ടമായ ശേഷമാണ് സഞ്ജു സാംസൺ ക്രീസിലെത്തിയത്. തന്റെ പതിവ് ശൈലിയിൽ തന്നെയാണ് സഞ്ജു തുടങ്ങിയത്. ആദ്യ സമയങ്ങളിൽ തന്നെ ഗ്യാപ്പുകൾ കണ്ടെത്തി ബൗണ്ടറി നേടി സഞ്ജു തന്റെ വരവറിയിച്ചു. പിന്നാലെ ഒരു നായകന്റെ പക്വതയാർന്ന ഇന്നിങ്സായി ഇതിനെ മാറ്റിയെടുക്കാനും സഞ്ജുവിന് സാധിച്ചു. ഒരുവശത്ത് പരഗ് സ്വതസിദ്ധമായ ശൈലിയിൽ ഷോട്ടുകൾ കളിച്ചു മുന്നേറിയപ്പോൾ മറുവശത്ത് സഞ്ജു പ്രതിരോധാത്മക സമീപനം പുറത്തെടുക്കുകയായിരുന്നു. ഇങ്ങനെ മത്സരത്തിൽ ഒരു വെടിക്കെട്ട് അർത്ഥസെഞ്ച്വറി നേടാൻ സഞ്ജുവിന് സാധിച്ചു.

Read Also -  ആദ്യദിനം ഇന്ത്യയെ വിറപ്പിച്ച മഹ്മൂദ്. 24കാരനായ പേസ് എക്സ്പ്രസ്സ്‌.

മത്സരത്തിൽ 31 പന്തുകളിൽ നിന്നാണ് സഞ്ജു അർദ്ധസെഞ്ച്വറി പൂർത്തീകരിച്ചത്. ഇതിനുശേഷവും അവസാന ഓവറുകളിൽ രാജസ്ഥാനായി മികവാർന്ന പ്രകടനം പുറത്തെടുക്കാൻ സഞ്ജുവിന് കഴിഞ്ഞു. മൂന്നാം വിക്കറ്റിൽ റിയാൻ പരാഗുമൊപ്പം ചേർന്ന് 130 റൺസിന്റെ കൂട്ടുകെട്ടാണ് സഞ്ജു സാംസൺ കൂട്ടിചേർത്തത്. റിയാൻ പരാഗ് മത്സരത്തിൽ മികച്ച പ്രകടനം തന്നെ പുറത്തെടുക്കുകയുണ്ടായി

മധ്യ ഓവറുകളിൽ കൃത്യമായി രാജസ്ഥാന്റെ റൺറേറ്റ് ഉയർത്താൻ പരഗിന് സാധിച്ചു. മാത്രമല്ല അവസാന ഓവറുകളിൽ വമ്പൻ ഷോട്ടുകൾ കളിച്ച് രാജസ്ഥാന് ആവശ്യമായ ഫിനിഷിങ്ങും പരാഗ് നൽകുകയുണ്ടായി. മത്സരത്തിൽ 48 പന്തുകൾ നേരിട്ട് പരാഗ് 76 റൺസാണ് നേടിയത്. 3 ബൗണ്ടറികളും 5 സിക്സറുകളും പരഗിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടു.

സഞ്ജു മത്സരത്തിൽ 38 പന്തുകളിൽ 68  റൺസ് നേടുകയുണ്ടായി. 7 ബൗണ്ടറികളും 2 സിക്സറുമാണ് സഞ്ജുവിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടത്. എന്തായാലും സഞ്ജുവിനെ സംബന്ധിച്ച് വളരെ നിർണായകമായ ഒരു പ്രകടനം തന്നെയാണ് മത്സരത്തിൽ കാഴ്ച വച്ചിരിക്കുന്നത്m ഇതോടുകൂടി ഓറഞ്ച് ക്യാപ്പിനുള്ള പ്രകടനത്തിൽ വളരെ മുൻപിലെത്താനും സഞ്ജുവിന് സാധിച്ചിട്ടുണ്ട്. മാത്രമല്ല 2024 ലോകകപ്പിനുള്ള വിക്കറ്റ് കീപ്പർമാരുടെ റേസിലും സഞ്ജുവിന്റെ ഈ പ്രകടനം താരത്തിന് ഗുണം ചെയ്യും.

Scroll to Top