അവസാന ഓവറില്‍ പഞ്ചാബിനു വിജയിക്കാന്‍ 29 റണ്‍സ്. ഹൈദരബാദ് വിജയിച്ചത് 2 റണ്‍സിനു

shashank and asthosh

പഞ്ചാബിനെതിരായ ഐപിഎൽ മത്സരത്തിൽ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി ഹൈദരാബാദ്. അവസാന ബോൾ വരെ ആവേശം നീണ്ട മത്സരത്തിൽ കേവലം 2 റൺസിന്റെ വിജയമാണ് ഹൈദരാബാദ് സ്വന്തമാക്കിയത്

പഞ്ചാബ് ബാറ്റർമാരായ ശശാങ്കും ആഷുതോഷ് ശർമയും അവസാന ബോൾ വരെ അടിച്ചുതകർത്താണ് പഞ്ചാബിന് വിജയ പ്രതീക്ഷ നൽകിയത്. എന്നാൽ അവസാന ഓവറുകളിൽ ഹൈദരാബാദിന്റെ ബോളർമാർ പ്രതീക്ഷയ്ക്കാത്ത് ഉയർന്നതോടെ മത്സരത്തിൽ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കാൻ ഹൈദരാബാദിന് സാധിച്ചു.

മൽസരത്തിൽ ടോസ് നേടിയ പഞ്ചാബ് കിംഗ്സ് ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പവർപ്ലേ ഓവറുകളിൽ തന്നെ ഹൈദരാബാദിനെ എറിഞ്ഞിടാൻ പഞ്ചാബിന് സാധിച്ചു. ഹൈദരാബാദിന്റെ മുൻനിര ബാറ്റർമാരായ ഹെഡ്(21) അഭിഷേക് ശർമ(16) മാക്രം(0) എന്നിവർ പവർപ്ലേ ഓവറുകൾക്കുള്ളിൽ തന്നെ പുറത്തായി. ശേഷം നാലാമനായി ക്രീസിലെത്തിയ നിതീഷ് റെഡിയാണ് ഹൈദരാബാദ് ഇന്നിങ്സിന്റെ നട്ടെല്ലായി മാറിയത്.

ഹൈദരാബാദിനായി അടിച്ചു തകർക്കാൻ നിതീഷ് റെഡ്‌ഡിക്ക് സാധിച്ചു. 37 പന്തുകൾ നേരിട്ട നിതീഷ് 64 റൺസാണ് മത്സരത്തിൽ നേടിയത്. 4 ബൗണ്ടറികളും 5 സിക്സറുകളും നിതീഷിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു.

ശേഷം അവസാന ഓവറുകളിൽ 12 പന്തുകളിൽ 25 അബ്ദുൽ സമദും പ്രതീക്ഷയ്ക്കൊത്ത് ഉയർന്നതോടെ ഹൈദരാബാദ് നിശ്ചിത 20 ഓവറുകളിൽ 182 റൺസ് നേടുകയായിരുന്നു. പഞ്ചാബിനായി 4 വിക്കറ്റുകൾ സ്വന്തമാക്കിയ അർഷദീപ് സിംഗാണ് മികച്ച പ്രകടനം പുറത്തെടുത്തത്.

ശേഷം മറുപടി ബാറ്റിംഗ് ആരംഭിച്ച പഞ്ചാബിനും വളരെ വലിയ തകർച്ചയാണ് ഉണ്ടായത്. കേവലം 20 റൺസ് സ്വന്തമാക്കുന്നതിനിടെ പഞ്ചാബിന് തങ്ങളുടെ 3 സൂപ്പർ താരങ്ങളെ നഷ്ടമായി. പിന്നീട് ക്രീസിലെത്തിയ സാം കരനും സിക്കന്തർ റാസയുമാണ് പഞ്ചാബിന്റെ സ്കോർ ചലിപ്പിച്ചത്.

See also  യെല്ലോ ആർമി റിട്ടേൺസ്.. കൊൽക്കത്തയ്ക്കെതിരെ സമഗ്രാധിപത്യം നേടി വിജയം..

കരൻ 22 പന്തുകളിൽ 29 റൺസ് നേടിയപ്പോൾ, റാസ 22 പന്തുകളിൽ 28 റൺസാണ് നേടിയത്. ജിതേഷ് ശർമ അവസാന ഓവറുകളിൽ വെടിക്കെട്ട് തീർക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. മത്സരത്തിന്റെ അവസാന 3 ഓവറുകളിൽ പഞ്ചാബിന് വിജയിക്കാൻ വേണ്ടിയിരുന്നത് 50 റൺസ് ആണ്. ഈ സമയത്തും ശശാങ്ക് ശർമ പഞ്ചാബിനായി പൊരുതുകയുണ്ടായി. കൃത്യമായ ഗ്യാപ്പുകൾ കണ്ടെത്തിയാണ് ശശാങ്ക് ബൗണ്ടറികൾ സ്വന്തമാക്കിയത്.

എന്നാൽ 19ആം ഓവറിൽ നടരാജൻ വളരെ മികച്ച നിലയിൽ തന്റെ ലെങ്ത് കണ്ടെത്തിയതോടെ ശശാങ്ക് പതറി. മത്സരത്തിന്റെ അവസാന ഓവറിൽ 29 റൺസായിരുന്നു പഞ്ചാബിന്റെ വിജയലക്ഷം. അവസാന ഓവറിലെ ആദ്യ പന്തിൽ സിക്സർ നേടിയാണ് ആഷുടോഷ് ശർമ ആരംഭിച്ചത്. ശേഷം അടുത്ത പന്തലിലും സിക്സർ നേടാൻ ആഷുതോഷിന് സാധിച്ചു.

ഇതോടെ മത്സരത്തിലെ പഞ്ചാബിന്റെ വിജയലക്ഷം 4 പന്തുകളിൽ 15 റൺസായി മാറുകയായിരുന്നു. ശേഷം ഉനാദ്കട്ടിന്റെ അടുത്ത 2 പന്തുകളിൽ 4 റൺസ് മാത്രം നേടാനെ പഞ്ചാബ് ബാറ്റർമാർക്ക് സാധിച്ചുള്ളൂ. ഇതോടെ അവസാന രണ്ട് പന്തുകളിലെ പഞ്ചാബിന്റെ വിജയലക്ഷ്യം 10 റൺസായി. അടുത്ത പന്തിൽ ഒരു റൺ മാത്രം ഉനാദ്കട്ട് വിട്ടുകൊടുത്തതോടെ ഹൈദരാബാദ് വിജയം ഉറപ്പിക്കുകയായിരുന്നു. ശേഷം അവസാനം പന്തിൽ ശശാങ്ക് സിക്സർ നേടിയെങ്കിലും 2 റൺസിന്റെ വിജയം ഹൈദരാബാദിന് ലഭിച്ചു. മത്സരത്തിൽ ശശാങ്ക് ശർമ 25 പന്തുകളിൽ 46 റൺസ് ആണ് നേടിയത്. ആഷുതോഷ് 15 പന്തുകളിൽ 33 റൺസ് നേടി.

Scroll to Top