ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ റെക്കോർഡ് ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ പേരിലാണ്. എന്നാൽ സച്ചിൻ കുറിച്ച ആ റെക്കോഡ് ഇംഗ്ലണ്ട് സൂപ്പർതാരം ജോ റൂട്ട് മറികടക്കുമെന്ന പ്രവചനവുമായി എത്തിയിരിക്കുകയാണ് മുൻ താരം റാഷിദ് ലത്തീഫ്. ഏറ്റവും കൂടുതൽ റൺസ് നേടിയ റെക്കോർഡ് ആണ് റൂട്ട് ലക്ഷ്യമിടുന്നതെന്ന് പ്രവചിക്കാൻ കഴിയുന്ന കാര്യമാണെന്നും താരം പറയുന്നു.
“ഇത് എല്ലാവർക്കും പ്രവചിക്കാൻ കഴിയുന്ന കാര്യമാണ്. ബാബർ അസം, വിരാട് കോഹ്ലി, റൂട്ട്, എന്നിവർ എല്ലാവരും ഇപ്പോഴും കളിക്കുന്ന താരങ്ങളാണ്. അവർക്കെല്ലാം നീണ്ട കരിയറും ബാക്കിയുണ്ട്.
സച്ചിന്റെ റെക്കോഡ് തന്നെയായിരിക്കും റൂട്ട് ലക്ഷ്യം വെക്കുന്നത്. ചില താരങ്ങള്‍ വളരെ നേരത്തെ കളിമതിയാക്കി പോകുമ്പോള്‍ ചിലര്‍ ഫോം ഔട്ടാവുന്നു.എന്നാല്‍ റൂട്ടിന്റെ കാര്യത്തില്‍ ഇതൊന്നുമില്ല.
34-35 വയസ്സാകുമ്പോഴേക്കും റൂട്ട് 1200-1300 റൺസ് ചേർക്കും. റിക്കി പോണ്ടിങും,ജാക്ക് കാലീസും സച്ചിൻ്റെ റെക്കോർഡിന് അടുത്ത് എത്തിയിട്ടുണ്ട്. എന്നാൽ റൂട്ടിൻ്റെ കാര്യത്തിൽ ഏറ്റവും അതിപ്രധാനം ഉള്ളത് ഫോം നിലനിർത്തുക എന്നതാണ്. അടുത്ത വർഷങ്ങളിൽ അവൻ്റെ ഫോം നിലനിർത്തിയാൽ അവനു സച്ചിൻ്റെ റെക്കോർഡ് മറികടക്കാൻ സാധിക്കും. ഇനി അഥവാ അതിനു സാധിച്ചില്ലെങ്കിൽ അവൻ ആ റെക്കോർഡിന് അടുത്തെത്തും.”-റാഷിദ് ലത്തീഫ് പറഞ്ഞു.
ഈ അടുത്താണ് ഇംഗ്ലണ്ട് താരം അലസ്റ്റർ കുക്കിന് ശേഷം 10000 റൺസ് ടെസ്റ്റ് ക്രിക്കറ്റിൽ നേടുന്നത്.നിലവിൽ ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് മത്സരം കളിക്കുന്ന താരം മാരക ഫോമിലാണ്. ന്യൂസിലാൻഡിനെതിരെ ഒരു സെഞ്ച്വറിയും ഈ പരമ്പരയിൽ താരം നേടിക്കഴിഞ്ഞു.