അവനെ ഇനി ടീമിൽ ഉൾപ്പെടുത്തരുത്; പകരം ആളെ നിർദ്ദേശിച്ച് വസീം ജാഫർ.

IMG 20220614 110955 481

ഇന്ത്യ-ദക്ഷിണാഫ്രിക്ക അഞ്ച് മത്സരങ്ങളടങ്ങിയ ട്വൻറി-20 പരമ്പര പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യ രണ്ടു മത്സരങ്ങളിലും ഇന്ത്യയെ തോൽപ്പിച്ച ദക്ഷിണാഫ്രിക്ക പരമ്പരയിൽ മുന്നിട്ട് നിൽക്കുകയാണ്. ഇപ്പോഴിതാ ദക്ഷിണാഫ്രിക്കക്കെതിരെ മൂന്നാം ട്വൻറി20 മത്സരത്തിന് ഒരുങ്ങുന്ന ഇന്ത്യക്ക് ചില മാറ്റങ്ങൾ നിർദ്ദേശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വസീം ജാഫർ.


ഇന്ത്യൻ ടീമിലെ സ്പിൻ ബോളിങ് ഓൾറൗണ്ടറായ അക്ഷർ പട്ടേലിനെ അടുത്ത മത്സരത്തിൽ പുറത്തിരുത്തണം എന്നാണ് വസീം ജാഫർ പറയുന്നത്. പകരം ആളെയും താരം നിർദ്ദേശിച്ചു. അക്ഷർ പട്ടേലിനു പകരം രവി ബിഷ്നോയിയെ ടീമിൽ ഉൾപ്പെടുത്തണം എന്നാണ് വസീം ജാഫർ അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ ഐപിഎൽ സീസണിൽ ലക്നൗ സൂപ്പർ ജയൻ്റ്‌സിനായി 13 വിക്കറ്റുകളാണ് ഈ ഇരുപത്തിയൊന്നുകാരൻ സ്വന്തമാക്കിയത്.

images 27 2


“അക്ഷർ പട്ടേലിനു പകരം യുവതാരം രവി ബിഷ്നോയിയെ അടുത്ത മത്സരത്തിൽ ഇറക്കണം. കഴിഞ്ഞ രണ്ടു മത്സരങ്ങളും കളിച്ച അക്ഷർ പട്ടേലിന് മികച്ച ഇക്കണോമിയിൽ ബൗൾ ചെയ്യാൻ സാധിച്ചിട്ടില്ല. മാത്രമല്ല അവനെ ദക്ഷിണാഫ്രിക്കൻ താരങ്ങൾ കടന്നാക്രമിക്കുകയും ചെയ്തു. അതുകൊണ്ട് അടുത്ത മത്സരത്തിൽ രവി ബിഷ്ണോയിയെ ഉൾപ്പെടുത്തണം എന്നാണ് എൻ്റെ അഭിപ്രായം.

See also  ഇത് പഴയ പരാഗല്ല, ഇന്ത്യൻ സെലക്ടർമാർ ഒന്ന് ശ്രദ്ധിച്ചോളൂ. അവിശ്വസനീയ പ്രകടനമെന്ന് ഗവാസ്കർ.
images 26 2


ചഹൽ മികച്ച പ്രകടനം ഇന്ത്യയ്ക്കുവേണ്ടി പുറത്തെടുക്കണം എന്നാണ് എൻ്റെ ആഗ്രഹം. ഹർദിക് പാണ്ഡ്യ ഐപിഎൽ ഫൈനലിൽ കാഴ്ചവെച്ച പ്രകടനം ഇത്തവണ പരമ്പരയിൽ കാഴ്ചവെക്കാൻ സാധിച്ചിട്ടില്ല. ആദ്യമത്സരത്തിൽ ഒരു ഓവർ മാത്രം എന്ന ഹർദിക് ഒരുപാട് റൺസും വിട്ടു കൊടുത്തു.”-വസീം ജാഫർ പറഞ്ഞു.

Scroll to Top