കോഹ്ലിയുമില്ല രാഹുലുമില്ല : ടോപ് ത്രീയുമായി ഗൗതം ഗംഭീർ

images 1 2

ഇന്ത്യൻ ക്രിക്കറ്റ് ടീം വളരെ അധികം തയ്യാറെടുപ്പുകൾ നടത്തുന്നത് വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ് ലോകക്കപ്പ് മുന്നിൽ കണ്ടാണ്. ഈ വർഷം ഒക്ടോബർ : നവംബർ മാസങ്ങളിലായി നടക്കുന്ന ടി :20 ലോകകപ്പിൽ കിരീടത്തിൽ കുറഞ്ഞതൊന്നും തന്നെ ഇന്ത്യൻ സംഘം പ്രതീക്ഷിക്കുന്നില്ല. രാഹുൽ ദ്രാവിഡും സംഘവും രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ മികച്ച ടീമിനെ സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ്. അതേസമയം സൗത്താഫ്രിക്കക്ക് എതിരായ ടി :20 പരമ്പരയിലെ ആദ്യത്തെ രണ്ട് ടി :20യും തോറ്റത് ആരാധകർക്ക് അടക്കം ഞെട്ടലായി മാറി കഴിഞ്ഞു.

എന്നാൽ വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ് ലോകകപ്പിനായി ടോപ് ത്രീ താരങ്ങളെ സെലക്ട് ചെയ്യുകയാണ് മുൻ ഇന്ത്യൻ താരമായ ഗൗതം ഗംഭീർ.സാധാരണയായി രോഹിത് ശർമ്മ, വിരാട് കോഹ്ലി, രാഹുൽ എന്നിവരാണ് ഇന്ത്യൻ ടീമിനായി ടോപ് ത്രീയിൽ കളിക്കുന്നത്. പക്ഷേ കോഹ്ലി, രാഹുൽ എന്നിവരെ ഒഴിവാക്കി പകരം മറ്റൊരു ടോപ് ത്രീയെ മുന്നോട്ട് വെക്കുകയാണ് ഗംഭീർ. രോഹിത് ശർമ്മ, ഇഷാൻ കിഷൻ ഓപ്പണിങ് ജോഡിയെയും മൂന്നാം നമ്പറിൽ സൂര്യകുമാർ യാദവിനെ മൂന്നാം നമ്പറിലും കളിപ്പിക്കണമെന്നുമാണ് ഗൗതം ഗംഭീർ അഭിപ്രായം.

See also  "ഈ ഐപിഎൽ സഞ്ജുവിനുള്ളതാണ്." സഞ്ജു ഇത്തവണ പൊളിച്ചടുക്കുമെന്ന് മുൻ ഓസീസ് താരം.
images 51

ഇക്കഴിഞ്ഞ ഐപിഎല്ലിൽ ലക്ക്നൗ സൂപ്പർ ജൈന്റസ് ക്യാപ്റ്റൻ കൂടിയായ രാഹുൽ 500ലധികം റൺസ്‌ നേടിയിരുന്നു. ലക്ക്നൗ ടീം മെന്റർ കൂടിയായ ഗൗതം ഗംഭീർ രാഹുലിനെ ഇന്ത്യൻ ടോപ് ത്രീയിൽ നിന്നും ഒഴിവാക്കിയത് ഇതിനകം തന്നെ ക്രിക്കറ്റ് ലോകത്ത് ചർച്ചയായിരുന്നു. പലപ്പോഴും റൺസ്‌ സ്ഥിരതയോടെ നേടാറുണ്ട് എങ്കിലും സ്ട്രൈക്ക് റേറ്റ് ഉയർത്താൻ രാഹുലിന് കഴിയാത്തതാണ് രൂക്ഷമായ വിമർശനത്തിനുള്ള കാരണം. ഇതാകും അറ്റാക്കിംഗ് ബാറ്റ്‌സ്മാൻ കൂടിയായ സൂര്യകുമാർ യാദവിനെ മൂന്നാം സ്ഥാനത്തേക്ക് നിർദ്ദേശിക്കാൻ കാരണം.

Scroll to Top