ഇന്ത്യയെ തോൽപ്പിക്കാനുള്ള തന്ത്രം ഇതാ :ഉപദേശം നൽകി മുൻ താരം

0
3

ലോകം കാത്തിരിക്കുന്ന ഇന്ത്യ – പാക്കിസ്ഥാന്‍ പോരാട്ടം ഒക്ടോബര്‍ 24 നാണ്. മികച്ച ബാറ്റിങ്, ബൗളിംഗ് കരുത്തുമായി ഇന്ത്യൻ ടീം കളിക്കാനിറങ്ങുമ്പോൾ പതിവ് പോലെ ബൗളിംഗ് മികവിലാണ് പാകിസ്ഥാൻ ടീം പ്രതീക്ഷകൾ അർപ്പിക്കുന്നത്. കൂടാതെ ഷോയിബ് മാലിക്, ഹഫീസ് അടക്കമുള്ള സീനിയർ താരങ്ങൾ ഇന്ത്യൻ ടീമിനെ വീഴ്ത്താനുള്ള കരുത്തായി മാറുമെന്നും പാക് ടീം വിശ്വസിക്കുന്നുണ്ട്. 2017ലെ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യൻ ടീമിനെ തോൽപ്പിച്ച ആത്മവിശ്വാസവും പാക് ടീമിനുണ്ട്.

എന്നാൽ നാളത്തെ മത്സരത്തിന് മുൻപ് പാകിസ്ഥാൻ ടീമിന് നിർണായകമായ ഒരു ഉപദേശം നൽകുകയാണ് മുൻ പാക് താരം മുഷ്താഖ് അഹമ്മദ്.പാകിസ്ഥാൻ ടീം അൽപ്പം കരുതലോടെ കളിച്ചാൽ വളരെ എളുപ്പത്തിൽ ഇന്ത്യൻ ടീമിനെ വീഴ്ത്താൻ കഴിയുമെന്നും പറയുന്ന മുൻ താരം മുഷ്താഖ് അഹമ്മദ് ഇന്ത്യൻ ടീം ബാറ്റിങ് നിരയിലെ വിശ്വസ്തരായ വിരാട് കോഹ്ലിയെയും രോഹിത്തിനെയും വേഗം പുറത്താക്കണം എന്നും കൂടി നിർദ്ദേശം നൽകുന്നുണ്ട്. രോഹിത്, വിരാട് കോഹ്ലി എന്നിവരെ വീഴ്ത്താൻ കഴിഞ്ഞാൽ അത് പാക് ജയത്തിനുള്ള വഴിയായി മാറും എന്നും അദ്ദേഹം വിശദമാക്കി.

“രോഹിത്,കോഹ്ലി എന്നിവരെയാണ് പാക് ടീം വേഗത്തിൽ വീഴ്ത്തേണ്ടത്. അവരുടെ വിക്കെറ്റ് വീഴ്ത്തനുകൾ പ്ലാനുകൾ കൂടി ഉപയോഗിക്കണം. രോഹിത്തിന് എതിരെ ഇൻസ്വിങ്ങർ ബോളുകൾ എറിയണം. ഒപ്പം ബൗൺസറുകൾ കളിക്കാൻ വളരെ ഏറെ ഇഷ്ടപെടുന്നതായ രോഹിത് ശർമ്മക്ക് എതിരെ സ്ലോ വിക്കറ്റുകളിൽ പേസ് ബൗൺസറുകൾ എറിയാൻ കഴിഞ്ഞാൽ അത് നമുക്ക് വിക്കെറ്റ് നേടി തന്നേക്കാം. കൂടാതെ രോഹിത്തിന് അനായാസമായി റൺസ് എടുക്കാൻ സമ്മതിക്കരുത് “മുൻ പാക് താരം മുഷ്താഖ് അഹമ്മദ് തന്റെ അഭിപ്രായം വിശദമാക്കി.

“വിരാട് കോഹ്ലിക്ക് എതിരെ മികച്ച ഒരു ലൈൻ ആൻഡ് ലെങ്ത് എറിയണം. ഒപ്പം ലോഫ്റ്റഡ് ഷോട്ടുകൾ കളിക്കാനായി കോഹ്ലിയെ പ്രേരിപ്പിക്കുന്നത് വിക്കറ്റ് ലഭിക്കാനുള്ള വഴിയായി മാറും “അദ്ദേഹം നിരീക്ഷിച്ചു. അതേ സമയം ഐസിസി ടി20 ലോകകപ്പ് ടൂര്‍ണമെന്‍റില്‍ കോഹ്ലിയുടെ വിക്കറ്റ് വീഴ്ത്താന്‍ പാക്കിസ്ഥാന് സാധിച്ചട്ടില്ലാ.

LEAVE A REPLY

Please enter your comment!
Please enter your name here