കിരീടം ഇന്ത്യക്ക് തന്നെ പക്ഷേ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്നത് മറ്റൊരാള്‍ :പ്രവചിച്ച് ആകാശ് ചോപ്ര

ടി :20 ലോകകപ്പ് ആവേശത്തിനും ഒപ്പം വമ്പൻ പ്രവചനങ്ങൾ കൂടി ഇപ്പോൾ സജീവമായി മാറുകയാണ്. ക്രിക്കറ്റ് ലോകം ആരാകും ഇത്തവണ കിരീടം നേടുക എന്നുള്ള ചർച്ചകൾ നടക്കവെ വമ്പൻ പ്രവചനം നടത്തുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.ടി :20 ലോകകപ്പിൽ ഇത്തവണ കിരീടം നേടുക വിരാട് കോഹ്ലി നയിക്കുന്ന ഇന്ത്യൻ ടീം തന്നെയാകുമെന്ന് പറയുന്ന അദ്ദേഹം വിരാട് കോഹ്ലിക്ക് ടി :20 ക്യാപ്റ്റൻസി റോൾ ഒഴിയുന്നതിന് മുൻപായി ആദ്യ കിരീടം നേടാനുള്ള അവസരമാണ് ഈ ലോകപ്പോടെ ലഭിക്കുകയെന്നും മുൻ താരം വിശദമാക്കി.ആരൊക്കെയാകും ഇത്തവണ ടി :20 ലോകകപ്പിലെ സെമി ഫൈനലിലും, ഫൈനലിലും എത്തുക എന്നും പ്രവചിക്കുന്ന ആകാശ് ചോപ്ര ഏറ്റവും കൂടുതൽ വിക്കറ്റ്, റൺസ് എന്നിവ നേടുന്ന താരം ആരെണെന്നും പറയുന്നുണ്ട്.

തന്റെ യൂട്യൂബ് ചാനലിൽ കൂടി ക്രിക്കറ്റ്‌ നിരീക്ഷണങ്ങൾ നടത്താറുള്ള ആകാശ് ചോപ്ര ഇത്തവണ ടി:20 ലോകകപ്പ് കിരീടം എന്തുകൊണ്ട് ഇന്ത്യക്ക് സ്വന്തമാക്കാൻ കഴിയുമെന്ന് പറയുന്നു. മികച്ച താരങ്ങൾക്ക് ഒപ്പം മെന്റർ ധോണിയും കൂടി എത്തുമ്പോൾ സാധ്യതകൾ വർധിക്കുന്നുണ്ട് എന്നാണ് മുൻ താരത്തിന്‍റെ അഭിപ്രായം.”ഇത്തവണ ഇന്ത്യൻ ടീമും പാകിസ്ഥാനും ഫൈനലിൽ എത്താനാണ് സാധ്യതകൾ. ഫൈനലിൽ മികച്ച പ്രകടനം കാഴ്ചവെച്ചാൽ ഇന്ത്യക്ക് രണ്ടാം ടി :20 ലോകകപ്പ് ഉറപ്പിക്കാം. കൂടാതെ വിരാട് കോഹ്ലിക്കായി ഈ ലോകകപ്പ് ഇന്ത്യൻ ടീം നേടണം. ക്യാപ്റ്റനായി അവസാന ടി :20 ലോകകപ്പിൽ അയാൾ അത് വളരെ ഏറെ അർഹിക്കുന്നുണ്ട് “ചോപ്ര ചൂണ്ടികാട്ടി

“ഇത്തവണത്തെ ലോകകപ്പിൽ ഏറ്റവും അധികം റൺസ് അടിക്കുന്ന താരം ലോകേഷ് രാഹുലായിരിക്കും.ഇന്ത്യക്ക് മികച്ച ഗ്രൗണ്ടുകളിലാണ് കളിക്കേണ്ടത്. കൂടാതെ നമീബിയ,സ്കോട്ലാൻഡിനും എതിരെയും മത്സരങ്ങൾ ഉണ്ട്.നമ്മുടെ പയ്യൻ രാഹുൽ ഫോമിലുമാണ്. എല്ലാ അർഥത്തിലും ഈ ലോകകപ്പ് സ്വന്തം പേരിലാക്കുവാൻ രാഹുലിന് കഴിയും. സൂപ്പർ 12 റൗണ്ടിൽ ഏറ്റവും അധികം വിക്കെറ്റ് വീഴ്ത്തുക ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കാകും.ഒപ്പം വെസ്റ്റ് ഇൻഡീസ്, ഓസ്ട്രേലിയ, പാകിസ്ഥാൻ, ഇന്ത്യ ടീമുകൾ സെമി ഫൈനലിലേക്ക് ഇടം നേടാനാണ് സാധ്യതകൾ ” ആകാശ് ചോപ്ര വിശദമാക്കി