സൗത്താഫ്രിക്കക്ക് എതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ സ്‌ക്വാഡിനെ കഴിഞ്ഞ ദിവസമാണ് സെലക്ഷൻ കമ്മിറ്റി ചെയർമാൻ പ്രഖ്യാപിച്ചത്. നാല് വർഷം ഇടവേളക്ക് ശേഷം സീനിയർ സ്പിന്നർ രവിചന്ദ്രൻ ആശ്വൻ ഏകദിന ടീമിലേക്ക് എത്തിയെന്നത് ശ്രദ്ധേയമായി. നേരത്തെ ടി :20 ലോകകപ്പിലൂടെ ടി :20 ടീമിലേക്ക് സ്ഥാനം പിടിച്ച അശ്വിൻ ടെസ്റ്റ് ക്രിക്കറ്റിന് പിന്നാലെ ലിമിറ്റഡ് ഫോർമാറ്റിലും മികച്ച പ്രകടനങ്ങൾ ആവർത്തിക്കുകയാണ്.
2021ൽ ഏറ്റവും അധികം വിക്കറ്റുകൾ വീഴ്ത്തിയ ബൗളറായ അശ്വിൻ താൻ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടത്തിയ കഠിന പരിശ്രമങ്ങളാണ് ഇപ്പോഴത്തെ ഈ മികവിന് പിന്നിലുള്ള കാരണമെന്നും വിശദമാക്കി. തന്റെ ഫിറ്റ്നെസ്സിൽ അടക്കം വരുത്തിയ മാറ്റങ്ങൾ തനിക്ക് ഗുണകരമായി മാറിയെന്ന് പറഞ്ഞ അശ്വിൻ എപ്പോൾ വിരമിക്കാനുള്ള തീരുമാനം കൈകൊള്ളുമെന്നുള്ള കാര്യത്തിൽ അഭിപ്രായം വ്യക്തമാക്കി.
“എന്നെ കുറിച്ചുള്ള സംസാരങ്ങളിൽ ഞാൻ അധികം ശ്രദ്ധ നൽകാറില്ല.നമ്മൾ കളിക്കുമ്പോൾ ആളുകൾക്കിടയിൽ പല സംസാരങ്ങൾ നടന്നേക്കാം. കൂടാതെ ആ കാര്യങ്ങൾ നമ്മളെ അലട്ടില്ല.ഒരു കാര്യം ഞാൻ കരിയറിൽ മനസ്സിലാക്കിയിട്ടുണ്ട്. എപ്പോഴെല്ലാം എനിക്ക് കളിക്കാനായി അവസരം ലഭിക്കുന്നുവോ അപ്പോൾ എല്ലാം ഞാൻ എന്റെ നൂറ് ശതമാനവും നൽകാനും ഒപ്പം കളിയെ എൻജോയ് ചെയ്യാനും ശ്രമിക്കും. മറ്റുള്ള കാര്യങ്ങൾ എല്ലാം മറുവശത്ത് ഞാൻ സൂക്ഷിക്കാൻ നോക്കും “അശ്വിൻ വാചാലനായി.
“എന്ന് ക്രിക്കറ്റ് അവസാനിപ്പിക്കും എന്ന് എനിക്ക് ഒരിക്കലും ഇപ്പോൾ പറയാൻ സാധിക്കില്ല. ഞാൻ അടുത്ത ഒരു വർഷം അല്ലെങ്കിൽ മൂന്ന് വർഷം ആറ് മാസം എല്ലാം കളിക്കുമെന്ന് ഒന്നും തന്നെ ഇപ്പോൾ ഉറപ്പില്ല.കോവിഡ് മഹാമാരി എന്നെ വളരെ അധികം കാര്യങ്ങൾ ഇതിനകം തന്നെ പഠിപ്പിച്ച് കഴിഞ്ഞു. എന്നെ സംബന്ധിച്ചിടത്തോളം എന്റെ ശരീരവും എന്റെ മനസ്സും എന്നെ അനുവദിക്കുന്ന കാലത്തോളം ക്രിക്കറ്റ് കളിക്കും. കളിയെ എക്കാലവും ഏറെ ആസ്വദിക്കാനാണ് ആഗ്രഹിക്കുന്നത് ” അശ്വിൻ നയം വിശദമാക്കി.