ഇന്ത്യ : സൗത്താഫ്രിക്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് മത്സരം ആവേശകരമായി മൂന്നാം ദിനം പുരോഗമിക്കുകയാണ്. മൂന്നാം ദിനം 200 റൺസിന് മുകളിൽ ലീഡ് നേടി മത്സരവും പരമ്പരയും നേടാനുള്ള ആഗ്രഹത്തിലാണ് ലോകേഷ് രാഹുലും സംഘവും. നേരത്തെ ഒന്നാമത്തെ ഇന്നിങ്സിൽ 27 റൺസ് ലീഡ് നേടി സൗത്താഫ്രിക്ക മത്സരത്തിൽ അൽപ്പം മുൻതൂക്കം നേടിയെങ്കിലും രണ്ടാം ഇന്നിങ്സിൽ മനോഹര ബാറ്റിംഗുമായി പൂജാര : രഹാനെ സഖ്യം ഇന്ത്യൻ ക്യാമ്പിൽ ആവേശമായി മാറി. മികച്ച ഫോമിലുള്ള രാഹുൽ, അഗർവാൾ എന്നിവരെ അതിവേഗം പുറത്തായ ഇന്ത്യക്ക് വേണ്ടി ഷോട്ടുകൾ കളിച്ചുള്ള മനോഹര ബാറ്റിങ് പ്രകടനമാണ് രണ്ട് സീനിയർ താരങ്ങളും പുറത്തെടുത്തത്.
പതിവിൽ നിന്നും വ്യത്യസ്തമായി എല്ലാ ബൗളർമാരെയും ആക്രമിച്ച് കളിച്ചാണ് പൂജാര റൺസ് അടിച്ചെടുത്തതെങ്കിലും പിന്നാലെ എത്തിയ രഹാനെ തന്റെ ക്ലാസ്സ് ഷോട്ടുകൾ കളിച്ചാണ് മുന്നേറിയത്. മോശം ബാറ്റിങ് ഫോമിലുള്ള ഇരുവർക്കും ഇത് ടെസ്റ്റ് ടീമിൽ സ്ഥാനം ഉറപ്പിക്കാനുള്ള അവസാന അവസരമാണെന്ന് സുനിൽ ഗവാസ്ക്കർ അടക്കം വിശദാമാക്കി കഴിഞ്ഞു.
എന്നാൽ ഇപ്പോൾ പൂജാരയുടെ പതിവ് ശൈലിയിൽ നിന്നും മാറിയുള്ള ബാറ്റിങ് രീതിക്കുള്ള കാരണം പ്രസ്സ് മീറ്റിൽ തന്നെ വ്യക്തമാക്കുകയാണ് പേസർ ശാർദൂൽ താക്കൂർ. നേരത്തെ ഒന്നാം ഇന്നിങ്സിൽ ഏഴ് വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ ടീമിനെ മത്സരത്തിലേക്ക് കൊണ്ടുവന്നത് താക്കൂർ തന്നെയാണ്.പൂജാരയുടെ ഈ ശൈലി മാറ്റം ഒരിക്കലും ഇന്ത്യൻ ക്രിക്കറ്റ് ടീം മാനേജ്മെന്റ് തീരുമാനം പ്രകാരം അല്ലെന്നാണ് താക്കൂർ അഭിപ്രായം. ഒരു തരം മുന്നറിയിപ്പും പൂജാരക്ക് ടീം ഇന്ത്യ നൽകിയിട്ടിലെന്നാണ് താക്കൂർ തുറന്ന് പറയുന്നത്.
“ഓരോ താരങ്ങളും അങ്ങനെ ഇങ്ങനെ കളിക്കണമെന്ന് എല്ലാം ഒരുതരത്തിൽ നിർദ്ദേശവും മാനേജ്മെന്റ് നൽകാറില്ല. താരങ്ങൾക്ക് എല്ലാം തന്നെ വ്യക്തമായ അവരുടെ ശൈലി ഉണ്ട്. കൂടാതെ താരങ്ങൾ എല്ലാം എക്സ്പീരിയൻസ് അനേകമുള്ളവരാണ്.
അതിനാൽ തന്നെ അവരുടെ ശൈലിക്കാണ് പ്രാധാന്യം നൽകാറുള്ളത്.പൂജാര സൗത്താഫ്രിക്കൻ ബൗളർമാരെ നന്നായി പ്രഹരിച്ചാണ് മൂന്നാം ദിനം കളിച്ചത്. ടീം എക്കാലവും താരങ്ങൾക്ക് അർഹമായ ഫ്രീഡം നൽകാറുണ്ട് “താക്കൂർ വാചാലനായി. രണ്ടാം ഇന്നിങ്സിൽ 86 ബോളിൽ നിന്നും 53 റൺസ് അടിച്ചാണ് പൂജാര വിക്കറ്റ് നഷ്ടമാക്കിയത്.