കോഹ്ലിക്ക്‌ ഒരിക്കലും സച്ചി‌നാവാനാകില്ല : സിഡ്നി ഇന്നിങ്സിനെ പുകഴ്ത്തി ആകാശ് ചോപ്ര

FB IMG 1640775896060

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും എട്ട് വർഷങ്ങൾ മുൻപ് വിരമിച്ചെങ്കിലും ആരാധകരുടെ മനസ്സില്‍ നിന്നും മായാത്ത താരമാണ് സച്ചിൻ. അന്താരാഷ്ട്ര ക്രിക്കറ്റിൽ അപൂർവ്വ നേട്ടങ്ങൾക്ക്‌ കൂടി അവകാശിയായ സച്ചിൻ വിദേശ ടെസ്റ്റ്‌ പരമ്പരകളിൽ അനേകം മാസ്മരിക ഇന്നിങ്സുകൾ അടിച്ചെടുത്തിട്ടുണ്ട്. സച്ചിന്റെ റെക്കോർഡുകൾ പലപ്പോഴും ഇന്ത്യൻ താരം വിരാട് കോഹ്ലി മറികടക്കും എന്നുള്ള പ്രതീക്ഷ ആരാധകർ പലരും അഭിപ്രായപെടറുണ്ട് എങ്കിലും തന്റെ കരിയറിലെ മോശം കാലയളവിൽ കൂടിയാണ് ഇപ്പോൾ വിരാട് കോഹ്ലി കടന്ന് പോകുന്നത്.2020ന് പിന്നാലെ 2021ലും അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറി നേടാൻ കഴിയാതെ പോയ കോഹ്ലി ഒരിക്കലും സച്ചിനെ പോലെയാകില്ല എന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരമായ ആകാശ് ചോപ്ര.സച്ചിന്റെ കരിയറിലെ ചില സ്പെഷ്യൽ ഇന്നിങ്സുകൾ കൂടി ചൂണ്ടികാട്ടിയാണ് ആകാശ് ചോപ്രയുടെ ഈ നിരീക്ഷണം.

നിലവിൽ മോശം ബാറ്റിങ് ഫോമിനെ തുടർന്ന് വിമർശനം കേൾക്കുന്ന വിരാട് കോഹ്ലി പലപ്പോഴും കവർ ഡ്രൈവുകൾ കളിക്കാനുള്ള ശ്രമത്തിലാണ് ഓഫ് സൈഡ് ട്രാപ്പിൽ പുറത്താകുന്നത്.കോഹ്ലി സച്ചിനെ മാതൃകയാക്കണമെന്ന് പല മുൻ താരങ്ങളും അഭിപ്രായപെടുന്നുണ്ട്. പക്ഷേ സച്ചിനെ പോലെ ഒരിക്കലും തന്നെ മാറുവാൻ കോഹ്ലിക്ക്‌ കഴിയില്ലെന്ന് പറയുകയാണ് ആകാശ് ചോപ്രയുടെ അഭിപ്രായം.

See also  ജയസ്വാളിന്റെ ഫോമിനെപ്പറ്റി ആശങ്കയില്ല. ചോദ്യങ്ങൾക്ക് ബാറ്റുപയോഗിച്ച് അവൻ മറുപടി നൽകും. സുനിൽ ഗവാസ്കർ പറയുന്നു.

“സച്ചിനെ പോലെയാകാൻ ഒരിക്കലും വിരാട് കോഹ്ലിക്ക് സാധിക്കില്ല. സച്ചിന് എല്ലാത്തരം ഷോട്ടും കളിക്കാൻ കഴിവുണ്ട്. എന്നാൽ വിരാട് കോഹ്ലിക്ക് അക്കാര്യത്തിൽ പരിമിതികളുണ്ട്.വിരാട് കോഹ്ലി കൂടുതൽ ക്ഷമ കാണിക്കണം എന്നാണ് എന്റെ അഭിപ്രായം. കോഹ്ലിക്ക് അതിന് ഉറപ്പായും സാധിക്കും ” മുൻ ഇന്ത്യൻ താരം അഭിപ്രായം വിശദമാക്കി.

“കോഹ്ലി ഓഫ് സൈഡ് പ്രശ്നങ്ങളിൽ നിന്നും അതിവേഗം പരിഹാരം നേടി മുന്നേറും എന്നാണ് എന്റെ വിശ്വാസം. എന്നാൽ അത് അത്ര എളുപ്പമല്ല. സച്ചിൻ ഓഫ് സൈഡ് ഷോട്ടുകൾ കളിക്കാതെ ലെഗ് സൈഡിൽ മാത്രം ഷോട്ടുകൾ കളിച്ചാണ് സിഡ്‌നിയിൽ സെഞ്ച്വറി നേടിയത്. കോഹ്ലിയോടെ ഞാൻ ഒരിക്കലും അങ്ങനെ കളിക്കാൻ പറയില്ല. സച്ചിന് അത്തരത്തിൽ എല്ലാത്തരം ഷോട്ട് കളിക്കാൻ അറിയാം. അതാണ്‌ അദ്ദേഹം സവിശേഷത. കോഹ്ലിക്ക്‌ അത്തരം ചില കാര്യങ്ങളിൽ പരിമിതികൾ ഉണ്ട് ” ചോപ്ര വാചാലനായി.

” ബൗണ്‍സറുകള്‍ കളിക്കാന്‍ കോഹ്ലിക്ക് പ്രശ്‌നങ്ങളുണ്ടെന്ന് കരുതുന്നില്ല. ഓഫ് സ്റ്റംപ് എവിടെയാണെന്ന തിരിച്ചറിവോടെ ബാറ്റ് ചെയ്യുകയാണ് വേണ്ടത്. കൂടുതല്‍ പന്തുകളെ ഒഴിവാക്കി കളിക്കാന്‍ സാധിക്കണം. പന്തിന്റെ ലൈനെ കൃത്യമായി മനസിലാക്കുന്നതിലും പ്രശ്‌നങ്ങളുണ്ട് ” മുന്‍ ഇന്ത്യന്‍ താരം കൂട്ടിചേര്‍ത്തു.

Scroll to Top