ഇന്ത്യൻ ക്യാംപിന് വീണ്ടും തിരിച്ചടി : പരിക്കേറ്റ ജഡേജ ഇംഗ്ലണ്ട് പരമ്പരയിൽ നിന്ന് പുറത്ത്

ഒടുവിൽ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെയും  ഇന്ത്യൻ ടീം മാനേജ്മെന്റിന്റെയും കണക്കുകൂട്ടലുകൾ തെറ്റി .ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെ ബാറ്റിങിനിടയിൽ പന്തുകൊണ്ട് കൈയിലെ തള്ളവിരലിന് പരിക്കേറ്റ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന്  പൂർണ്ണമായി പുറത്ത്. താരം പരമ്പരയിലെ ശേഷിക്കുന്ന 3 ടെസ്റ്റിലും കളിക്കില്ല .

നേരത്തെ ആദ്യ രണ്ട് ടെസ്റ്റുകളില്‍ നിന്ന് ഒഴിവാക്കിയിരുന്ന ജഡേജക്ക് പരമ്പര പൂര്‍ണമായും നഷ്ടമാവും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ . പരിക്ക് മാറി ജഡേജ മൂന്നും നാലും ടെസ്റ്റുകളില്‍ കളിക്കുമെന്നായിരുന്നു ഇന്ത്യന്‍ ടീം മാനേജ്മെന്‍റിന്‍റെ പ്രതീക്ഷ.
എന്നാല്‍ പരിക്ക് ഭേദമാവാന്‍ ഇനിയും  ഏറെ സമയമെടുക്കുമെന്ന്  ഡോക്ടര്‍മാര്‍ അറിയിച്ചതോടെയാണ് ജഡേജക്ക് പരമ്പര പൂര്‍ണമായും നഷ്ടമാവുമെന്ന് ഉറപ്പായത്. 

ഓസ്ട്രേലിയക്കെതിരായ സിഡ്നി ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ ബാറ്റ് ചെയ്യുന്നതിനിടെ പരിക്കേറ്റ ജഡേജ ബ്രിസ്ബേനില്‍ നടന്ന പരമ്പരയിലെ അവസാന ടെസ്റ്റിലും കളിച്ചിരുന്നില്ല.താരം പിന്നീട് സർജറിക്ക്‌ വിധേയനായിരുന്നു .
അതേസമയം, ഇംഗ്ലണ്ടിനെതിരായ ഏകദിന, ടി20 പരമ്പരയില്‍ ജഡേജക്ക് കളിക്കാനാവുമോ എന്ന കാര്യം ഇപ്പോഴും  വ്യക്തമല്ല.

എന്നാൽ ജഡേജക്ക് പകരം സ്‌ക്വാഡിൽ ഇടം ലഭിച്ച അക്സർ പട്ടേലിനും പരിക്കേറ്റിരുന്നു . ആദ്യ ടെസ്റ്റിന് തൊട്ടു മുമ്പ് കാല്‍ മുട്ടിന് പരിക്കേറ്റ് ടീമില്‍ നിന്ന് പുറത്തായ സ്പിന്‍ ഓള്‍ റൗണ്ടര്‍ അക്സര്‍ പട്ടേല്‍ കായികക്ഷമത വീണ്ടെടുത്തു. പരിക്ക് മാറി കായികക്ഷമത വീണ്ടെടുത്ത അക്സര്‍ ഇന്നലെ പരിശീലനം പുനരാരംഭിച്ചു.താരം രണ്ടാം ടെസ്റ്റിൽ കളിക്കുവാനാണ് സാധ്യത .

Previous articleഇന്ത്യക്ക് ആശ്വാസം : രണ്ടാം ടെസ്റ്റിൽ ആൻഡേഴ്സൺ കളിച്ചേക്കില്ല പകരം ബ്രൊഡ് പ്ലെയിങ് ഇലവനിലേക്ക്‌
Next articleഓസ്‌ട്രേലിയയും കിവീസ് പടയും ടി:20 പരമ്പരക്കായി ബംഗ്ലാദേശിലേക്ക് : ഇംഗ്ലണ്ടിൽ ത്രിരാഷ്ട്ര പരമ്പരക്കും സാധ്യത