പണപെട്ടി പൊട്ടിച്ച് റിഷഭ് പന്ത്. 27 കോടി രൂപക്ക് ലക്നൗ ടീമിലേക്ക്. അയ്യർക്ക് 26.75 കോടി നൽകി പഞ്ചാബ്.

ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്തിനായി പണപ്പെട്ടി പൊട്ടിച്ച് ഐപിഎൽ ഫ്രാഞ്ചൈസികൾ. ആവേശകരമായ ലേലത്തിന് ഒടുവിൽ 27 കോടി രൂപയ്ക്കാണ് പന്തിനെ ലക്നൗ സ്വന്തമാക്കിയത്. 2 കോടി രൂപയായിരുന്നു പന്തിന്റെ അടിസ്ഥാന തുക. ആദ്യം പന്തിനായി രംഗത്ത് എത്തിയത് ലക്നൗ സൂപ്പർ ജയന്റ്സാണ്.

ഒപ്പം ബാംഗ്ലൂരും രംഗത്ത് എത്തിയതോടെ പന്തിന്റെ തുക ശരവേഗത്തിൽ കുതിക്കുകയായിരുന്നു. ശേഷം ഹൈദരാബാദും പന്തിനായി ലേലത്തിൽ പങ്കെടുത്തു. ശേഷം ഡൽഹി റൈറ്റ് ടു മാച്ച് കാർഡ് വിളിക്കുകയുണ്ടായി. പക്ഷേ തങ്ങൾ 27 കോടി രൂപ പന്തിന് നൽകാൻ തയ്യാറാണ് എന്നതിൽ ലക്നൗ ഉറച്ചുനിന്നു. ഇതോടെ ഡൽഹി പന്തിനെ കൈവിടുകയായിരുന്നു. 27 കോടി രൂപയ്ക്കാണ് പന്ത് ലക്നൗ ടീമിലേക്ക് ചേക്കേറിയിരിക്കുന്നത്.

ലേലത്തിൽ ആദ്യമായി പരിഗണിക്കപ്പെട്ട താരം പേസർ അർഷ്ദീപ് സിംഗാണ്. അർഷദീപിനായി ആദ്യം രംഗത്ത് വന്നത് ചെന്നൈ സൂപ്പർ കിങ്സും ഡൽഹി ക്യാപിറ്റൽസുമാണ്. ശേഷം ഗുജറാത്ത് ടൈറ്റൻസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും രാജസ്ഥാൻ റോയൽസും അർഷ്ദ്വീപിനായി രംഗത്തെത്തി. പിന്നീട് ഹൈദരാബാദും താരത്തിനായി ഒത്തുകൂടിയതോടെ അർഷദീപിന്റെ വില വർധിക്കുകയായിരുന്നു. 15.75 കോടി രൂപയ്ക്ക് ഹൈദരാബാദ് അർഷ്ദ്വീപിനെ നേടിയെങ്കിലും റൈറ്റ് ടു മാച്ച് ഓപ്ഷൻ പഞ്ചാബിന് ഉണ്ടായിരുന്നു. 18 കോടി രൂപ അവസാനമായി അർഷദ്വീപിന് നൽകാൻ ഹൈദരാബാദ് തീരുമാനിച്ചെങ്കിലും, പഞ്ചാബ് ഈ തുകയ്ക്ക് തന്നെ റൈറ്റ് ടു മാച്ച് കാർഡ് ഉപയോഗിക്കുകയും, അർഷദീപിനെ സ്വന്തമാക്കുകയും ചെയ്തു.

 ശേഷം രണ്ടാമതായി ലേലത്തിൽ പരിഗണിച്ചത് ദക്ഷിണാഫ്രിക്കൻ താരമായ റബായെയാണ് രണ്ടു കോടി ആയിരുന്നു കബാടയുടെ അടിസ്ഥാന തുക ആദ്യം പ്രഭാത ക്കായി രംഗത്തെത്തിയത് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ഗുജറാത്ത് ടൈറ്റൻസും ആണ് ശേഷം മുംബൈയും സ്വന്തമാക്കാനായി പൊരുതി എന്നാൽ 10.75 കോടി രൂപയ്ക്ക് റബാഡയെ ഗുജറാത്ത് സ്വന്തമാക്കുകയാണ് ഉണ്ടായത്.കഴിഞ്ഞ സീസണുകളിൽ പഞ്ചാബിനായി മികച്ച ബോളിംഗ് പ്രകടനം കാഴ്ചവച്ച താരമാണ് റബാഡ.  ഈ സീസണിലും റബാഡ മികവ് പുലർത്തണമെന്ന പ്രതീക്ഷയിലാണ് ഗുജറാത്ത്. 

ശേഷം മൂന്നാമതായി ലേലത്തിലെത്തിയത് മുൻ കൊൽക്കത്ത നായകൻ ശ്രെയസ് അയ്യരാണ്. അയ്യർക്കായി വമ്പൻ ലേലം തന്നെയാണ് നടന്നത്. ആദ്യം രംഗത്തെത്തിയത് കൊൽക്കത്തയും പഞ്ചാബുമാണ്. തങ്ങളുടെ പഴയ നായകനെ പിടിച്ചുനിർത്താൻ കൊൽക്കത്ത അങ്ങേയറ്റം മികച്ച രീതിയിൽ ലേലത്തിൽ പങ്കെടുത്തു. പഞ്ചാബിന് ശേഷം ഡൽഹി ക്യാപിറ്റൽസ് ശ്രേയസിനായി രംഗത്ത് വന്നതോടെ ശ്രെയസിന്റെ തുക ഉയരുകയായിരുന്നു. ഇങ്ങനെ 26.75 കോടി എന്ന സർവ്വകാല റെക്കോർഡ് തുകയ്ക്കാണ് ശ്രേയസ് അയ്യരെ പഞ്ചാബ് കിംഗ്സ് സ്വന്തമാക്കിയത്. എന്നാല്‍ മിനിറ്റുകള്‍ക്കകം റിഷഭ് പന്ത് റെക്കോഡ് തിരുത്തി.

Previous articleസച്ചിനെ മറികടന്ന് കോഹ്ലി. ഓസീസ് മണ്ണിൽ സെഞ്ചുറി റെക്കോർഡ്. എലൈറ്റ് ക്ലബ്ബിൽ എൻട്രി.
Next articleകെഎൽ രാഹുൽ ഡൽഹി ക്യാപിറ്റൽസിൽ കളിക്കും. ലഭിച്ചത് 14 കോടി രൂപ.