ഇന്ത്യക്ക് ആശ്വാസം : രണ്ടാം ടെസ്റ്റിൽ ആൻഡേഴ്സൺ കളിച്ചേക്കില്ല പകരം ബ്രൊഡ് പ്ലെയിങ് ഇലവനിലേക്ക്‌

images 2021 02 10T155441.985

ഇന്ത്യക്കെതിരായ ചെപ്പോക്കിൽ നടക്കുവാൻ പോകുന്ന രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് വെറ്ററന്‍ പേസര്‍ ജയിംസ് ആന്‍ഡേഴ്‌സണ്‍ കളിച്ചേക്കില്ല. ആന്‍ഡേഴ്‌സണ് പകരം വലംകൈയ്യൻ പേസർ സ്റ്റുവര്‍ട്ട് ബ്രോഡ് ഇംഗ്ലണ്ട്  ടീമിലെത്തിയേക്കും. കഴിഞ്ഞ കുറച്ച് നാളുകളായി ഇംഗ്ലണ്ട് ടീം നടത്തി
വരുന്ന  റൊട്ടേഷന്‍ പോളിസിയുടെ  ഭാഗമായിട്ടാണ് താരത്തെ രണ്ടാം ടെസ്റ്റിൽ  പുറത്തിരുത്തുന്നത്. ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് വിജയത്തിലേക്ക് നയിച്ചത് ആൻഡേഴ്സൺ അഞ്ചാം ദിനം പുറത്തെടുത്ത  സ്വിങ് ബൗളിങായിരുന്നു . ചെന്നൈ ടെസ്റ്റിന്റെ അവസാന ദിനം ശുഭ്മാന്‍ ഗില്‍, അജിന്‍ക്യ രഹാനെ, ഋഷഭ് പന്ത് എന്നിവരെ ആന്‍ഡേഴ്‌സണ്‍ മടക്കിയിരുന്നു. ഫെബ്രുവരി 13നാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത് .

ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. ”ആന്‍ഡേഴ്‌സണ്‍ മുമ്പൊന്നുമില്ലാത്ത വിധം ഫിറ്റാണെന്ന് വ്യക്തമായ ബോധമുണ്ട്. എന്നാല്‍ ചെന്നൈയിലെ കടുത്ത ചൂടില്‍ കാര്യമായി പരിക്കേല്‍ക്കാന്‍ സാധ്യതയേറെയാണ്. മാത്രമല്ല, ടീമിലെ മറ്റുള്ള താരങ്ങള്‍ക്കും അവസരം ലഭിക്കുകയും ചെയ്തു.”  ഇംഗ്ലണ്ട് കോച്ച് സില്‍വര്‍വുഡ് രണ്ടാം ടെസ്റ്റ് മുന്നോടിയായായി ഇപ്രകാരം  അഭിപ്രായപ്പെട്ടു .

നേരത്തെ ശ്രീലങ്കക്കതിരെ  നടന്ന ആദ്യ ടെസ്റ്റില്‍ ആന്‍ഡേഴ്‌സണ്‍ കളിച്ചിരുന്നില്ല. ബ്രോഡിനായിരുന്നു അവസരം ലഭിച്ചത്. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ ബ്രോഡിന് പകരം ആന്‍ഡേഴ്‌സണ്‍ തിരിച്ചെത്തി. പരമ്പര ഇംഗ്ലണ്ട് 2-0ത്തിന് സ്വന്തമാക്കുകയും ചെയ്തു. ഇന്ത്യക്ക് എതിരെ മികച്ച ബൗളിംഗ് റെക്കോർഡുള്ള താരമാണ് ബ്രോഡ് .ടെസ്റ്റ് ക്രിക്കറ്റിൽ 500ലേറെ  വിക്കറ്റ് സ്വന്തം പേരിലുള്ള താരമാണ് .

Read Also -  "ഇന്ത്യൻ ക്രിക്കറ്റർമാർ ധനികരാണ്. വിദേശ ലീഗുകളിൽ കളിക്കേണ്ട ആവശ്യമില്ല "- ഗില്ലിയ്ക്ക് സേവാഗിന്റെ മറുപടി.

അതേസമയം തന്റെ കരിയറിലെ തന്നെ മികച്ച ഫോമില്‍ പന്തെറിയുന്ന  സമയത്ത് ആന്‍ഡേഴ്‌സണെ പ്ലെയിങ് ഇലവനിൽ നിന്ന്  മാറ്റിനിര്‍ത്തുകയെന്നത് ഏറെ  പ്രയാസമുള്ള കാര്യമാണെന്ന് ഇംഗ്ലണ്ട് കോച്ച് ക്രിസ് സില്‍വര്‍വുഡ് വ്യക്തമാക്കി. എന്നാല്‍ ടീമിന്റെ  റോട്ടേഷൻ പോളിസി കൃത്യമായി നടപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

എന്നാൽ ആദ്യ ടെസ്റ്റ് ജയിച്ച ഇംഗ്ലണ്ട് ടീമിൽ മറ്റ് മാറ്റങ്ങൾക്ക് സാധ്യത കുറാവാണ് .വിക്കറ്റ് കീപ്പർ ജോസ് ബട്ട്ലർ  രണ്ടാം ടെസ്റ്റിന് മുൻപേ നാട്ടിലേക്ക് മടങ്ങുമോ എന്ന കാര്യവും ഇപ്പോൾ സംശയത്തിലാണ് .

Scroll to Top