ഓസ്‌ട്രേലിയയും കിവീസ് പടയും ടി:20 പരമ്പരക്കായി ബംഗ്ലാദേശിലേക്ക് : ഇംഗ്ലണ്ടിൽ ത്രിരാഷ്ട്ര പരമ്പരക്കും സാധ്യത

2021 സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ ഓസ്ട്രേലിയയും ന്യൂസിലാൻഡും മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര കളിക്കുവാനായി  ബംഗ്ലാദേശ് സന്ദര്‍ശിക്കുമെന്ന് അറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. നേരത്തെ ഇരു രാജ്യങ്ങളുമായി നടക്കാനിരുന്ന ടെസ്റ്റ് പരമ്പര മാറ്റി വെച്ചത് വീണ്ടും നടത്തുവാനുള്ള സാഹചര്യം ഇപ്പോൾ കാണുന്നില്ല എന്നും  ബിസിബി ചീഫ് എക്സിക്യൂട്ടീവ് നിസ്സാമുദ്ദീന്‍ ചൗധരി വ്യക്തമാക്കി .

വരാനിരിക്കുന്ന ഓസ്ട്രേലിയന്‍ പരമ്പരക്ക് ശേഷം മൂന്ന് വീതം ഏകദിനങ്ങള്‍ക്കും ടി20 മത്സരങ്ങൾക്കുമായി  ഇംഗ്ലണ്ട് ടീമും  ബംഗ്ലാദേശില്‍ എത്തുമെന്ന് നിസ്സാമുദ്ദീന്‍  മാധ്യമങ്ങളെ അറിയിച്ചു. പറ്റുമെങ്കില്‍ ഓസ്ട്രേലിയയെയും ഇംഗ്ലണ്ടിനെയും ഉള്‍പ്പെടുത്തി ത്രിരാഷ്ട്ര പരമ്പര സംഘടിപ്പിക്കുന്നതും ഏറെ നാളുകളായി  പരിഗണനയിലുണ്ടെന്ന് നിസ്സാമുദ്ദീന്‍ സൂചിപ്പിച്ചു .

ഇപ്പോൾ സ്വന്തം മണ്ണിൽ  വെസ്റ്റിൻഡീസ് ടീമിനെതിരെ ടെസ്റ്റ് പരമ്പര
കളിക്കുകയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം

Read More  വീണ്ടും റൺസ് വഴങ്ങുന്നതിൽ പിശുക്കനായി റാഷിദ് ഖാൻ : നേടിയത് ഐപിഎല്ലിലെ അപൂർവ്വ റെക്കോർഡ്

LEAVE A REPLY

Please enter your comment!
Please enter your name here