കെഎൽ രാഹുൽ ഡൽഹി ക്യാപിറ്റൽസിൽ കളിക്കും. ലഭിച്ചത് 14 കോടി രൂപ.

ആവേശകരമായ ലേലത്തിനൊടുവിൽ കെഎൽ രാഹുൽ ഡൽഹി ക്യാപിറ്റൽസ് ടീമിലേക്ക്. 14 കോടി രൂപയ്ക്കാണ് രാഹുലിനെ ഡൽഹി സ്വന്തമാക്കിയത്. 2 കോടി രൂപ അടിസ്ഥാന തുകയുണ്ടായിരുന്ന രാഹുലിന് വേണ്ടി ആദ്യം രംഗത്ത് വന്നത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ്.

ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് കൂടി ലേലത്തിലേക്ക് എത്തിയതോടെ രാഹുലിന്റെ വില വർധിക്കുകയായിരുന്നു. ശേഷം ഡൽഹിയും ചെന്നൈ സൂപ്പർ കിങ്സും രാഹുലിനായി ഏറ്റുമുട്ടുകയുണ്ടായി. ശേഷം ഡൽഹി ക്യാപിറ്റൽസ് 14 കോടി രൂപയ്ക്ക് രാഹുലിനെ സ്വന്തമാക്കുകയാണ് ഉണ്ടായത്.

ലേലത്തിൽ മറ്റൊരു ആവേശകരമായ പ്രകടനം നടത്തിയത് ഇംഗ്ലണ്ട് നായകൻ ജോസ് ബട്ലറാണ്. മുൻപ് രാജസ്ഥാന്റെ പ്രധാന താരമായിരുന്ന ജോസ് ബട്ലറിനായി ആദ്യം രംഗത്ത് എത്തിയതും രാജസ്ഥാൻ തന്നെയാണ്. അടിസ്ഥാന തുകയായ 2 കോടിയിൽ നിന്ന് ഒരുപാട് മുകളിലേക്ക് ജോസ് ബട്ലറുടെ വില കുതിക്കുകയുണ്ടായി. രാജസ്ഥാനോടൊപ്പം ജോസ് ബട്ലർക്കായി പൊരുതിയത് ഗുജറാത്ത് ടൈറ്റൻസാണ്. ശേഷം പഞ്ചാബ് കിംഗ്സും ബട്ലറിനായി എത്തിയതോടെ ലേലം കൊഴുത്തു. 15.75 കോടി രൂപയ്ക്കാണ് ജോസ് ബട്ലറെ ഗുജറാത്ത് സ്വന്തമാക്കിയത്.

ഓസ്ട്രേലിയയുടെ പേസർ മിച്ചൽ സ്റ്റാർക്കിന് വേണ്ടിയും ആവേശകരമായ ലേലമാണ് നടന്നത്. അടിസ്ഥാന തുകയായിരുന്ന 2 കോടിയിൽ നിന്ന് പെട്ടെന്ന് തന്നെ സ്റ്റാർക്കിന്റെ വില ഉയരുകയുണ്ടായി. കഴിഞ്ഞ ഐപിഎൽ ലേലത്തിൽ 24.75 കോടി രൂപയ്ക്കായിരുന്നു സ്റ്റാർക്കിനെ കൊൽക്കത്ത സ്വന്തമാക്കിയത്. ഇത്തവണയും മുംബൈയും കൊൽക്കത്തയുമാണ് സ്റ്റാർക്കിനായുള്ള ലേലം ആരംഭിച്ചത്. ഇതിന് ശേഷമാണ് ഡൽഹി ലേലത്തിലേക്ക് കടന്നുവന്നത്. പിന്നീട് ബാംഗ്ലൂരും എത്തിയപ്പോൾ കൊൽക്കത്തയുടെ തുക വർദ്ധിക്കുകയായിരുന്നു. 11.75 കോടി രൂപയ്ക്കാണ് സ്റ്റാർക്കിനെ ഇത്തവണ ഡൽഹി സ്വന്തമാക്കിയിരിക്കുന്നത്.

ഇന്ത്യൻ പേസർ മുഹമ്മദ് ഷാമിക്കായി രംഗത്ത് എത്തിയത് ചെന്നൈ സൂപ്പർ കിംഗ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായിരുന്നു. 2 കോടി രൂപ അടിസ്ഥാനവില നിശ്ചയിച്ചിരുന്ന ഷാമിക്കായി ചെന്നൈയും കൊൽക്കത്തയും അങ്ങേയറ്റം പോരാടുകയുണ്ടായി. പിന്നാലെയാണ് ലക്നൗ ഷാമിക്കായി എത്തിയത്. പിന്നീട് പോരാട്ടം ലക്നൗവും കൊൽക്കത്തയും തമ്മിലായി. പിന്നീട് ഹൈദരാബാദ് 10 കോടി രൂപയ്ക്ക് ഷാമിയെ സ്വന്തമാക്കുകയായിരുന്നു. പിന്നീടെത്തിയ ഡേവിഡ് മില്ലറെ ശക്തമായ രീതിയിൽ ലക്നൗ പിന്തുടരുകയായിരുന്നു. 7.5 കോടി രൂപയ്ക്കാണ് മില്ലറെ ലക്നൗ സ്വന്തമാക്കിയത്.

ഇന്ത്യയുടെ സ്പിന്നർ ചഹലിനായി ഒരുപാട് ടീമുകൾ രംഗത്തെത്തുകയുണ്ടായി. ഗുജറാത്ത്, ചെന്നൈ, പഞ്ചാബ്, ലക്നൗ എന്നീ ടീമുകൾ ഒരേ സമയം ചഹലിനായി ഏറ്റുമുട്ടുകയുണ്ടായി. ശേഷം ഹൈദരാബാദും ചഹലിനായി എത്തിയെങ്കിലും പഞ്ചാബ് 18 കോടി രൂപയ്ക്ക് ഇന്ത്യയുടെ സൂപ്പർ സ്പിന്നറെ സ്വന്തമാക്കുകയായിരുന്നു. 2 കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ഇന്ത്യയുടെ സൂപ്പർ ബോളർ മുഹമ്മദ് സിറാജ് 12.25 കോടി രൂപയ്ക്കാണ് ഗുജറാത്ത് ടൈറ്റൻസ് ടീമിൽ എത്തിയത്. പിന്നീട് ഇംഗ്ലണ്ട് താരം 8.75 കോടി രൂപയ്ക്കാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് സ്വന്തമാക്കിയത്.

Previous articleപണപെട്ടി പൊട്ടിച്ച് റിഷഭ് പന്ത്. 27 കോടി രൂപക്ക് ലക്നൗ ടീമിലേക്ക്. അയ്യർക്ക് 26.75 കോടി നൽകി പഞ്ചാബ്.
Next articleപുതിയ ബോളിംഗ് ത്രയം രൂപീകരിച്ച് രാജസ്ഥാൻ. ഇനി ആർച്ചർ – ഹസരംഗ – തീക്ഷണ യുഗം.