ബൗണ്ടറി നേടാന്‍ മറന്നു. ഇന്ത്യന്‍ അവസ്ഥ ദയനീയം

ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർ എല്ലാം തന്നെ കഴിഞ്ഞ ഒരാഴ്ച കാലമായി വളരെ ആകാംക്ഷപൂർവ്വം കാത്തിരുന്നത് ടീം ഇന്ത്യയുടെ ജയത്തോടെയുള്ള വമ്പൻ തിരിച്ചുവരവിനായിട്ടാണ്. കിവീസിന് എതിരെ ജയത്തോടെ സെമി ഫൈനൽ പ്രവേശനം എളുപ്പമാക്കാമെന്നുള്ള വിരാട് കോഹ്ലിയുടെയും ടീമിന്റെ പ്രതീക്ഷകൾ എല്ലാം നശിപ്പിക്കുന്ന മനോഹര ബൗളിംഗ് പ്രകടനമാണ് ന്യൂസിലാൻഡ് ബൗളർമാർ പുറത്തെടുത്തത്. ഒരിക്കൽ കൂടി ടോസ് നഷ്ടമായ വിരാട് കോഹ്ലിയെ കിവീസ് നായകൻ കെയ്ൻ വില്യംസൺ ബാറ്റിങ് വേണ്ടി അയക്കുകയായിരുന്നു. തുടക്ക ഓവറുകളിൽ തന്നെ കൃത്യമായ ചില പ്ലാനുകളോടെ കിവീസ് ബൗളർമാർ ബൗൾ ചെയ്തപ്പോൾ ഇന്ത്യൻ ടീമിന്റെ എല്ലാവിധ പ്രതീക്ഷകളും പവർപ്ലേയിൽ തന്നെ അവസാനിച്ചു.

രണ്ട് പ്രധാന മാറ്റങ്ങളുമായി ഇത്തവണ കളിക്കാൻ ഇറങ്ങിയ ഇന്ത്യൻ പ്ലേയിംഗ്‌ ഇലവനിൽ സൂര്യകുമാർ യാദവിനും പകരം ഇഷാൻ കിഷനും പേസർ ഭുവിക്ക്‌ പകരം ശാർദൂൽ താക്കൂറും സ്ഥാനം നേടി. എന്നാൽ പതിവിൽ നിന്നും വളരെ ഏറെ വ്യത്യസ്തമായി രോഹിത് ശർമ്മക്ക്‌ പകരം ഇഷാൻ കിഷനാണ് ഓപ്പണിങ്ങിൽ ലോകേഷ് രാഹുലിനും ഒപ്പമെത്തിയത്. സന്നാഹാ മത്സരങ്ങളിൽ അടക്കം മിന്നും ഫോർമിൽ കളിച്ച ഇഷാൻ കിഷന് പക്ഷേ തിളങ്ങാൻ സാധിച്ചില്ല. ഇഷാൻ കിഷൻ 4 റൺസിൽ പുറത്തായപ്പോൾ പിന്നാലെ മറ്റുള്ള വിക്കറ്റുകൾ കൂടി നഷ്ടമായി. രാഹുൽ (18), രോഹിത് ശർമ്മ (14),വിരാട് കോഹ്ലി (9 ), റിഷാബ് പന്ത് (12 റൺസ് ) എന്നിവർക്ക് ഒന്നും ലഭിച്ച തുടക്കം ഉപയോഗിക്കാൻ കഴിഞ്ഞില്ല. പവർപ്ലേക്ക്‌ ശേഷം ഇന്ത്യൻ ബാറ്റിങ് നിരയെ വളരെ മികവോടെ തളർത്താൻ കഴിഞ്ഞ കിവീസ് ടീമിന് ഒരു നാണക്കേടിന്റെ റെക്കോർഡ് കൂടി വിരാട് കോഹ്ലിക്കും ഇന്ത്യൻ ടീമിനും നൽകാൻ സാധിച്ചു.

അതേസമയം ഇന്നത്തെ മത്സരത്തിൽ ഏഴ് മുതല്‍ പതിനഞ്ച് ഓവറുകളിൽ ഒരു ബൗണ്ടറി പോലും നേടുവാൻ ഇന്ത്യൻ ടീം ബാറ്റ്‌സ്മാന്മാർക്ക് കഴിഞ്ഞില്ല. എല്ലാ അർഥത്തിലും ഇന്ത്യൻ ബാറ്റ്‌സ്മന്മാർ കിവീസ് ബൗളിംഗ് നിരക്ക് മുൻപിൽ തകർച്ച നേരിടുന്നതാണ് നമുക്ക് ഈ ഒരു മത്സരത്തിൽ കാണുവാൻ കഴിഞ്ഞത്.20 ഓവറിൽ വെറും 110 റൺസ് മാത്രം നേടുവാൻ കഴിഞ്ഞത്. ഈ ലോകകപ്പില്‍ 7 മുതല്‍ 15 ഓവർ വരെ കാലയളവിൽ ഒരു സിക്സോ ഫോറോ അടിച്ചെടുക്കാൻ കഴിയാത്ത ആദ്യത്തെ ടീമായി ഇന്ത്യ മാറിയത് നാണക്കേടായി.

മത്സരത്തില്‍ 8 ഫോറും 2 സിക്സുമാണ് ഇന്ത്യ നേടിയത്. ലോകകപ്പിലെ ഇന്ത്യയുടെ ഏറ്റവും ചെറിയ രണ്ടാമത്തെ സ്കോറാണിത്. 2016 ലോകകപ്പില്‍ ന്യൂസിലന്‍റിനെതിരെ നേടിയ 79 റണ്‍സാണ് ഏറ്റവും ചെറിയ സ്കോര്‍.

Previous articleഅനായസ ക്യാച്ച് നഷ്ടമാക്കി ന്യൂസിലന്‍റ് താരം. റിതികയുടെ ഭാവം കണ്ടോ
Next articleഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചട്ടില്ലാ. ഇതുപോലെ വന്നാല്‍ ഇന്ത്യ സെമിഫൈനലില്‍ എത്തും.