അനായസ ക്യാച്ച് നഷ്ടമാക്കി ന്യൂസിലന്‍റ് താരം. റിതികയുടെ ഭാവം കണ്ടോ

ന്യൂസിലന്‍റിനെതിരായ നിര്‍ണായക മത്സരത്തില്‍ വമ്പന്‍ മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. പാക്കിസ്ഥാനെതിരെയുള്ള മത്സരത്തില്‍ കളിച്ച ടീമില്‍ നിന്നും രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. സൂര്യകുമാര്‍ യാദവിനു പകരം ഇഷാന്‍ കിഷനും, ഭുവനേശ്വര്‍ കുമാറിനു പകരം താക്കൂറുമാണ് ഇറങ്ങിയത്.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യാനെത്തിയ ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യാനെത്തിയത് ഇഷാന്‍ കിഷനും കെല്‍ രാഹുലുമാണ്. സ്ഥിരം ഓപ്പണറായ രോഹിത് ശര്‍മ്മ മൂന്നാമതായാണ് ബാറ്റ് ചെയ്യാനെത്തിയയ്. ഇഷാന്‍ കിഷന്‍ ഔട്ടായതിനു ശേഷമാണ് രോഹിത് ബാറ്റ് ചെയ്യാന്‍ എത്തിയത്.

എന്നാല്‍ ട്രെന്‍റ് ബോള്‍ട്ട് എറിഞ്ഞ ആദ്യ പന്തില്‍ തന്നെ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന് ജീവന്‍ ലഭിച്ചു. ബോള്‍ട്ട് എറിഞ്ഞ ഷോര്‍ട്ട് ബോളില്‍ വളരെ അനായാസമായ ക്യാച്ച് ആദം മില്‍നെ നഷ്ടമാക്കി. ഗ്യാലറിയില്‍ ഇരുന്ന രോഹിതിന്‍റെ ഭാര്യയായ റിതികക്ക് ഈ സംഭവം വിശ്വസിക്കാനായില്ലാ.

അശ്വിന്‍റെ ഭാര്യയായ പ്രീതി, റിതികയെ ആശ്വസിപ്പിച്ചു. റിതികയുടേയും,രിവ സോളങ്കിയുടേയും മുഖഭാവങ്ങള്‍ ഓരോ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടേയും മുഖമായിരുന്നു.

എന്നാല്‍ ലഭിച്ച അവസരം വിനിയോഗിക്കാന്‍ രോഹിത് ശര്‍മ്മക്ക് സാധിച്ചില്ലാ. 14 പന്തില്‍ 1 വീതം ഫോറും സിക്സുമായി 14 റണ്‍സ് നേടി ഇഷ് സോധിയുടെ പന്തില്‍ പുറത്തായി.