ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചട്ടില്ലാ. ഇതുപോലെ വന്നാല്‍ ഇന്ത്യ സെമിഫൈനലില്‍ എത്തും.

പാക്കിസ്ഥാനെതിരെയും ന്യൂസിലന്‍റിനെതിരെയും തോല്‍വി നേരിട്ട് വളരെ മോശം തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ന്യൂസിലന്‍റിനെതിരെയുള്ള നിര്‍ണായകമായ മത്സരത്തില്‍ ഇന്ത്യന്‍ ടീം 8 വിക്കറ്റിന്‍റെ തോല്‍വിയാണ് വഴങ്ങിയത്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 110 റണ്‍സില്‍ എത്താനാണ് സാധിച്ചത്. മറുപടി ബാറ്റിംഗില്‍ 14.3 ഓവറില്‍ ന്യൂസിലന്‍റ് വിജയലക്ഷ്യം നേടിയെടുത്തു.

രണ്ടാം ഗ്രൂപ്പില്‍ ഉള്‍പ്പെട്ട ഇന്ത്യക്ക് ഇതുവരെ പോയിന്‍റുകള്‍ ഒന്നും നേടാന്‍ സാധിച്ചട്ടില്ലാ. നമീബിയക്ക് പിന്നിലായി അഞ്ചാമതാണ് ഇന്ത്യയുടെ സ്ഥാനം. ഇനി ഇന്ത്യക്ക് അഫ്ഗാനിസ്ഥാന്‍, നമീബിയ, സ്കോട്ടലന്‍റ് എന്നിവര്‍ക്കെതിരെയാണ് മത്സരങ്ങള്‍ ബാക്കിയുള്ളത്. ഇവര്‍ക്കെതിരെ വമ്പന്‍ വിജയങ്ങളാണ് ഇന്ത്യക്ക് വേണ്ടത്. -1.609 നെറ്റ് റണ്‍റേറ്റാണ് ഇന്ത്യക്കുള്ളത്. അതിനാല്‍ ഇനിയുള്ള മത്സരങ്ങളില്‍ വമ്പന്‍ വിജയം ഉണ്ടെങ്കിലാണ് ഇന്ത്യക്ക് സെമിഫൈനല്‍ സ്വപ്നം കാണാന്‍ സാധിക്കുകയുള്ളു.

കൂടാതെ അഫ്ഗാനിസ്ഥാന്‍ ന്യൂസിലന്‍റിനെ പരാജയപ്പെടുത്തടയും വേണം. ഇങ്ങനെ വന്നാല്‍ 6 പോയിന്‍റുമായി, നെറ്റ് റണ്‍ റേറ്റ് അനുകൂലമെങ്കില്‍ ഇന്ത്യക്ക് സെമിഫൈനലില്‍ പ്രവേശിക്കാം. നിലവില്‍ 3 മത്സരങ്ങളില്‍ 6 പോയിന്‍റുമായി പാക്കിസ്ഥാനും, 4 പോയിന്‍റുമായി അഫ്ഗാനിസ്ഥാനുമാണ് രണ്ടാം ഗ്രൂപ്പില്‍ മുന്നില്‍

ഇന്ത്യയുടെ അവശേഷിക്കുന്ന മത്സരങ്ങള്‍

1. അഫ്ഗാനിസ്ഥാന്‍ – നവംമ്പര്‍ 3 – അബുദാബി
2. സ്കോട്ട്ലന്‍റ് – നവംമ്പര്‍ 5 – ദുബായ്
3. നമീബിയ – നവംമ്പര്‍ 8 – ദുബായ്

ഇന്ത്യയുടെ വെല്ലുവിളി.

ഇന്ത്യയുടെ മോശം റണ്‍റേറ്റാണ് (-1.609)ഇന്ത്യക്ക് വന്‍ തിരിച്ചടിയാവുന്നത്. എതിരാളികളേക്കാള്‍ മികച്ച റണ്‍റേറ്റില്‍ ഫിനിഷ് ചെയ്താല്‍ മാത്രമാണ് മുന്നോട്ടുള്ള യാത്രയില്‍ പ്രതീക്ഷക്ക് വകയുള്ളു. 4 പോയിന്‍റുമായി അഫ്ഗാനിസ്ഥാനാണ് ഏറ്റവും കൂടുതല്‍ റണ്‍റേറ്റ് (+3.097). ചുരുക്കത്തില്‍ ഇനിയുള്ള മത്സരങ്ങളില്‍ വമ്പന്‍ മാര്‍ജിനില്‍ വിജയിക്കണം.