ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാറാമത്തെ എഡിഷനായി പുതിയ ക്യാപ്റ്റനെ നിശ്ചയിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീം ഏപ്രിൽ ഒന്നിന് മൊഹാലിയിൽ പഞ്ചാബ് കിംഗ്സ് ടീമിനെതിരെയാണ് കൊൽക്കത്തയുടെ സീസണിലെ ആദ്യ മത്സരം നടക്കുന്നത്. സ്ഥിരം നായകന്‍ ശ്രേയസ്സ് അയ്യര്‍ പരിക്കേറ്റ് പുറത്തായതിനാല്‍ നിതീഷ് റാണെയെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
മാർച്ച് 30ന് ടീം ക്യാപ്റ്റൻമാരുടെ ഒരു യോഗം ഇന്ത്യൻ പ്രീമിയർ ലീഗ് സംഘാടകർ വിളിച്ചു ചേർത്തിട്ടുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിലെ പുതിയ നിയമങ്ങൾ ക്യാപ്റ്റൻമാർക്ക് വിശദീകരിക്കുന്നതിനായിയാണ് ഇത്തരം ഒരു യോഗം സംഘടിപ്പിച്ചിരിക്കുന്നത്. ഇമ്പാക്ട് പ്ലെയർ റൂൾ പോലെയുള്ള ഒരുപാട് നിയമങ്ങൾ ഇത്തവണത്തെ ഐപിഎല്ലിൽ ബോർഡ് ഉപയോഗിക്കുന്നുണ്ട്.
2018 മുതല്‍ കൊല്‍ക്കത്ത ടീമിലെ സാന്നിധ്യമാണ് നിതീഷ് റാണ. ടീമിലെ മുതിര്‍ന്ന താരങ്ങളായ ആന്ദ്ര റസ്സല്‍, സുനില്‍ നരൈന്‍ തുടങ്ങിയ താരങ്ങളെ പരിഗണിക്കാതെയാണ് നിതീഷ് റാണയെ ക്യാപ്റ്റന്‍ സ്ഥാനം ഏല്‍പ്പിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ താരത്തിന്‍റെ ക്യാപ്റ്റന്‍സി കാണാന്‍ ആകാംഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
അതേ സമയം ശ്രേയസ്സ് അയ്യര്‍ ഈ സീസണില്‍ കുറച്ച് മത്സരങ്ങള്‍ എങ്കിലും കളിക്കും എന്നാണ് ടീം മാനേജ്മെന്‍റ് പ്രതീക്ഷിക്കുന്നത്.