മെസ്സി ബാഴ്സലോണയിലേക്ക് തിരിച്ചെത്തും! പക്ഷേ ഈ മൂന്ന് നിബന്ധനകൾ പാലിക്കണം!

images 2023 03 27T170811.026

ഈ മാസം ജൂണിലാണ് പാരിസ് ക്ലബ്ബായ പി.എസ്.ജിയുമായിട്ടുള്ള മെസ്സിയുടെ കരാർ അവസാനിക്കുന്നത്. കരാർ തീരുന്നതിന് മുൻപ് പുതുക്കിയില്ലെങ്കിൽ ഫ്രീ ഏജൻ്റ് ആയി താരം മാറും. അങ്ങനെ സംഭവിക്കുകയാണെങ്കിൽ നിരവധി ക്ലബ്ബുകൾ മെസ്സിയെ സൈൻ ചെയ്യുവാൻ വേണ്ടി രംഗത്തെത്തും.
ഇപ്പോഴിതാ നിരവധി ക്ലബ്ബുകളാണ് അത്തരത്തിൽ അവസരത്തിന് വേണ്ടി കാത്തിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകളിൽ നിന്നും അറിയുന്നത്.

താരത്തിന്റെ പഴയ ക്ലബ്ബായ ബാഴ്സലോണ, അമേരിക്കൻ ക്ലബ്ബായ ഇൻ്റർ മിയാമി, സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാൽ, ഇറ്റാലിയൻ വമ്പൻമാരായ ഇൻ്റർ മിലാൻ എന്നീ ക്ലബ്ബുകളാണ് താരത്തിന് വേണ്ടി കാത്തിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകളിൽ നിന്നും അറിയുന്നത്. എന്നാൽ സ്പോർട്സ് ബൈബിളും മുണ്ടോ ഡിപ്പോർട്ടീവയും റിപ്പോർട്ട് ചെയ്യുന്നത് മെസ്സിയെ ബാഴ്സലോണ സൈൻ ചെയ്യണമെങ്കിൽ തങ്ങളുടെ മൂന്ന് നിബന്ധനകൾ താരം ഉപാധികൾ കൂടാതെ അംഗീകരിക്കണം എന്ന് ആവശ്യപ്പെട്ടു എന്നാണ്. ബാഴ്സലോണയുടെ ആദ്യത്തെ നിബന്ധന ടീമിൽ തിരിച്ചെത്തിയാലും ആദ്യം ക്ലബ്ബിൽ ഉണ്ടായിരുന്നത്ര പ്രാമുഖ്യം പ്രതീക്ഷിക്കരുത് എന്നാണ്.

images 2023 03 27T170757.044

കൂടാതെ താരത്തിന്റെ പ്രതിഫലവും കുറയ്ക്കും. നിലവിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി നേരിടുന്ന ബാഴ്സലോണ എന്ന ക്ലബ്ബിന് മെസ്സിയെ പോലെയുള്ള താരത്തിന്റെ പ്രതിഫലം താങ്ങാൻ കഴിയില്ല. ബാഴ്സലോണ മുന്നോട്ട് വെക്കുന്ന മറ്റൊരു നിബന്ധന ക്ലബ്ബ് പ്രസിഡൻ്റ് ജോൺ ലപോർട്ടയുമായി മികച്ച ബന്ധം സൂക്ഷിക്കണം എന്നതാണ്. കൂടാതെ ടീമിലെ നായക സ്ഥാനം പ്രതീക്ഷിക്കരുത് എന്നും നിബന്ധനകളിൽ ഉൾപ്പെടും.

images 2023 03 27T170806.221

എന്നാൽ ഈ.എസ്.പി.എൻ റിപ്പോർട്ട് പ്രകാരം ബാഴ്സലോണയിലേക്ക് താരത്തെ ചേക്കേറാൻ ഫ്രഞ്ച് വമ്പന്മാർ അനുവദിക്കില്ല എന്നും താരത്തെ 2024 വരെ കരാറിൽ എത്തിക്കാൻ പി.എസ്.ജി മാനേജ്മെൻ്റ് തീരുമാനിച്ചിട്ടുണ്ട് എന്നുമാണ്. 2021 ലാണ് ബാഴ്സലോണയിൽ നിന്നും പി എസ് ജി യിലേക്ക് മെസ്സി പോയത്. നിലവിലെ പരിശീലകൻ സാവിയുമായി മികച്ച ബന്ധമുള്ള മെസ്സി ബാഴ്സലോണയിലേക്ക് തിരിച്ചെത്തും എന്നാണ് ആരാധകരുടെ പ്രതീക്ഷ.

Scroll to Top