❛ഞങ്ങള്‍ക്ക് തെറ്റ്പറ്റിപോയി❜. റെക്കോഡ് ലേലത്തിനു പിന്നാലെ പഞ്ചാബ് ഉടമ

0
2

ഐപിഎല്‍ ലേലത്തിന്‍റെ ചരിത്രത്തില്‍ റെക്കോഡ് സൃഷ്ടിച്ചാണ് സാം കറനെ പഞ്ചാബ് സ്വന്തമാക്കിയത്. 18.5 കോടി രൂപയാണ് ഇംഗ്ലണ്ട് താരത്തിനു ലഭിച്ചത്.

ഇതിനു മുന്‍പ് ചെന്നൈ സൂപ്പര്‍ കിംഗ്സിലും പഞ്ചാബിലും താരം കളിച്ചട്ടുണ്ട്. പഞ്ചാബ് കിംഗ്സിലേക്കുള്ള കറന്‍റെ രണ്ടാം വരവാണ് ഇത്. ഇപ്പോഴിതാ സാം കറനെ ടീമിലേക്ക് എത്തിച്ചതിനു പിന്നാലെ ടീം ഉടമ നെസ് വാഡിയ പ്രതികരിച്ചിരിക്കുകയാണ്. ലേലത്തില്‍ എന്തു വില കൊടുത്തും കറെനെ തിരികെ കൊണ്ടു വരാന്‍ ഉറപ്പിച്ചിരുന്നതായും ഇതിനേക്കാള്‍ ഉയര്‍ന്ന തുക മുടക്കാന്‍ തയ്യാറായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

68678667

” കുറച്ചു സീസണുകള്‍ക്കു മുമ്പ് സാം കറെന്‍ പഞ്ചാബ് കിങ്‌സിന്റെ ഭാഗമായിരുന്നു. പക്ഷെ അവനെ കൈവിട്ടത് വലിയ തെറ്റായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത് തിരുത്തിയിരിക്കുകയാണ്. കറെന്‍ ലോകോത്തര താരമാണ്. ഏതു ടീമിലും അദ്ദേഹത്തിനു കളിക്കാന്‍ കഴിയും. ഏതു ടോപ് ടീമിലും കറെനെ കളിപ്പിക്കാം ” പഞ്ചാബ് ടീം ഉടമ പറഞ്ഞു.

ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഇംഗ്ലണ്ട് യുവ താരം ഐപിഎല്ലില്‍ തിരിച്ചെത്തുന്നത്. ഇത്തവണ ലോകകപ്പിലെ താരമായാണ് സാം കറെന്‍ മടങ്ങി എത്തുന്നത്. ഐപിഎല്ലില്‍ 32 മത്സരങ്ങളില്‍ നിന്നും 150 സ്ട്രൈക്ക് റേറ്റില്‍ 337 റണ്‍സും 32 വിക്കറ്റുമാണ് വീഴ്ത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here