ക്രിക്കറ്റ് ആരാധകർ എല്ലാം തന്നെ കാത്തിരിക്കുന്ന ഇന്ത്യ :കിവീസ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിന് നാളെ മുംബൈയിൽ ആരംഭിക്കുമ്പോൾ എല്ലാ ശ്രദ്ധയും ഇന്ത്യൻ ക്രിക്കറ്റ് ടീം പ്ലേയിംഗ് ഇലവനിലേക്കാണ്. നായകൻ വിരാട് കോഹ്ലി തിരികെ എത്തുമ്പോൾ ആർക്ക് സ്ഥാനം നഷ്ടമാകുമെന്ന ചോദ്യം കൂടി ശക്തമാകുമ്പോൾ മോശം ബാറ്റിങ് ഫോമിലുള്ള പൂജാര, രഹാനെ എന്നിവർ സമ്മർദ്ദത്തിലാണ്.
ഇക്കഴിഞ്ഞ ടെസ്റ്റ് പരമ്പരകളില്‍ തിളങ്ങാതെപോയ സീനിയർ താരങ്ങളായ ഇരുവർക്കും ഒരു ടെസ്റ്റിൽ കൂടി അവസരം ലഭിക്കാനുള്ള സാധ്യതകൾ വലുതാണ്.അരങ്ങേറ്റ ടെസ്റ്റിൽ തന്നെ സെഞ്ച്വറിയും അർദ്ധ സെഞ്ച്വറിയുമായി തിളങ്ങിയ ശ്രേയസ്സ് അയ്യരെ മാറ്റിയാൽ അത് വിവാദങൾ സൃഷ്ടിക്കുമെന്നത് തീർച്ച.
എന്നാൽ ഇപ്പോൾ ശ്രേയസ് അയ്യർക്ക് പിന്തുണയുമായി എത്തുകയാണ് മുൻ ഇന്ത്യൻ താരം സഹീർ ഖാൻ.അയ്യറിനെ പോലൊരു താരത്തെ ഇത്തരം ഒരു സൂപ്പർ അരങ്ങേറ്റത്തിന് ശേഷം മാറ്റും എന്നൊരു ചിന്ത തനിക്കില്ലെന്നാണ് മുൻ പേസർ അഭിപ്രായം. മുംബൈയിൽ ഇന്ത്യ കളിക്കാനായി എത്തുമ്പോൾ ഏറ്റവും അധികം സമ്മർദ്ദം പൂജാരക്ക് തന്നെയാകുമെന്നാണ് സഹീർ ഖാന്‍റെ നിരീക്ഷണം. ഇനിയും സീനിയർ താരങ്ങൾ ഇപ്രകാരം മോശം ഫോമിൽ ടീമിൽ തുടരുവാനായി കഴിയില്ലയെന്നും മുൻ പേസർ അഭിപ്രായപെടുന്നു.
“ശ്രേയസ് അയ്യറിന്‍റെ ഈ ഒരു വരവ് ഇന്ത്യൻ ടീമിന് മിഡിൽ ഓർഡർ ബാറ്റിങ്ങിൽ നേരിട്ടുകൊണ്ടിരുന്ന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള അവസരമാണ്. ഒപ്പം മോശം ഫോമിലുള്ള താരങ്ങൾക്ക് എല്ലാം ശ്രേയസ് അയ്യറിന്‍റെ ഫോം തലവേദനയാണ്. മുംബൈ ടെസ്റ്റിൽ നായകൻ കോഹ്ലി കൂടി കളിക്കാനായി എത്തുമ്പോൾ ഒരാൾ മാറിയേ മതിയാകൂ. പൂജാരയെ ഓപ്പണിങ് റോളിൽ കളിപ്പിച്ച് പരിഹരിക്കാവുന്ന ഒരു പ്രശ്നം അല്ല ഇത്. എന്റെ നിരീക്ഷണം മുംബൈ ടെസ്റ്റിൽ സ്ഥാനം നഷ്ടമാകുന്ന സ്ഥിതിയിൽ ഏറ്റവും സമ്മർദ്ദതിലുള്ള താരം പൂജാരയാണ് “സഹീർ ഖാൻ വെളിപ്പെടുത്തി